കോഴിക്കോട് നന്മണ്ടയിൽ സിനിമാ നിർമാതാവിന് നേരെ വെടിവെപ്പ്; രണ്ട് പേർ പിടിയിൽ
കോഴിക്കോട് നന്മണ്ടയിൽ സിനിമാ നിർമാതാവിന് നേരെ വെടിവെപ്പ്. വൈഡൂര്യം എന്ന സിനിമയുടെ നിർമാതാവ് പന്ത്രണ്ടുമഠത്തിൽ വിൽസണ് നേരെയാണ് മൂന്നംഗ സംഘം വെടിവെപ്പ് നടത്തിയത്. സംഭവത്തിൽ കൊടിയത്തൂർ സ്വദേശികളായ ഷാഫി, മുനീർ എന്നിവരെ കസ്റ്റഡിയിലെടുത്തു. ഒരാൾ ഒളിവിലാണ് പ്രതികൾ ഉപയോഗിച്ച തോക്കും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വീട് ഒഴിപ്പിക്കാനെത്തിയ ഗുണ്ടകൾ വീട്ടുകാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വൈഡൂര്യം സിനിമ നിർമിക്കാനായി ഒരാളിൽ നിന്ന് പണം വായ്പയായി വാങ്ങിയിരുന്നു. ഇതിന് തൃശൂരിൽ വിൽസന്റെ പേരിലുണ്ടായിരുന്ന 32 സെന്റ്…
