കൊൽക്കത്തയിലെ ചോർഭഗൻ ദുർഗാപൂജ പന്തലിൽ തിക്കിലും തിരക്കിലുംപ്പെട്ടുണ്ടായ അപകടത്തിൽ മരണം 19 ആയി. മരിച്ചവരിൽ 13 സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടും. 25 പേർക്ക് പരുക്കേറ്റു. ആറ് പേരുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ സംഘാടകരെ അടക്കം 12 പേരെ കസ്റ്റഡിയിലെടുത്തു. കുറ്റക്കാരെ വെറുതെ വിടില്ലെന്നും മരിച്ചവരുടെ ആശ്രിതർക്ക് 25 ലക്ഷം രൂപയും സർക്കാർ ജോലിയും പശ്ചിമബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി പ്രഖ്യാപിച്ചു. സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കും.
ശനിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെ മേഖലയിൽ കനത്ത മഴയും മിന്നലും അനുഭവപ്പെട്ടിരുന്നു. മഴ പെയ്തതോടെ പൂജയ്ക്കെത്തിയവർ ഒന്നിച്ച് പന്തലിലേക്ക് കയറാൻ ശ്രമിച്ചതോടെയാണ് അപകടമുണ്ടായത്. തിരക്കിനിടയില് പലര്ക്കും ബോധം നഷ്ടപ്പെട്ടുവെന്നും ദൃക്സാക്ഷികള് പറയുന്നു. അകത്തേക്കും പുറത്തേക്കും കടക്കാനുള്ള കവാടങ്ങള് ഇടുങ്ങിയതായിരുന്നുവെന്നും പ്രദേശത്ത് മതിയായ വെളിച്ചമുണ്ടായിരുന്നില്ലെന്നും മറ്റൊരു ദൃക്സാക്ഷി വ്യക്തമാക്കി.
അപകടത്തില് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും അനുശോചിച്ചു. മരിച്ചവരുടെ കുടുംബങ്ങള്ക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപയും പരുക്കേറ്റവര്ക്ക് 50000 രൂപയും ധനസഹായവും പ്രഖ്യാപിച്ചു. പരുക്കേറ്റവരെ ആശുപത്രിയില് സന്ദര്ശിക്കുന്നതിനായി, അടുത്ത ദിവസം പശ്ചിമ ബംഗാളില് നിശ്ചയിച്ചിരുന്ന പരിപാടികള് മാറ്റിവെക്കുകയാണെന്ന് അമിത്ഷാ അറിയിച്ചു.







