ബാബു രക്തം ഛർദിച്ചു, അവശനിലയിലായി; മല മുകളിൽ നിന്ന് എയർ ലിഫ്റ്റ് ചെയ്തു

 

മലമ്പുഴ ചെറാട് മലയിടുക്കിൽ 45 മണിക്കൂറുകളോളം കുടുങ്ങിക്കിടന്നതിന് ശേഷം സൈന്യം രക്ഷപ്പെടുത്തി മലമുകളിൽ എത്തിച്ച ബാബുവിന്റെ ആരോഗ്യനിലയിൽ ആശങ്ക. ബാബു വെള്ളം കുടിച്ചതിന് പിന്നാലെ രക്തം ഛർദിച്ചു. ഇതോടെ ബാബുവിനെ രക്ഷിക്കാനായി ഹെലികോപ്റ്റർ എത്രയും വേഗം അയക്കാൻ രക്ഷാപ്രവർത്തകർ അഭ്യർഥിക്കുന്നതും കാണാമായിരുന്നു

ഇതിന് മിനിറ്റുകൾക്ക് പിന്നാലെ കൂനൂരിൽ നിന്നെത്തിയ ഹെലികോപ്റ്ററിൽ ബാബുവിനെ എയർ ലിഫ്റ്റ് ചെയ്തു. ബാബുവിനെയും കൊണ്ട് ഹെലികോപ്റ്റർ യാത്ര തുടങ്ങി. എത്രയും വേഗം ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകാനാണ് ശ്രമിക്കുന്നത്. കഞ്ചിക്കോട് എത്തിച്ച ശേഷം ഇവിടെ നിന്ന് റോഡ് മാർഗം ആശുപത്രിയിലേക്ക് മാറ്റാനാകും ശ്രമിക്കുക