ഡല്ഹി: സിജെപി സ്ഥാപകന് അഭിജിത് ദീപ്കെയ്ക്ക് ജാമ്യം. കര്ശന ഉപാധികളോടെ മന്ദിര് മാര്ഗ് പൊലീസ് സ്റ്റേഷന് സ്പെഷ്യല് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ജാമ്യം നല്കി. ഒരു വര്ഷത്തേക്ക് സമാധാനം തകര്ക്കുന്ന പ്രവര്ത്തനങ്ങളില് ഏര്പ്പെടരുത് എന്ന് വ്യവസ്ഥ.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തിന് സിജെപി പ്രഖ്യാപിച്ച തിരംഗ മാര്ച്ചില് പങ്കെടുക്കാന് വസതിയില് നിന്ന് പുറത്തേക്കിറങ്ങുമ്പോഴാണ് ഇന്നലെ അഭിജിത് ദീപ്കെയെ പൊലീസ് കസ്റ്റഡിയില് എടുക്കുന്നത്. പിന്നീട് ഡല്ഹി ഡല്ഹി പൊലീസ് ദീപ്കെയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നുച്ചയ്ക്ക് 2:30 ഓടെയാണ് ദീപ്കെയെ മന്ദിര് മാര്ഗ് പോലീസ് സ്റ്റേഷന് സ്പെഷ്യല് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റീവ് മുന്പില് ഹാജരാക്കിയത്. കൂടുതല് കസ്റ്റഡിയില് വിടാതെ ദീപ്കെയ്ക്ക് ഉപാധികളോട് ജാമ്യം അനുവദിച്ചു. ഒരു വര്ഷത്തേക്ക് സമാധാനം നിലനിര്ത്തണമെന്ന് ദീപ്കെയോട് നിര്ദേശിച്ച.അതേസമയം, തിരംഗ മാര്ച്ചില് പങ്കെടുക്കാന് ഐസ വിദ്യാര്ത്ഥി സംഘടനയ്ക്ക് നേതൃത്വം നല്കിയ നേഹ ബോറയെ കസ്റ്റഡിയിലെടുത്ത ഡല്ഹി പൊലീസ് ഇന്ന് പുലര്ച്ചയാണ് വിട്ടയച്ചത്. അതിനിടെ ഡല്ഹിയിലെ പ്രതിഷേധങ്ങള്ക്കിടെ വനിതകള്ക്ക് നേരെ ഉണ്ടായ അതിക്രമങ്ങളില് പൊലീസ് ആസ്ഥാനത്തേക്ക് പ്രതിഷേധ മാര്ച്ച് നടത്തി.
ഡല്ഹി പൊലീസ് കമ്മീഷണറെ കണ്ട് നിവേദനം നല്കണമെന്നതായിരുന്നു നേതാക്കളുടെ ആവശ്യം. ഡല്ഹി പോലീസ് കമ്മീഷണര് അവധിയില് ആയതിനാല് ഒടുവില് അഡീഷണല് ഡിസിപിയെ നേതാക്കള് നേരില് കണ്ട് നിവേദനം കൈമാറി. വനിതകള്ക്ക് എതിരായ അതിക്രമങ്ങളില് മുഖം നോക്കാതെ നടപടി വേണമെന്നും ഇടത് മഹിളാ സംഘടന നേതാക്കള് ആവശ്യപ്പെട്ടു.








