കൽപ്പറ്റ: മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്യപ്പെട്ട സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി.പി.രാജുവിനെ സർവീസിൽ തിരിച്ചെടുത്തു. മരം മുറിക്കാർ പ്രതികൾക്ക് സഹായം നൽകിയെന്ന ആരോപണത്തെ തുടർന്നാണ് ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്.
സസ്പെൻഷൻ പിൻവലിച്ചത് നിലവിലുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണത്തെ ബാധിക്കില്ലെന്ന് നോർത്തേണ്‍ സർക്കിൾ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ ഡി.കെ.വിനോദ് കുമാറിന്റെ ഇത് സംബന്ധിച്ച ഉത്തരവിൽ പറയുന്നു. വയനാട് സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിലാണ് രാജുവിന് പുനർനിയമനം.
മുട്ടിൽ മരം മുറി സമയത്ത് സെക്ഷൻ ഫോറസ്റ്റ് ഓഫീസറായിരുന്ന ബി.പി.രാജു പ്രതികൾക്ക് വേണ്ട ഒത്താശ ചെയ്തുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.