കള്ളപ്പണ ഇടപാട് കേസിൽ അറസ്റ്റിലായ നവാബ് മാലികിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കള്ളപ്പണ ഇടപാട് കേസിൽ ഇഡി അറസ്റ്റ് ചെയ്ത മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രിയും മുതിർന്ന എൻസിപി നേതാവുമായ നവാബ് മാലിക് ആശുപത്രിയിൽ. ചില ആരോഗ്യ പ്രശ്‌നങ്ങളാൽ മാലിക്കിനെ മുംബൈയിലെ ജെ ജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് നവാബ് മാലിക്കിന്റെ ഓഫീസ് അറിയിച്ചു. ഇ ഡി അറസ്റ്റ് ചെയ്ത നവാബ് മാലിക്കിനെ മാർച്ച് 3 വരെ റിമാൻഡിൽ വിട്ടിരിക്കുകയാണ്. ഇഡി കസ്റ്റഡി സമയത്ത്, മാലിക് ചില ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടിരുന്നെന്നും തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും റിപ്പോർട്ടുണ്ട്. മാലിക്കിനെ…
