Headlines

Webdesk

കളമശ്ശേരി കിൻഫ്രയിലെ കമ്പനിയിൽ വൻ തീപിടിത്തം

  കളമശ്ശേരിയിൽ വൻ തീപിടുത്തം. കളമശ്ശേരിയിലെ ഗ്രീൻ ലീഫ് എന്ന കമ്പനിയിലാണ് രാവിലെ 6.30ഓടെ തീപിടുത്തമുണ്ടായത്. കിൻഫ്ര വ്യവസായ പാർക്കിനകത്ത് പ്രവർത്തിക്കുന്ന സുഗന്ധ ദ്രവ്യങ്ങൾ നിർമിക്കുന്ന കമ്പനിയാണ് ഗ്രീൻ ലീഫ്. കൊച്ചി നഗരത്തിലെ വിവിധ യൂണിറ്റ് ഫയർഫോഴ്‌സുകൾ ചേർന്ന് തീയണക്കാൻ ശ്രമിക്കുകയാണ്. സംഭവത്തിൽ ആളപായമില്ലെന്നാണ് റിപ്പോർട്ട്. തീപിടുത്തം ഉണ്ടാവുമ്പോൾ ഇവിടെ ജോലിക്കാരുണ്ടായിരുന്നു എങ്കിലും ഇവരെയൊക്കെ സുരക്ഷിതമായി മാറ്റി. തീപിടുത്തതിന്റെ കാരണം വ്യക്തമല്ല. തീപിടിത്തമുണ്ടായ കമ്പനിക്ക് സമീപം നിരവധി കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ തീപടരാനുള്ള സാധ്യതയുണ്ട്. സുഗന്ധദ്രവ്യങ്ങൾ…

Read More

ബാബുവുമായി സൈനികൻ മല കയറുന്നു; രക്ഷാ ദൗത്യം അന്തിമ ഘട്ടത്തിലേക്ക്

മലമ്പുഴ കൂർമ്പാച്ചി മലയിൽ കുടുങ്ങിയ ബാബു എന്ന യുവാവിനെ രക്ഷപ്പെടുത്താനുള്ള ദൗത്യം അന്തിമ ഘട്ടത്തിൽ ബാബുവുമായി സൈനികൻ മല കയറി കൊണ്ടിരിക്കുകയാണ്. കയർ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനമാണ് നടക്കുന്നത്. മലയിൽ കുടുങ്ങി 44 മണിക്കൂർ പിന്നിട്ട ശേഷമാണ് സൈന്യത്തിന് ബാബുവിന്റെ സമീപത്ത് എത്താനായി സാധിച്ചത്. അതീവ ശ്രമകരമായ ദൗത്യമാണ് സൈന്യം ഏറ്റെടുത്തത്. കയറിൽ തൂങ്ങി ബാബുവിന് സമീപത്തേക്ക് സൈനികൻ എത്തുകയും ആദ്യം വെള്ളവും ഭക്ഷണവും നൽകുകയുമായിരുന്നു. ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് കണ്ടതിനെ തുടർന്നാണ് ബാബുവിനെ കയറിൽ ബന്ധിപ്പിച്ച് ഉയർത്താൻ…

Read More

ദൗത്യസംഘം ബാബുവിനെ കയറിൽ ബന്ധിപ്പിച്ച് ഉയർത്തുന്നു; വെള്ളവും ഭക്ഷണവും നൽകി

  മലമ്പുഴ ചെറോട് മലയിൽ കഴിഞ്ഞ 43 മണിക്കൂറായി കുടുങ്ങിക്കിടക്കുന്ന ബാബുവിന് അടുത്ത് കരസേനയുടെ രക്ഷാ ദൗത്യ സംഘം എത്തി. ബാബുവിന് വെള്ളവും ഭക്ഷണവും ഇവർ നൽകി. ഏതാണ്ട് രണ്ട് ദിവസത്തോളം മലയിടുക്കിൽ കുടുങ്ങിക്കിടന്നതിന് ശേഷമാണ് ബാബുവിന് വെള്ളം ലഭിക്കുന്നത്. ഏറെ ആശ്വാസകരമായ വാർത്തയാണ് ഇപ്പോൾ ലഭിക്കുന്നത്. ബാബുവിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ഊർജിതമായി നടത്തുകയാണ് ബാബുവിനെ കയറിൽ ബന്ധിപ്പിച്ച ശേഷമാണ് മുകളിലേക്ക് ഉയർത്തുന്നത്. ഒരു സൈനികന്റെ ദേഹത്ത് ബാബുവിനെ ബന്ധിപ്പിച്ച ശേഷമാണ് കയറിൽ മലമുകളിലേക്ക് ഉയർത്താൻ ശ്രമിക്കുന്നത്….

Read More

മന്ത്രിസഭാ യോഗം ഇന്ന്: നിയമസഭ ബജറ്റ് സമ്മേളന തീയതി തീരുമാനിക്കും

  നിയമസഭയുടെ ബജറ്റ് സമ്മേളന തീയതി ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിക്കും. ഈ മാസം 18 മുതൽ ബജറ്റ് സമ്മേളനം ചേരാനാണ് ധാരണ. രണ്ട് ഘട്ടങ്ങളിലായി ബജറ്റ് സമ്മേളനം നടത്തും. ഗവർണറുടെ നയപ്രഖ്യാപനത്തോടെയാണ് സഭാ സമ്മേളനം ആരംഭിക്കുക. നന്ദിപ്രമേയ ചർച്ചക്ക് ശേഷം തത്കാലം പിരിയും. പിന്നീട് മാർച്ച് രണ്ടാം വാരം ബജറ്റിനായി ചേരാനാണ് ആലോചിക്കുന്നത് ലോകായുക്ത ഓർഡിനൻസ് ഗവർണർ ഒപ്പിടാൻ വൈകിയതിനെ തുടർന്നാണ് നിയമസഭാ സമ്മേളന തീയതി നിശ്ചയിക്കുന്നത് അനിശ്ചിതത്വത്തിലായത്. ഓർഡിനൻസിൽ ഗവർണർ കഴിഞ്ഞ ദിവസം…

Read More

ബാബുവിനെ ഇന്ന് തന്നെ രക്ഷിക്കുമെന്ന് കരസേന; വെള്ളം ചോദിച്ച് യുവാവ്

  പാലക്കാട് മലമ്പുഴ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്താനായുള്ള ദൗത്യം സൈന്യം ഏറ്റെടുത്തു. ബാബുവിന് സമീപത്ത് സൈന്യം എത്തിയതായാണ് വിവരം. സൈനിക സംഘം ബാബുവുമായി സംസാരിച്ചു. ബാബുവിന് വെള്ളം എത്തിക്കാനുള്ള നീക്കമാണ് ആദ്യം നടത്തുന്നത്. രാത്രി മുഴുവൻ സൈന്യം രക്ഷാപ്രവർത്തനത്തിലായിരുന്നു ഒരു ടീം മലയുടെ മുകളിൽ നിന്നും മറ്റൊരു ടീം മലയുടെ താഴെ നിന്നുമാണ് ബാബുവിന്റെ അടുത്ത് എത്താൻ ശ്രമിക്കുന്നത്. ഇന്ന് പകൽ തന്നെ ബാബുവിനെ രക്ഷപ്പെടുത്താൻ സാധിക്കുമെന്ന് കരസേന മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പ്…

Read More

സിൽവർ ലൈൻ പദ്ധതി ഭാവിയിൽ റെയിൽവേ വികസനത്തെ ബാധിക്കും; റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

  ന്യൂഡെൽഹി: സിൽവർ ലൈന് പദ്ധതി ഭാവിയിൽ റെയിൽവേ വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. പദ്ധതിയുടെ കടബാധ്യത റെയിൽവേയ്ക്ക് വരാൻ സാധ്യതയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഭാവിയിൽ പാതയുടെ എണ്ണം കൂട്ടി റെയിൽ വികസനം സാധ്യമാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയിൽ പി.വി അബ്ദുൽ വഹാബ് എംപിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. റെയിൽവേ പാതയ്ക്ക് സമാനാമായാണ് സിൽവർ ലൈൻ കടന്നു പോകുന്നത്. അതുകൊണ്ട് ഭാവിയിൽ റെയിൽവേയ്ക്ക് ഭൂമി ഏറ്റെടുക്കേണ്ടി വന്നാൽ അത് സാധ്യമാകാതെ വരുമെന്ന്…

Read More

ഏഷ്യയിലെ ഏറ്റവും സമ്പന്നൻ അദാനി; അംബാനിയെ പിന്തള്ളി ഒന്നാമത്‌

  മുകേഷ് അംബാനിയെ പിന്തള്ളി ഗൗതം അദാനി വീണ്ടും ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയായി. 59 കാരനായ അദാനി ഗ്രൂപ്പിന്റെ സ്ഥാപകൻ തുറമുഖങ്ങളും എയ്റോസ്പേസും മുതൽ താപ ഊർജ്ജവും കൽക്കരിയും വരെയുള്ള കമ്പനികളുടെ തലവനാണ്. ബ്ലൂംബെർഗ് ബില്യണയേഴ്സ് ഇൻഡക്സ് പ്രകാരം ഇപ്പോൾ അദ്ദേഹത്തിന്റെ ആസ്തി 88.5 ബില്യൺ ഡോളറാണ്. മുകേഷ് അംബാനിയുടെ ആസ്തി 87.9 ബില്യൻ ഡോളറാണ്. കഴിഞ്ഞ വർഷം ഈ സമയത്ത് 40 ബില്യൺ ഡോളറിൽ താഴെയായിരുന്നു അദ്ദേഹത്തിന്റെ ആസ്തി. എന്നാൽ സമ്പത്തിൽ വൻ കുതിപ്പാണ്…

Read More

മാദ്ധ്യമപ്രവർത്തകർക്കുള്ള പുതിയ അക്രഡിറ്റേഷൻ നയം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

  മാദ്ധ്യമപ്രവർത്തകർക്കുള്ള പുതിയ അക്രഡിറ്റേഷൻ നയം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്‌ക്കും, രാജ്യത്തിന്റെ സുരക്ഷയ്‌ക്കും, വിദേശരാജ്യങ്ങളുമായുള്ള സൗഹൃദബന്ധത്തിനും, പൊതുക്രമത്തിനും, മര്യാദയ്‌ക്കും വിരുദ്ധമായി പ്രവർത്തിച്ചാൽ മാദ്ധ്യമപ്രവർത്തകർക്ക് സർക്കാരിന്റെ അംഗീകാരം നഷ്ടപ്പെടുമെന്ന് പ്രസ്താവിക്കുന്ന ഒരു വ്യവസ്ഥയും നയത്തിൽ ചേർത്തിട്ടുണ്ട്. അല്ലെങ്കിൽ കോടതിയലക്ഷ്യം, അപകീർത്തിപ്പെടുത്തൽ അല്ലെങ്കിൽ കുറ്റകൃത്യത്തിന് പ്രേരണ എന്നിവയുമായി ബന്ധപ്പെട്ടും അംഗീകാരം നഷ്ടപ്പെടാം. അക്രഡിറ്റേഷൻ ദുരുപയോഗം ചെയ്താൽ അത് പിൻവലിക്കുകയോ സസ്‌പെൻഡ് ചെയ്യുകയോ ചെയ്യുമെന്നും നയത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. പുതിയ നയം അനുസരിച്ച് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കുന്ന മാദ്ധ്യമപ്രവർത്തകർക്ക് അക്രഡിറ്റേഷന്…

Read More

മ​രം മു​റി: സ​സ്പെ​ൻ​ഷ​നി​ലാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ തി​രി​ച്ചെ​ടു​ത്തു

  കൽപ്പറ്റ: മു​ട്ടി​ൽ മ​രം മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ബി.​പി.​രാ​ജു​വി​നെ സ​ർ​വീ​സി​ൽ തി​രി​ച്ചെ​ടു​ത്തു. മ​രം മു​റി​ക്കാ​ർ പ്ര​തി​ക​ൾ​ക്ക് സ​ഹാ​യം ന​ൽ​കി​യെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ച​ത് നി​ല​വി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​ത്തി​ന്‍റെ അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കി​ല്ലെ​ന്ന് നോ​ർ​ത്തേ​ണ്‍ സ​ർ​ക്കി​ൾ ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ ഡി.​കെ.​വി​നോ​ദ് കു​മാ​റി​ന്‍റെ ഇ​ത് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. വ​യ​നാ​ട് സോ​ഷ്യ​ൽ ഫോ​റ​സ്ട്രി വി​ഭാ​ഗ​ത്തി​ലാ​ണ് രാ​ജു​വി​ന് പു​ന​ർ​നി​യ​മ​നം. മു​ട്ടി​ൽ മ​രം മു​റി സ​മ​യ​ത്ത് സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​റാ​യി​രു​ന്ന…

Read More

പ്രഭാത വാർത്തകൾ

  🔳ഞായറാഴ്ചകളിലെ ലോക് ഡൗണിനു സമാനമായ നിയന്ത്രണം പിന്‍വലിച്ചു. സ്‌കൂളുകളില്‍ ഫെബ്രുവരി 28 മുതല്‍ വൈകുന്നേരംവരെ ക്ലാസുകള്‍ നടത്തണം. കൊവിഡ് അവലോകന യോഗമാണ് തീരുമാനമെടുത്തത്. ഉത്സവങ്ങളില്‍ കൂടുതല്‍ പേരെ അനുവദിക്കും. ആറ്റുകാല്‍ പൊങ്കാല, മാരാമണ്‍ കണ്‍വെന്‍ഷന്‍, ആലുവ ശിവരാത്രി എന്നീ വിശേഷങ്ങള്‍ക്കായി പ്രത്യേക മാനദണ്ഡം പുറത്തിറക്കും. 🔳സില്‍വര്‍ ലൈന്‍ പദ്ധതിക്കു തത്ത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും സ്ഥലം ഏറ്റെടുക്കലാണു പ്രധാന കടമ്പയെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഡിപിആര്‍ തയാറാക്കാനും സാമ്പത്തിക വശങ്ങള്‍ പരിശോധിക്കാനുമാണ് അനുമതി നല്‍കിയത്. വായ്പാ…

Read More