Headlines

Webdesk

അരൂരിൽ തീ പിടുത്തം

  അരൂര്‍ ചന്ദിരൂരിലെ സീഫുഡ് എക്സ്പോര്‍ട്ടിംഗ് കമ്പനിയായ പ്രീമിയര്‍ കമ്പനിയില്‍ തീപിടുത്തം. തീ വ്യാപിച്ചത് എങ്ങനെയാണെന്നതില്‍ വ്യക്തതയില്ല. അരൂരില്‍ നിന്നും ആലപ്പുഴയില്‍ നിന്നും എത്തിയ മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്സ് നിലവില്‍ സ്ഥലത്തുണ്ട്. തീനിയന്ത്രണവിധേയമാണെന്ന് ഫയര്‍ഫോഴ്സ് പറയുന്നു. തീപിടുത്തതില്‍ കെട്ടിടത്തിൻ്റെ ഒരു ഭാഗം പൂര്‍ണമായി കത്തിനശിച്ചു. വലിയ നാശനഷ്ടവും ഉണ്ടായിട്ടുണ്ട്. ആളപായമില്ല. അകത്തുണ്ടായിരുന്ന ജീവനക്കാരൊക്കെ പുറത്തേക്ക് ഓടിരക്ഷപ്പെട്ടു. ഉച്ചയോടെയാണ് സ്ഥാപനത്തിൻ്റെ മുകള്‍നിലയില്‍ നിന്ന് തീ ഉയര്‍ന്നത്. നിലവില്‍ സമീപത്തേക്ക് തീ പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്

Read More

അവളിനി അജയ്യ എന്നറിയപ്പെടും, പേരിട്ടത് എസ് ഐ; സുരക്ഷാ ജീവനക്കാരിക്ക് സസ്‌പെൻഷൻ

  കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് തട്ടിയെടുക്കപ്പെട്ട് നിമിഷങ്ങൾക്കുള്ളിൽ തിരികെ കിട്ടിയ കുട്ടിക്ക് പേരിട്ടു. അജയ്യ എന്നാണ് കുട്ടിക്ക് പേര് നൽകിയത്. കുട്ടിയെ തിരികെ അമ്മയുടെ പക്കലെത്തിച്ച എസ് ഐ റനീഷാണ് ഈ പേര് നിർദേശിച്ചത്. പോരാട്ടങ്ങളെ അതിജീവിച്ചവളെന്ന നിലക്കാണ് അജയ്യ എന്ന് പേരിട്ടത് അതേസമയം കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരിയെ ആരോഗ്യവകുപ്പ് സസ്‌പെൻഡ് ചെയ്തു. പ്രതി നീതു കുട്ടിയെയും കൊണ്ടുപോകുമ്പോൾ സുരക്ഷാ ജീവനക്കാരി അശ്രദ്ധമായി കസേരയിൽ ഇരിക്കുകയായിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇവർക്കെതിരെ…

Read More

ചരിത്ര തീരുമാനത്തിനൊരുങ്ങി സർക്കാർ; ട്രാൻസ്‌ജെൻഡേഴ്‌സിനെ പോലീസിൽ ഉൾപ്പെടുത്താൻ ശുപാർശ

  ചരിത്ര തീരുമാനത്തിനൊരുങ്ങി കേരളാ പോലീസ്. സേനയിൽ ട്രാൻസ്‌ജെൻഡേഴ്‌സിനെ ഭാഗമാക്കാനുള്ള ശുപാർശ സംസ്ഥാന സർക്കാർ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് കൈമാറി. ഉന്നത പോലീസുദ്യോഗസ്ഥരുടെ അഭിപ്രായം തേടാനാണ് തീരുമാനം. സേനയുടെ നിലപാട് എഡിജിപിമാരുടെ യോഗത്തിൽ സ്വീകരിക്കും. പോലീസിന്റെ കൂടി നിലപാട് അറിഞ്ഞ ശേഷമാകും സർക്കാർ അന്തിമ നിലപാട് സ്വീകരിക്കുക. സർക്കാർ ശുപാർശ പോലീസ് ആസ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്. ട്രാൻസ്‌ജെൻഡേഴ്‌സിനെ സേനയിൽ കൊണ്ടുവന്നാൽ എങ്ങനെയാണ് ഉൾപ്പെടുത്താനാകൂക, എങ്ങനെയാണ് റിക്രൂട്ട് ചെയ്യുക, പരിശീലനം അടക്കമുള്ള കാര്യങ്ങൾ എപ്രകാരമായിരിക്കണം എന്നീ കാര്യങ്ങളിലാണ് സർക്കാർ അഭിപ്രായം…

Read More

24 മണിക്കൂറിനിടെ 1.41 ലക്ഷം പേർക്ക് കൂടി കൊവിഡ്; 285 മരണം

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,986 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 21 ശതമാനത്തെ വർധനവാണ് ഇന്നുണ്ടായിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒമ്പത് ശതമാനമായി ഉയർന്നു 285 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിതരായി മരിച്ചത്. തുടർച്ചയായ രണ്ടാം ദിവസമാണ് രാജ്യത്തെ പ്രതിദിന വർധനവ് ഒരു ലക്ഷത്തിന് മുകളിലെത്തുന്നത്. 97.30 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക് 64 പേർക്ക് കൂടി രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചതോടെ ആകെ കേസുകളുടെ എണ്ണം 3071 ആയി…

Read More

പഞ്ചാബിലെ സുരക്ഷാ വീഴ്ച: ഡിജിപിക്ക് കേന്ദ്രസർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ്

  പ്രധാനമന്ത്രിയുടെ പഞ്ചാബ് യാത്രക്കിടെ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിൽ പഞ്ചാബ് ഡിജിപിക്ക് കേന്ദ്രസർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകി. ദുർബല വകുപ്പുകൾ ചുമത്തിയാണ് സുരക്ഷാ വീഴ്ചയിൽ പോലീസ് കേസെടുത്തത്. 200 രൂപ പിഴ ചുമത്താനുള്ള വകുപ്പുകളാണ് ചേർത്ത്. ഇതേ തുടർന്നാണ് ഡിജിപിക്ക് കേന്ദ്രം കാരണം കാണിക്കൽ നോട്ടീസ് നൽകിയത് അതേസമയം സംഭവത്തിൽ സുപ്രീം കോടതി മേൽനോട്ടത്തിലുള്ള അന്വേഷണത്തോട് യോജിക്കണോയെന്ന് കേന്ദ്രം ഇന്ന് തീരുമാനിക്കും. നിലപാട് അറിയിച്ചുള്ള സത്യവാങ്മൂലം നൽകാമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു….

Read More

കേന്ദ്ര സഹമന്ത്രി വി മുരളീധരന് കൊവിഡ്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  കേന്ദ്ര ആഭ്യന്തര സഹമന്ത്രി വി മുരളീധരന് കൊവിഡ് സ്ഥിരീകരിച്ചു. ബംഗളൂരുവിലേക്ക് പോകുന്നതിനായി നടത്തിയ ആർടിപിസിആർ പരിശോധനയിലാണ് പോസിറ്റീവായത്. കൊവിഡ് പോസിറ്റീവായ മന്ത്രിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ചയായിരുന്നുബംഗളൂരുവിലേക്ക് പോവാൻ നിശ്ചയിച്ചിരുന്നത്. കൊവിഡ് പോസ്റ്റീവായതിനെ തുടർന്നു അടുത്ത ദിവസങ്ങളിൽ നടത്താനിരുന്ന മന്ത്രിയുടെ പരിപാടികൾ റദ്ദാക്കി.

Read More

ഇനി കുതിച്ചുപായാം: എടപ്പാൾ മേൽപ്പാലം ഇന്ന് നാടിന് സമർപ്പിക്കും

  എടപ്പാൾ മേൽപ്പാലം ഇന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ, കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. മലപ്പുറം ജില്ലയിൽ തന്നെ ടൗണിന് കുറുകെയും റോഡിന് സമാന്തരവുമായി നിർമിക്കുന്ന ആദ്യത്തെ മേൽപ്പാലമാണിത് കിഫ്ബിയിൽ നിന്ന് 13.68 കോടി ചെലവഴിച്ചാണ് നിർമാണം. രണ്ടുവരി ഗതാഗതത്തിന് അനുയോജ്യമായ രീതിയിൽ 259 മീറ്റർ നീളത്തിലാണ് പാലം നിർമിച്ചിരിക്കുന്നത്. എടപ്പാൾ ജംഗ്ഷനിൽ നിന്ന് കോഴിക്കോട്…

Read More

പാലക്കാട് റോഡരികിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ

  പാലക്കാട് യുവതിയെ കഴുത്തറുത്ത് കൊലപ്പെട്ട നിലയിൽ കണ്ടെത്തി. പെരുവമ്പിലെ റോഡരികിലാണ് യുവതിയുടെ മൃതദേഹം കണ്ടത്. 40 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇവർ തമിഴ്‌നാട് സ്വദേശിനിയാണെന്നാണ് സൂചന. പരിസരത്ത് നിന്ന് മദ്യക്കുപ്പിയും വെട്ടുകത്തിയും കണ്ടെത്തിയിട്ടുണ്ട്. പോലീസ് സ്ഥലത്ത് എത്തി പരിശോധന ആരംഭിച്ചു.

Read More

ആരോഗ്യ വകുപ്പ് ആസ്ഥാനത്ത് നിന്ന് അഞ്ഞൂറിലധികം ഫയലുകൾ കാണാതായി

  ആരോഗ്യവകുപ്പ് ആസ്ഥാനത്ത് നിന്ന് അഞ്ഞൂറിലധികം സുപ്രധാന ഫയലുകൾ കാണാതായി. ബന്ധപ്പെട്ട സെക്ഷൻ ക്ലാർക്കുമാരാണ് വിവരം ഉന്നതാധികാരികളെ അറിയിച്ചത്. ദിവസങ്ങളോളം ആരോഗ്യവകുപ്പ് ആസ്ഥാനത്ത് തെരച്ചിൽ നടത്തിയെങ്കിലും ഫയലുകൾ കണ്ടെത്താനായില്ല മരുന്ന് വാങ്ങൽ ഇടപാടുകളുടേത് അടക്കം ഫയലുകളാണ് കാണാതായത്. ആരോഗ്യവകുപ്പ് ഡയറക്ടർ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നഷ്ടമായ ഫയലുകളുടെ കൃത്യമായ കണക്കില്ലെങ്കിലും അഞ്ഞൂറിലധികം വരുമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പോലീസിനെ അറിയിച്ചത്. ജീവനക്കാർ അറിയാതെ ഫയലുകൾ കൂട്ടത്തോടെ എടുത്തുമാറ്റാനാകില്ലെന്നാണ് പോലീസിന്റെ നിഗമനം. ആരോഗ്യവകുപ്പ് വിജിലൻസ്…

Read More

ബംഗളൂരുവിൽ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു; മൂന്ന് പേരെ തിരിച്ചറിഞ്ഞു

  ബംഗളൂരു ഇലക്ട്രോണിക് സിറ്റിക്കടുത്ത് നടന്ന വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. ഐടി ജീവനക്കാരാണ് ഇവർ. കാറിന് പിന്നിൽ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ബംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപം അഞ്ച് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ഒന്നിന് പുറകെ ഒന്നൊന്നായി വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. വാഗണർ കാറിലുണ്ടായിരുന്ന നാല് പേരാണ് മരിച്ചത്. ഇതിൽ രണ്ട് പേർ സ്ത്രീകളാണ്. കോഴിക്കോട് സ്വദേശിയും ബംഗളൂരുവിൽ താമസക്കാരനുമായ മുഹമ്മദ് ഫാദിൽ, ആദർശ്, കൊച്ചി സ്വദേശി ശിൽപ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്….

Read More