Headlines

Webdesk

നടന്‍ സത്യരാജ്കൊവിഡ് ബാധിച്ച്‌ ആശുപത്രിയില്‍

  ചെന്നൈ: പ്രമുഖ നടന്‍ സത്യരാജ്കൊവിഡ് ബാധിച്ച്‌ ആശുപത്രിയില്‍.വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തെ കഴിഞ്ഞ രാത്രിയാണ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.ആരോഗ്യനില വഷളായി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെ ആശുപത്രിയില്‍ നിന്നുള്ള ഔദ്യോഗിക വിവരം പുറത്തുവന്നിട്ടില്ല. നടനെ ആശുപത്രിയിലേക്ക് മാറ്റി എന്ന വിവരം അറിഞ്ഞതോടെ ആരാധകര്‍ ആശങ്കയിയിലാണ്. തെന്നിന്ത്യയില്‍ ഒട്ടേറെ ആരാധകരുള്ള നടനാണ് സത്യരാജ്. സിനിമാ മേഖലയിലെ ഒട്ടേറെ പേര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. നടിമാരായ തൃഷ, മീന, സംവിധായകന്‍ പ്രിയദര്‍ശന്‍, തെലുങ്ക് നടന്‍ മഹേഷ് ബാബു…

Read More

തിങ്കളാഴ്ച മുതൽ ട്രെയിൻ ടിക്കറ്റുകൾ രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് മാത്രം

  ചെന്നൈ: രണ്ട് വാക്സിനും എടുത്ത് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമേ ജനുവരി 10 മുതൽ ജനുവരി 31 വരെ ചെന്നൈയിലെ ലോക്കൽ ട്രെയിനുകളിൽ യാത്ര ചെയ്യാൻ അനുമതിയുള്ളൂവെന്ന് ദക്ഷിണ റെയിൽവേ ഇന്ന് അറിയിച്ചു.സർട്ടിഫിക്കറ്റ് ഇല്ലാത്ത യാത്രക്കാർക്ക് ടിക്കറ്റ് വാങ്ങാനാകില്ലെന്ന് ഒമിക്‌റോൺ തരംഗത്തെ തുടർന്ന് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ റെയിൽവേ അറിയിച്ചു. തമിഴ്‌നാട്ടിൽ വെള്ളിയാഴ്ച 8,981 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. ചെന്നൈ, കോയമ്പത്തൂർ, കാഞ്ചീപുരം, തിരുവള്ളൂർ എന്നിവിടങ്ങളിലാണ് പുതിയ കേസുകളിൽ ഭൂരിഭാഗവും,…

Read More

സി.പി.ഐ.എം കേന്ദ്ര കമ്മറ്റി അംഗങ്ങളുടെ പ്രായപരിധി 75 ആക്കാൻ തീരുമാനിച്ചു

  ഹൈദരാബാദില്‍ ചേരുന്ന കേന്ദ്ര കമ്മറ്റി യോഗം സി.പി.ഐ.എം കേന്ദ്ര കമ്മറ്റി അംഗങ്ങളുടെ പ്രായപരിധി 75 ആക്കാൻ തീരുമാനിച്ചു. 75 വയസാക്കി നേരത്തെ പൊളിറ്റ് ബ്യൂറോ അംഗങ്ങളുടെ പ്രായപരിധി നിശ്ചയിച്ചിരുന്നു. പുതിയ തീരുമാനം ഇതിൻ്റെ തുടർച്ചയെന്നോണമാണ്. ഇപ്പോൾ നടപ്പാക്കുന്നത് നേരത്തെ ലഭിച്ചിരുന്ന ശുപാർശയാണ്. തീരുമാനം കണ്ണൂരിൽ നടക്കാനിരിക്കുന്ന പാർട്ടി കോൺഗ്രസിൽ നിലവിൽവരും. അംഗങ്ങളെ നേരത്തെ മുതൽ കീഴ്‌ഘടകങ്ങളിൽ പുതിയ തീരുമാന പ്രകാരമാണ് തെരഞ്ഞെടുക്കുന്നത്. തീരുമാനത്തിലൂടെ ഉദ്ദേശിക്കുന്നത് കാലോചിതമായി മാറ്റം പാർട്ടിയിൽ വരുത്തുക, നേതൃനിരയിലേക്ക് പുതുയ അംഗങ്ങൾക്ക് അവസരം…

Read More

ഡി ലിറ്റ് വിവാദം; ഗവർണർക്ക് വിസി നൽകിയ കത്ത് പുറത്ത്

  തിരുവനന്തപുരം: ഡി ലിറ്റ് വിവാദവുമായി ബന്ധപ്പെട്ട് ഗവർണർക്ക് വിസി നൽകിയ കത്ത് പുറത്ത്. രാഷ്ട്രപതിക്ക് ഡി ലിറ്റ് നിഷേധിച്ചെന്ന് അറിയിച്ച് കേരള സര്‍വകലാശാല വിസി ഡോ. വി.പി. മഹാദേവന്‍പിള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് എഴുതിയ കത്ത് ആണ് പുറത്തായത്. ഔദ്യോഗിക ലെറ്റര്‍ പാഡിലല്ലാതെ വെള്ളക്കടലാസിലാണ് കത്ത്. ഇതോടെ രാഷ്ട്രപതിക്ക് ഡി-ലിറ്റ് നൽകേണ്ടെന്ന് തീരുമാനിച്ചത് സിൻഡിക്കേറ്റ് അംഗങ്ങൾ തന്നെയെന്ന് വ്യക്തമായി. ഡിസംബർ 7 നാണ് വൈസ് ചാൻസലർ ചാൻസിലറായ ഗവർണർക്ക് കത്ത് നൽകിയത്. രാഷ്ട്രപതിക്ക് ഡിലിറ്റ് നൽകാൻ…

Read More

55 മണിക്കൂർ നീളുന്ന വാരാന്ത്യ കർഫ്യൂ ഡൽഹിയിൽ പുരോഗമിക്കുന്നു

  വെള്ളിയാഴ്ച രാത്രി 10 മണിക്ക് ആരംഭിച്ച 55 മണിക്കൂർ നീണ്ട വാരാന്ത്യ കർഫ്യൂവിന് കീഴിലാണ് ഡൽഹി. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി രണ്ട് ദിവസത്തെ കർഫ്യൂ പ്രഖ്യാപിച്ചു. ഡൽഹിയിൽ ഇന്ന് 20,000 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി സംസ്ഥാന ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിൻ പറഞ്ഞു. ദേശീയ തലസ്ഥാനത്ത് പുതിയ കോവിഡ് കേസുകൾ എട്ട് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. പോസിറ്റീവ് നിരക്ക് 17 ശതമാനത്തിലേറെയായി ഉയർന്നതോടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുതിയ…

Read More

മൗനിയായി ഇരുന്നാൽ പോര: വിദ്വേഷ പ്രസംഗങ്ങളിൽ പ്രതികരിക്കണമെന്ന് മോദിയോട് വിദ്യാർഥികൾ

  രാജ്യത്ത് നടക്കുന്ന വിദ്വേഷ പ്രസംഗങ്ങൾക്കെതിരെയും ജാതിയുടെ പേരിലുള്ള ആക്രമണങ്ങൾക്കെതിരെയും പ്രതികരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തുറന്ന കത്തുമായി വിദ്യാർഥികൾ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ ഒരു കൂട്ടം വിദ്യാർഥികളും അധ്യാപകരുമാണ് മോദിക്ക് തുറന്ന കത്ത് എഴുതിയത് പ്രധാനമന്ത്രിയുടെ മൗനം വിദ്വേഷ പ്രചാരകർക്ക് പ്രോത്സാഹനമായി മാറുകയാണ്. ഉത്തരഖണ്ഡിലെ ഹരിദ്വാറിൽ ഹിന്ദുത്വസംഘടനകളും സന്ന്യാസിമാരും മുസ്ലിം വംശഹത്യക്ക് ആഹ്വാനം ചെയ്ത സംഭവം വലിയ വിവാദമായി മാറിയിരുന്നു. ഇതേ തുടർന്നാണ് വിദ്യാർഥികളുടെ കത്ത് ദ്വേഷ പ്രസംഗങ്ങളും മതവിഭാഗങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കുള്ള ആഹ്വാനങ്ങളും ജാതിയടിസ്ഥാനത്തിലുള്ള…

Read More

മൂന്നാറിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം; പോലീസുകാരന് സസ്‌പെൻഷൻ

മൂന്നാറിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ പോലീസുകാരന് സസ്‌പെൻഷൻ. ദേവികുളം സ്‌കൂളിലെ കൗൺസിലറായിരുന്ന ഷീബ എയ്ഞ്ചൽ റാണിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ശാന്തൻപാറ പോലീസ് സ്‌റ്റേഷൻ സിപിഒ ശ്യാംകുമാറിനെ സസ്‌പെൻഡ് ചെയ്തത് വിവാഹ വാഗ്ദാനം നൽകിയ ശ്യാംകുമാർ വഞ്ചിച്ചതായി യുവതിയുടെ പിതാവ് പരാതി നൽകിയിരുന്നു. ഡിസംബർ 31നാണ് ഷീബയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഷീബയും ശ്യാംകുമാറും നേരത്തെ പ്രണയത്തിലായിരുന്നു.

Read More

പാലക്കാട് ആലത്തൂരിൽ 63കാരനെ തലയ്ക്കടിച്ചു കൊന്നു; അയൽവാസി പിടിയിൽ

  പാലക്കാട് ആലത്തൂരിൽ 63 കാരനെ തലയ്ക്കടിച്ച് കൊന്നു. ആലത്തൂർ അമ്പാട്ടുപറമ്പ് ബാപ്പുട്ടിയാണ് കൊല്ലപ്പെട്ടത്. അയൽവാസിയുടെ അടിയേറ്റാണ് ബാപ്പൂട്ടി മരിച്ചത്. തൊഴുത്തു കഴുകിയ വെള്ളം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം ഒടുവിൽ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. സംഭവത്തിൽ അയൽവാസിയും ബന്ധുവുമായ അബ്ദുൽ റഹ്മാനെയും മകൻ ഷാജഹാനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. മുമ്പ് ബാപ്പുട്ടിയെ ആക്രമിച്ച കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചയാളാണ് അബ്ദുൽ റഹ്മാൻ.

Read More

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി ഇന്ന് പ്രഖ്യാപിക്കും

ഈ വർഷം നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇവിടങ്ങളിലൊക്കെ പ്രധാന പാർട്ടികൾ പ്രചരണം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. വൈകീട്ട് മൂന്നരക്ക് കമ്മീഷൻ ആസ്ഥാനത്ത് നടക്കുന്ന പത്രസമ്മേളനത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തീയതികൾ പ്രഖ്യാപിക്കും.  

Read More

സംസ്ഥാനത്ത് വീണ്ടുമൊരു സമ്പൂർണ ലോക്ക് ഡൗൺ ആലോചനയിലില്ലെന്ന് ആരോഗ്യമന്ത്രി

  സംസ്ഥാനത്ത് വീണ്ടുമൊരു ലോക്ക് ഡൗൺ ആലോചനയില്ലെന്ന് വ്യക്തമാക്കി സർക്കാർ. സാമ്പത്തിക പ്രവർത്തനകൾ മുന്നോട്ടു കൊണ്ടുപോയെ മതിയാകൂ. പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ കർശനമാക്കും. സമ്പൂർണ ലോക്ക് ഡൗൺ ഇല്ലാത്തൊരു സാഹചര്യം നിലനിർത്താൻ ഓരോരുത്തരും വിചാരിക്കണമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു നിലവിലെ സാഹചര്യത്തിൽ സി എഫ് എൽ ടി സികളടക്കം പ്രവർത്തന സജ്ജമാക്കാനുള്ള നിർദേശങ്ങൾ കൊടുത്തിട്ടുണ്ട്. ജില്ലാ കലക്ടർമാർക്കും ജില്ലാ ആരോഗ്യ മേധാവികൾക്കും ഇതുസംബന്ധിച്ച് വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു വിദേശത്ത് നിന്ന് വരുന്നവർക്ക് ക്വാറന്റൈൻ നിർബന്ധമാക്കിയത് കേന്ദ്രനിർദേശം…

Read More