Webdesk

‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മലയാളത്തിന്റെ മഹനീയ സങ്കല്‍പമാണ് ഓണം. ജാതി മത ചിന്തകള്‍ക്ക് അതീതമായി എല്ലാ മലയാളികളുടെയും അഭിമാനകരമായ ആഘോഷം. അതിജീവനത്തിന് പ്രേരിപ്പിക്കുകയും ആത്മവിശ്വാസം നല്‍കുകയും പ്രതിസന്ധികളില്‍ നമ്മള്‍ ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവുണ്ടാക്കുന്നതുമാണ് ഓരോ ഓണാഘോഷങ്ങളും. സങ്കടങ്ങളും പ്രയാസങ്ങളും മാറ്റിവച്ച്, കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം എല്ലാവര്‍ക്കും ഓണം ആഘോഷിക്കാന്‍ സാധിക്കട്ടെയെന്നും അദ്ദേഹം കുറിച്ചു. പ്രകൃതി ദുരന്തമുണ്ടാക്കിയ പ്രയാസങ്ങള്‍ ഇപ്പോഴും മാറിയിട്ടില്ല. പക്ഷെ അതിജീവനത്തിനുളള കരുത്തും ആത്മവിശ്വാസവുമാണ് ഒരോ ആഘോഷങ്ങളിലൂടെയും നാം കൈവരിക്കുന്നത്….

Read More

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, ബിഹാർ, ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. മഹാരാഷ്ട്ര ജുന്നാർ, ഗുജറാത്തിലെ നഡിയാദ്, തെലങ്കാനയിലെ രാമഗുണ്ടം, ബിഹാറിലെ ഗോപാൽഗഞ്ച്, ഡൽഹി എന്നിവിടങ്ങളിൽ പരിശോധന നടത്തി. ഇന്നലെയാണ് റെയ്‌ഡ്‌ നടന്നത്. ഹാക്കിങ് പ്രവർത്തനങ്ങളുടെ നിർണായക വിവരങ്ങളടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തതായി NIA അറിയിച്ചു. 3 ലാപ്ടോപ്പുകൾ, 5 മൊബൈൽ ഫോണുകൾ, പെൻഡ്രൈവുകൾ ഉൾപ്പെടെ പിടിച്ചെടുത്തു….

Read More

വഴിയില്‍ കണ്ടു മുട്ടിയവര്‍ അഭിനേതാക്കളായി, ഒറ്റ ദിവസം കൊണ്ട് നാട്ടിലെങ്ങും പാട്ടായി! പൂവിളി ഹിറ്റായ കഥ

നടനും ഫോട്ടോഗ്രാഫറുമായ അരുണ്‍ സോള്‍ ആദ്യമായി സംവിധാനം ചെയ്ത ഓണപ്പാട്ട് ശ്രദ്ധേയമാകുന്നു. പൂവിളി എന്നു പേരിട്ടിട്ടുള്ള ആല്‍ബം തിരുവനന്തപുരത്തിന്റെ കാഴ്ചകളിലൂടെയാണ് കടന്നു പോകുന്നത്. അഭിനേതാക്കളെ ഒഴിവാക്കി വഴിയില്‍ കണ്ടവരൊക്കെയാണ് ഈ ആല്‍ബത്തിന്റെ ഭാഗമായിരിക്കുന്നത് എന്നതാണ് പ്രത്യേകത. ഒറ്റ ദിവസം കൊണ്ട് ചിത്രീകരണവും പൂര്‍ത്തിയാക്കി റീലിസ് ചെയ്തു. സുഹൃത്ത് ടോണി വില്‍സണ്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് സംവിധായകനായതെന്ന് സംവിധായകന്‍ അരുണ്‍ സോൾ പറയുന്നു. സാധാരണ കണ്ടുവരുന്ന ഓണപ്പാട്ടുകളില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആശയത്തിലാണ് പാട്ടിന്റെ വിഷ്വല്‍ വേറിട്ടതാക്കാന്‍ തീരുമാനിച്ചതെന്ന്…

Read More

‘പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടത്, മുഖ്യമന്ത്രി പദവി വേണ്ടെന്ന് പറഞ്ഞ് മുന്നണി വിട്ട പാർട്ടിയാണ് സിപിഐ’; പി പ്രസാദ്‌

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം പി പ്രസാദ്‌ ട്വന്റിഫോറിനോട്. ചർച്ചകൾ നടക്കുമെന്ന് പറഞ്ഞതാണ്. പക്ഷെ ഏകപക്ഷീയമായി അഭിപ്രായ പ്രകടനങ്ങൾ മുന്നണിയെ സഹായിക്കുന്നതല്ല. പദവി സിപിഐക്ക് അർഹതപ്പെട്ടതാണ്. മുഖ്യമന്ത്രി പദവി വേണ്ടെന്ന് പറഞ്ഞ് മുന്നണി വിട്ട പാർട്ടിയാണ് സിപിഐ. മുന്നണി എല്ലാവരും ഒരുമിച്ച് ചേരുന്നതാണ്. മുന്നണി ശക്തിപ്പെടുത്താനുള്ള നടപടികളാണ് നേതാക്കൾ സ്വീകരിക്കേണ്ടതെന്നും പി പ്രസാദ് വ്യക്തമാക്കി. ദൗർഭാഗ്യവശാൽ അങ്ങനെ ചില സംഭവങ്ങൾ ഉണ്ടാകുന്നില്ല. സിപിഐയെ ഭരിച്ചിരുന്നത് രാഷ്ട്രീയം. അധികാരമോഹമല്ല. ഉപ പ്രതിപക്ഷ നേതാവ്…

Read More

കയ്യടിക്കൊപ്പം വിമർശനം നേരിട്ട വി ഡി സതീശൻ സർക്കാർ 100 ദിവസങ്ങൾ പിന്നിടുമ്പോൾ

വി.ഡി.സതീശൻ സർക്കാരിന്റെ 100 ദിവസത്തെ ഭരണം, ആദ്യം എടുത്ത തീരുമാനങ്ങളിൽ നിന്ന് പിന്നോട്ട് പോകേണ്ടിവന്ന സംഭവങ്ങൾ കൊണ്ട് സമ്പന്നമാണ്. മന്ത്രിയുടെ പഴ്സണൽ സ്റ്റാഫിലെ ബന്ധു നിയമനം,പ്രോസിക്യൂട്ടർ നിയമനം,മന്ത്രിയുടെ പരിധി വിട്ട പ്രതികരണങ്ങൾ തുടങ്ങി എതിർപ്പും വിമർശനങ്ങളും ശക്തമായപ്പോൾ സർക്കാർ യൂടേൺ അടിച്ച സംഭവങ്ങൾ അനവധിയാണ്. പി.എം ശ്രീ പദ്ധതിയിലും പ്രതിപക്ഷത്തിരുന്നപ്പോഴുളള നിലപാടല്ല സർക്കാർ പ്രകടിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. പ്രതിപക്ഷത്തിരുന്ന് വിമർശിക്കുന്നത് പോലെ അത്ര എളുപ്പമല്ല ഭരണമെന്ന് കൂടി ബോധ്യപ്പെടുന്നത് ആയിരുന്നു വി.ഡി.സതീശൻ സർക്കാരിൻെറ ആദ്യ 100 ദിവസങ്ങൾ.പ്രതിപക്ഷത്തിരിക്കെ…

Read More

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

ഡൽഹി: അനധികൃത കുടിയേറ്റത്തിൽ നടപടി കടുപ്പിക്കാൻ കേന്ദ്രം. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം. സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ ആഭ്യന്തര സുരക്ഷയ്ക്ക് അനധികൃത കുടിയേറ്റം ഭീഷണിയാകുന്നു. അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിഞ്ഞ്, രേഖകൾ പരിശോധിച്ച്, നിയമാനുസൃത നടപടികളിലൂടെ നാടുകടത്തണം. ഇതിന് സംസ്ഥാന പൊലീസും കേന്ദ്ര ഏജൻസികളും തമ്മിൽ കൂടുതൽ ഏകോപനം വേണമെന്ന് അമിത് ഷാ നിർദേശം നൽകി. ഇന്റലിജൻസ് ബ്യൂറോയുടെ 9-ാമത് ദ്വിദിന ദേശീയ സുരക്ഷാ…

Read More

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടിക്ക് മോട്ടോർ വാഹന വകുപ്പ്; പരിശോധന ശക്തമാക്കും

തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കര്‍ശന നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. പരിശോധന ശക്തമാക്കും.വാഹനങ്ങളിൽ കണ്ടെത്തുന്ന ഓരോ അനധികൃത മോഡിഫിക്കേഷനും പിഴ ഈടാക്കും. പിഴ ഈടാക്കിയാൽ മോഡിഫിക്കേഷൻ മാറ്റി വീണ്ടും വാഹനം ഹാജരാക്കണം. റീലുകൾ ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന നിയമവിരുദ്ധ മോഡിഫിക്കേഷനുള്ള വാഹനങ്ങൾ കണ്ടെത്തണം. കഴിഞ്ഞ 3 മാസക്കാലയളവിൽ അനധികൃത മോഡിഫിക്കേഷനിൽ എടുത്ത നടപടി അറിയിക്കണം. എല്ലാ RTO മാരും സെപ്റ്റംബർ 3 ന് റിപ്പോർട്ട് സമർപ്പിക്കണമെന്നും ഗതാഗത കമ്മീഷണറേറ്റ് ആവശ്യപ്പെട്ടു. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് മോട്ടോർ വാഹന…

Read More

ഇറാൻ വഴി ചൈനയെ പൂട്ടാൻ ട്രംപ്! സഹായിക്കുന്നവർ ഡോളർ കണികാണില്ലെന്ന് ഭീഷണി, 1999നു ശേഷം സ്വർണത്തിൽ ഇതാദ്യം

ചൈനയെയും ട്രംപ് വെറുതെ വിട്ടില്ല, ഇറാനുമായി വ്യാപാര ബന്ധം തുടരുന്ന എല്ലാ രാജ്യങ്ങളെയും പൂട്ടാൻ യുഎസ് സർക്കാർ. ഇറാനൊപ്പം വ്യാപാരപങ്കാളികളെയും ഉന്നമിട്ട് കടുത്ത ഉപരോധങ്ങളുമായി ട്രംപ് ഭരണകൂടത്തിന്റെ സാമ്പത്തിക യുദ്ധപ്രഖ്യാപനം. ഇറാനെ ഏതെങ്കിലും രീതിയിൽ സഹായിക്കുന്ന രാജ്യങ്ങളെയും ഉപരോധിക്കുമെന്നാണ് ഭീഷണി. ‘ഓപറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ എന്ന പേരിലാണ് നടപടി. ഇറാനുമായി വ്യാപാര ബന്ധമുള്ള രാജ്യങ്ങളെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരിട്ടു വിളിക്കും. എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കാൻ ഓരോ രാജ്യങ്ങൾക്കും സമയപരിധി നിശ്ചയിച്ചു നൽകും. ഏതെങ്കിലും രാജ്യം…

Read More

ഗുരുവായൂർ: ഇന്നു മുതൽ 28 വരെ സ്പെഷൽ ദർശനം ഇല്ല; സെപ്റ്റംബർ മാസത്തെ വെർച്വൽ ക്യൂ സ്ലോട്ടുകൾ അനുവദിച്ചു

ഗുരുവായൂർ ∙ ഇന്നു (25-08-2026) മുതൽ 28 വരെ ഗുരുവായൂർ ക്ഷേത്രത്തിൽ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ വിഐപി ദർശനമോ സ്പെഷൽ ദർശനമോ ഉണ്ടാകില്ല. വരി നിൽക്കുന്നവർക്കും 1000 രൂപയുടെ നെയ് വിളക്ക് എടുക്കുന്നവർക്കും മാത്രമേ ദർശനം നടത്താൻ കഴിയൂ. ക്ഷേത്രത്തിൽ സെപ്റ്റംബർ മാസത്തെ വെർച്വൽ ക്യൂ സ്ലോട്ടുകൾ അനുവദിച്ചു. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ 8 സ്ലോട്ടുകളിലായി ദിവസം 2400 പേർക്ക് വെർച്വൽ ക്യൂ ദർശനം ലഭിക്കും. ഓൺലൈൻ ബുക്കിങ് ഇന്നലെ ആരംഭിച്ചു. ഗുരുവായൂർ…

Read More

ജാതിയിലെ ശ്രേഷ്ഠതയല്ല മനുഷ്യന്റെ ശ്രേഷ്ഠതയാണ് ലോകത്തെ സുന്ദരമാക്കുന്നത്; ഇന്ന് ചട്ടമ്പി സ്വാമി ജയന്തി

ഇന്ന് ചട്ടമ്പി സ്വാമി ജയന്തി. ജാതിയിലെ ശ്രേഷ്ഠതയല്ല മനുഷ്യന്റെ ശ്രേഷ്ഠതയാണ് ലോകത്തെ സുന്ദരമാക്കുന്നതെന്ന് പഠിപ്പിച്ച ഗുരു… ചട്ടമ്പി സ്വാമികൾ. നവോത്ഥാന കേരള സമൂഹത്തിൽ പുരോഗമനചിന്തയുടെ തുടക്കക്കാരിലൊരാളായിരുന്നു ചട്ടമ്പി സ്വാമികൾ. ജാതിയോ വംശമോ അല്ല ജിജ്ഞാസയാണ് അറിവിന്റെ ആധികാരികത നിശ്ചയിക്കുന്നതെന്ന് പ്രസ്താവിച്ചു ചട്ടമ്പി സ്വാമികൾ. സാമൂഹിക പരിഷ്‌കരണത്തിനായി വാദിച്ച ചട്ടമ്പി സ്വാമികൾ, മനുഷ്യസ്‌നേഹത്തിന്റെയും സമത്വത്തിന്റെയും പുരോഗമന ലോകം സൃഷ്ടിക്കാനാണ് ശ്രമിച്ചത്. സ്ത്രീപുരുഷ സമത്വം സാർവത്രിക വിദ്യാഭ്യാസം തുടങ്ങി കേരളസമൂഹം അന്നേ വരെ ചർച്ച ചെയ്യാത്ത വിഷയങ്ങൾ സ്വാമികൾ ധീരമായി…

Read More