കർണാടകയിലെ പ്രമുഖ ബാങ്കിനെ ഏറ്റെടുക്കാൻ ഫെഡറൽ ബാങ്ക്? കളമൊരുങ്ങുന്നത് ബാങ്കിങ് മേഖലയിലെ വൻ ഡീലിന്
ബാങ്കിങ് മേഖലയിൽ മറ്റൊരു വൻ ഏറ്റെടുക്കലിനു കൂടി കളമൊരുങ്ങുന്നു. ആലുവ ആസ്ഥാനമായ ഫെഡറൽ ബാങ്ക് കർണാടകയിലെ ജന സ്മോൾ ഫിനാൻസ് ബാങ്കിനെ (ജന എസ്എഫ്ബി) ഏറ്റെടുക്കുമെന്ന് വിവരം. ജന എസ്എഫ്ബിയുടെ നിയന്ത്രണ ഓഹരികൾ ഫെഡറൽ ബാങ്ക് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാന ഘട്ടത്തിലെത്തിയെന്നും റിപ്പോർട്ട്. നിലവിലെ പ്രമോട്ടർമാരായ ജന ഹോൾഡിങ്സ് കൈവശമുള്ള 16.9 ശതമാനം ഓഹരികൾ ഫെഡറൽ ബാങ്കിന് വിറ്റേക്കും. ബാക്കി ഓഹരികൾ ഓപ്പൺ ഓഫറിലൂടെ ഏറ്റെടുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. വാർത്തകൾ പുറത്തു വന്നതോടെ ഇരു കമ്പനികളുടെയും…
