അടൂരിൽ കാർ കനാലിലേക്ക് മറിഞ്ഞു; മൂന്ന് സ്ത്രീകൾ മരിച്ചു

 

പത്തനംതിട്ട അടൂരിൽ കാർ കനാലിലേക്ക് മറിഞ്ഞ് ബന്ധുക്കളായ മൂന്ന് സ്ത്രീകൾ മരിച്ചു. കൊല്ലം അയൂർ സ്വദേശികളായ ശ്രീജ(45), ശകുന്തള(51), ഇന്ദിര(57) എന്നിവരാണ് മരിച്ചത്. ഏഴ് യാത്രക്കാരാണ് കാറിലുണ്ടായിരുന്നത്. ഇതിൽ നാല് പേരെ രക്ഷപ്പെടുത്തി.

ബുധനാഴ്ച ഉച്ചയോടെയാണ് അപകടം. കരുവാറ്റ പള്ളിക്ക് സമീപത്തുള്ള കനാലിലേക്ക് നിയന്ത്രണം വിട്ട കാർ മറിയുകയായിരുന്നു. കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായാണ് വിവരം. കനാലിൽ ശക്തമായ ഒഴുക്കുണ്ടായതിനാൽ കാർ ഒഴുകി പാലത്തിന്റെ കൈവരിയിൽ തങ്ങി നിൽക്കുകയായിരുന്നു.