Headlines

Webdesk

സൈനിക പിൻമാറ്റം ആവശ്യപ്പെട്ട പ്രമേയം റഷ്യ വീറ്റോ ചെയ്തു; വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്ന് ഇന്ത്യ

  യുക്രൈനിൽ നിന്നും റഷ്യയുടെ സൈനിക പിൻമാറ്റം ആവശ്യപ്പെട്ട് യു എൻ രക്ഷാസമിതിയിൽ പ്രമേയം. അതേസമയം പ്രമേയം റഷ്യ വീറ്റോ ചെയ്തു. അമേരിക്കയടക്കം 11 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചു. ഇന്ത്യ, ചൈന, യുഎഇ എന്നീ രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. പൊതുസഭയിൽ പ്രമേയം കൊണ്ടുവരുമെന്ന് അമേരിക്ക അറിയിച്ചു ചേരിചേരാ നയമാണ് ഇന്ത്യ സ്വീകരിച്ചത്. യുക്രൈൻ-റഷ്യ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് യുഎന്നിൽ ഇന്ത്യ ആവശ്യപ്പെട്ടു. അതേസമയം ചൈന റഷ്യക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്നാണ് കരുതിയിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി ചൈന…

Read More

യുക്രൈനിലുള്ള തമിഴ്നാട് സ്വദേശികളെ സര്‍ക്കാര്‍ ചെലവില്‍ തിരികെയെത്തിക്കും: എം.കെ സ്റ്റാലിന്‍

  ചെന്നൈ: യുക്രൈനില്‍ നിന്നും മടങ്ങുന്ന തമിഴ്നാട് സ്വദേശികളുടെ യാത്രാചിലവ് സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. യുക്രൈനിൽ പഠിക്കാൻ പോയ തമിഴ്നാട്ടിൽ നിന്നുള്ള അയ്യായിരത്തോളം വിദ്യാർത്ഥികളുടെ യാത്ര ചിലവ് വഹിക്കാനാണ് സർക്കാർ തീരുമാനിച്ചത്. ഇവർ തമിഴ്നാട് സർക്കാരിന്റെ പോർട്ടലിൽ റജിസ്റ്റർ ചെയ്യണമെന്നും എം.കെ സ്റ്റാലിന്‍ നിർദ്ദേശിച്ചു. യുക്രൈനിലുള്ള തമിഴ് വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ട് സ്റ്റാലിൻ കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന് കത്തയച്ചിട്ടുണ്ട്. മോചനകാര്യങ്ങൾ തമിഴ്നാട് സർക്കാരുമായി കൂടിയാലോചിക്കാൻ നോഡൽ ഓഫീസറെ നിയമിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു….

Read More

സർവസംഹാരിയായ സാർ ഹൈഡ്രജൻ ബോംബ് : റഷ്യയുടെ അതിശക്തനായ സംരക്ഷകൻ

  ഉക്രൈനിൽ റഷ്യ അധിനിവേശം നടത്തിയ വിഷയം അന്താരാഷ്ട്ര തലത്തിൽ കത്തിനിൽക്കുന്ന അവസരമാണല്ലോ ഇപ്പോൾ. ലോകപോലീസ് എന്നറിയപ്പെടുന്ന അമേരിക്ക പോലും വാക്കുകൾ കൊണ്ട് ആക്രമിക്കുന്നതല്ലാതെ, റഷ്യയെ നേരിടാൻ മടിച്ചു നിൽക്കുകയാണ്. അതിന്റെ ഒരു പ്രധാന കാരണം, റഷ്യയുടെ ആയുധ ശക്തി തന്നെയാണ്. അക്കൂട്ടത്തിലെ രാജാവാണ് സാർ ചക്രവർത്തിയുടെ പേരിലറിയപ്പെടുന്ന ബോംബുകളുടെ ചക്രവർത്തിയായ സാർ ബോംബ്. ഹൈഡ്രജൻ ബോംബുകൾ എന്നറിയപ്പെടുന്ന തെർമോന്യൂക്ലിയർ ബോംബുകളാണ് മനുഷ്യരാശി ഇന്നേവരെ നിർമിച്ചിട്ടുള്ള ഏറ്റവും ശക്തമായ വിസ്ഫോടന ഉപകരണങ്ങൾ. സാധാരണ ആണവ ശൃംഖലാ പ്രതിപ്രവർത്തനം…

Read More

അ​ധി​കാ​രം പി​ടി​ച്ചെ​ടു​ക്കാ​ൻ യു​ക്രെ​യ്ൻ സൈ​ന്യ​ത്തോ​ട് ആ​ഹ്വാ​നം ചെ​യ്ത് പു​ടി​ൻ

  മോസ്കോ: യു​ദ്ധം രൂ​ക്ഷ​മാ​യി​രി​ക്കെ സ്വ​ന്തം രാ​ജ്യ​ത്തി​ന്‍റെ അ​ധി​കാ​രം പി​ടി​ച്ചെ​ടു​ക്കാ​ൻ യു​ക്രെ​യ്ൻ സൈ​ന്യ​ത്തോ​ട് ആ​ഹ്വാ​നം ചെ​യ്ത് റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​ൻ. റ​ഷ്യ​ൻ സെ​ക്യൂ​രി​റ്റി കൗ​ൺ​സ​ലി​നെ സം​ബോ​ധ​ന ചെ​യ്യു​മ്പോ​ഴാ​യി​രു​ന്നു പു​ടി​ന്‍റെ ആ​ഹ്വാ​നം. അ​ധി​കാ​രം നി​ങ്ങ​ളു​ടെ കൈ​ക​ളി​ലെ​ടു​ക്ക​യെ​ന്ന് പു​ടി​ൻ യു​ക്രെ​യ്ൻ സൈ​ന്യ​ത്തോ​ടാ​യി പ​റ​ഞ്ഞു. നി​ങ്ങ​ളു​ടെ കു​ട്ടി​ക​ളേ​യും ഭാ​ര്യ​മാ​രേ​യും പ്രാ​യ​മാ​യ​വ​രേ​യും മ​നു​ഷ​ക​വ​ച​മാ​ക്കാ​ൻ ന​വ​നാ​സി​ക​ളെ അ​നു​വ​ദി​ക്ക​രു​ത്. അ​ധി​കാ​രം നി​ങ്ങ​ളു​ടെ കൈ​ക​ളി​ലെ​ടു​ക്കു​ക. കീ​വി​ലെ മ​യ​ക്കു​മ​രു​ന്ന് അ​ടി​മ​ക​ളും ന​വ​നാ​സി​ക​ളു​മാ​യു​ള്ള​വ​രു​മാ​യി ക​രാ​റി​ലെ​ത്തു​ന്ന​തി​നേ​ക്കാ​ൾ എ​ളു​പ്പ​മാ​ണ് നി​ങ്ങ​ളു​മാ​യി ക​രാ​റി​ലെ​ത്താ​നെ​ന്ന് പു​ടി​ൻ പ​റ​ഞ്ഞു

Read More

സ്‌കൂളുകളില്‍ മതവസ്ത്രങ്ങള്‍ ധരിക്കരുത്: വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി ഡല്‍ഹി കോര്‍പ്പറേഷന്‍

  ന്യൂഡല്‍ഹി: സ്‌കൂളുകളില്‍ മത വസ്ത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. സ്‌കൂളുകളില്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ യൂണിഫോം മാത്രമേ ധരിക്കാവൂ എന്നും  കര്‍ശന നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ദിവസം കോര്‍പ്പറേഷന്‍ പരിധിയിലെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിച്ച് എത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് യൂണിഫോം ധരിച്ച് മാത്രമേ വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ എത്താന്‍ പാടുള്ളൂവെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചത്. വിദ്യാഭ്യാസ കമ്മിറ്റി ചെയര്‍മാന്റേതാണ് ഉത്തരവ്. ‘കുറച്ചു നാളുകളായി രക്ഷിതാക്കള്‍ കുട്ടികളെ മതവസ്ത്രത്തില്‍ സ്‌കൂളുകളിലേക്ക് അയക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് ശരിയല്ല. മതത്തെ…

Read More

മ​ധു വ​ധ​ക്കേ​സ്: മാ​ർ​ച്ച് നാ​ലി​ലേ​ക്കു മാ​റ്റി

  മ​ണ്ണാ​ർ​ക്കാ​ട്: അ​ട്ട​പ്പാ​ടി മ​ധു വ​ധ​ക്കേ​സ് മാ​ർ​ച്ച് നാ​ലി​ലേ​ക്കു മാ​റ്റി. വെള്ളിയാഴ്ച 16 പ്ര​തി​ക​ളും കോ​ട​തി​യി​ൽ ഹാ​ജ​രാ​യി. സി​ഡി പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ആ​വാ​ത്ത​തും ചി​ല രേ​ഖ​ക​ൾ കോ​പ്പി എ​ടു​ക്കു​ന്പോ​ൾ തെ​ളി​യാ​തി​രി​ക്കു​ന്ന​തും പ്ര​ശ്ന​മാ​യി പ്ര​തി​ഭാ​ഗം വ​ക്കീ​ൽ കോ​ട​തി​യെ അ​റി​യി​ച്ചു. ഈ ​പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​മെ​ന്നു സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ കോ​ട​തി​യി​ൽ പ​റ​ഞ്ഞു. സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നാ​യി ഇ​തു​വ​രെ ക​ഴി​യാ​തി​രു​ന്ന കാ​ര്യ​വും പ്ര​തി​ഭാ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തി​നു​ള്ള അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നും പ്ര​തി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. വ​നം വ​കു​പ്പി​നു ത​ട​സ​മി​ല്ലെ​ന്നു പ്രോ​സി​ക്യൂ​ട്ട​ർ കോ​ട​തി​യെ അ​റി​യി​ച്ചു. മ​ധു​വി​ന്‍റെ അ​മ്മ മ​ല്ലി​യും സ​ഹോ​ദ​രി…

Read More

ട്രെ​യി​നി​ൽ ചാ​ടി​ക്ക​യ​റു​ന്ന​തി​നി​ടെ കാ​ൽ​തെ​റ്റി വീ​ണു വി​ദ്യാ​ർ​ഥി മ​രി​ച്ചു

  തൃ​ശൂ​ർ: വെ​ള്ളം വാ​ങ്ങാ​നാ​യി സ്റ്റേ​ഷ​നി​ലി​റ​ങ്ങി തി​രി​കെ ട്രെ​യി​നി​ൽ ചാ​ടി​ക്ക​യ​റു​ന്ന​തി​നി​ടെ കാ​ൽ​തെ​റ്റി​വീ​ണു വി​ദ്യാ​ർ​ഥി മ​രി​ച്ചു. ച​ങ്ങ​നാ​ശേ​രി കൊ​ലാ​രം മ​ത്താ​യി സെ​ബാ​സ്റ്റ്യ​ന്‍റെ മ​ക​ൻ മി​ല​ൻ സെ​ബാ​സ്റ്റ്യ​ൻ (22) ആ​ണു മ​രി​ച്ച​ത്. ഹൈ​ദ​ര​ബാ​ദി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്ന ശ​ബ​രി എ​ക്സ്പ്ര​സി​ൽ​നി​ന്നു വീ​ണാ​ണ് അ​പ​ക​ടം. മി​ല​ൻ പാ​ല​ക്കാ​ട്ടു​നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്നു. കാ​ൽ വ​ഴു​തി ട്രെ​യി​നി​ന് അ​ടി​യി​ൽ​വീ​ണു ഗു​രു​ത​ര പ​രി​ക്കേ​റ്റ മി​ല​നെ ഉ​ട​ൻ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. പോ​ക്ക​റ്റി​ലു​ണ്ടാ​യി​രു​ന്ന തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​ൽ​നി​ന്നാ​ണ് വി​ലാ​സം അ​റി​ഞ്ഞ​ത്. മി​ല​ന്‍റെ മാ​താ​പി​താ​ക്ക​ൾ വി​ദേ​ശ​ത്താ​ണ്

Read More

പ്രഭാത വാർത്തകൾ

  🔳യുക്രെയിനിലെ സൈന്യത്തോടു ഭരണം പിടിച്ചെടുക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന്‍. യുക്രെയിന്‍ ആയുധംവച്ചു കീഴടങ്ങിയാല്‍ ചര്‍ച്ചയാകാമെന്നും റഷ്യ. യുക്രെയിനെ മിസൈലിട്ടു കത്തിച്ചും കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചടക്കിയും മുന്നേറുകയാണു റഷ്യന്‍ പട്ടാളം. അവസാന നിമിഷംവരെ പോരാടുമെന്നു യുക്രെയിന്‍ പ്രസിഡന്റ് വ്ളോദ്മിര്‍ സെലന്‍സ്‌കി ആവര്‍ത്തിച്ചു. യുക്രെയിന്‍ തലസ്ഥാനമായ കീവ് അടക്കമുള്ള നഗരങ്ങളിലെ ഏറ്റുമുട്ടലില്‍ ഇരുപക്ഷത്തും വന്‍തോതില്‍ ആള്‍നാശമുണ്ടായി. ആയിരത്തിലേറെ റഷ്യന്‍ സൈനികരെ വധിച്ചെന്ന് യുക്രെയിന്‍ അവകാശപ്പെട്ടു. 🔳യുക്രൈന്‍ തലസ്ഥാനം പിടിക്കാനുള്ള പോരാട്ടത്തിലാണ് റഷ്യ. പാര്‍ലമെന്റ് മന്ദിരത്തിനരികില്‍ റഷ്യന്‍ സൈന്യമെത്തി….

Read More

യുദ്ധത്തിന് അന്ത്യം; യുക്രൈനുമായി ബലറൂസിൽ വെച്ച് നയതന്ത്ര ചർച്ചക്ക് സന്നദ്ധത പ്രകടിപ്പിച്ച് റഷ്യ

    റഷ്യൻ സൈന്യം യുക്രൈൻ തലസ്ഥാനമായ കിയവിന് തൊട്ടരികിലെത്തിയിരിക്കേ നയതന്ത്ര ചർച്ചക്ക് സന്നദ്ധത പ്രകടിപ്പിച്ച് റഷ്യൻ പ്രസിഡൻറ് പുടിൻ. ബലറൂസ് തലസ്ഥാനമായ മിൻസ്‌കിലേക്ക് നയതന്ത്രസംഘത്തെ അയക്കാമെന്നാണ് റഷ്യൻ പ്രസിഡൻറിന്റെ പുതിയ പ്രതികരണം. റഷ്യയുടെ ഔദ്യോഗിക വാർത്താ സംവിധാനമായ ആർ.ടി.യിലൂടെയാണ് വിവരം പുറത്തുവിട്ടത്. വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളിലെ പ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് ബലറൂസിൽ നടക്കുന്ന ചർച്ചയിൽ പങ്കെടുക്കുക. യുക്രൈൻ പാർലമെന്റിൽനിന്ന് വെറും ഒൻപത് കി.മീറ്റർ അടുത്തുവരെ റഷ്യൻസൈന്യമെത്തിയിട്ടുണ്ട്. യുക്രൈൻ പ്രതിരോധ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു. ശത്രുക്കൾ കിയവിലെ…

Read More

കാശ്മീരിലെ ഷോപിയാനിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വധിച്ചു

  ജമ്മു കാശ്മീരിലെ ഷോപിയാനിൽ ഭീകരരും സുരക്ഷാ ജീവനക്കാരും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ സൈന്യം വധിച്ചു. അഷിംപോറ പ്രദേശത്ത് വെള്ളിയാഴ്ച രാവിലെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകരരുടെ പക്കൽ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടവർ ഏത് തീവ്രവാദ സംഘടനയിൽപ്പെട്ടവരാണെന്ന വിവരം ലഭ്യമല്ല. രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരത്തിന്റെഅടിസ്ഥാനത്തിൽ പ്രദേശത്ത് തെരച്ചിൽ നടത്തുകയും ഭീകരർ വെടിയുതിർക്കുകയുമായിരുന്നുവെന്ന് സൈന്യം പറയുന്നു.

Read More