അ​ധി​കാ​രം പി​ടി​ച്ചെ​ടു​ക്കാ​ൻ യു​ക്രെ​യ്ൻ സൈ​ന്യ​ത്തോ​ട് ആ​ഹ്വാ​നം ചെ​യ്ത് പു​ടി​ൻ

 

മോസ്കോ: യു​ദ്ധം രൂ​ക്ഷ​മാ​യി​രി​ക്കെ സ്വ​ന്തം രാ​ജ്യ​ത്തി​ന്‍റെ അ​ധി​കാ​രം പി​ടി​ച്ചെ​ടു​ക്കാ​ൻ യു​ക്രെ​യ്ൻ സൈ​ന്യ​ത്തോ​ട് ആ​ഹ്വാ​നം ചെ​യ്ത് റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​ൻ. റ​ഷ്യ​ൻ സെ​ക്യൂ​രി​റ്റി കൗ​ൺ​സ​ലി​നെ സം​ബോ​ധ​ന ചെ​യ്യു​മ്പോ​ഴാ​യി​രു​ന്നു പു​ടി​ന്‍റെ ആ​ഹ്വാ​നം.

അ​ധി​കാ​രം നി​ങ്ങ​ളു​ടെ കൈ​ക​ളി​ലെ​ടു​ക്ക​യെ​ന്ന് പു​ടി​ൻ യു​ക്രെ​യ്ൻ സൈ​ന്യ​ത്തോ​ടാ​യി പ​റ​ഞ്ഞു. നി​ങ്ങ​ളു​ടെ കു​ട്ടി​ക​ളേ​യും ഭാ​ര്യ​മാ​രേ​യും പ്രാ​യ​മാ​യ​വ​രേ​യും മ​നു​ഷ​ക​വ​ച​മാ​ക്കാ​ൻ ന​വ​നാ​സി​ക​ളെ അ​നു​വ​ദി​ക്ക​രു​ത്.

അ​ധി​കാ​രം നി​ങ്ങ​ളു​ടെ കൈ​ക​ളി​ലെ​ടു​ക്കു​ക. കീ​വി​ലെ മ​യ​ക്കു​മ​രു​ന്ന് അ​ടി​മ​ക​ളും ന​വ​നാ​സി​ക​ളു​മാ​യു​ള്ള​വ​രു​മാ​യി ക​രാ​റി​ലെ​ത്തു​ന്ന​തി​നേ​ക്കാ​ൾ എ​ളു​പ്പ​മാ​ണ് നി​ങ്ങ​ളു​മാ​യി ക​രാ​റി​ലെ​ത്താ​നെ​ന്ന് പു​ടി​ൻ പ​റ​ഞ്ഞു