Headlines

Webdesk

കന്യാകുളങ്ങരയിൽ ടെക്സ്റ്റ് ബുക്ക് വാങ്ങാൻ പുറത്തിറങ്ങിയ പ്ലസ് ടു വിദ്യാർഥിനിയെ കുത്തി പരുക്കേൽപ്പിച്ചു; പ്രതി പിടിയിൽ

  തിരുവനന്തപുരം കന്യാകുളങ്ങരയിൽ സ്കൂൾ വിദ്യാർഥിനിയെ കുത്തിപരുക്കേൽപ്പിച്ച പ്രതി പൊലീസ് പിടിയിൽ. വട്ടപ്പാറ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. സംഭവത്തിന് ശേഷം കണിയാപുരത്ത് കാർ ഉപേക്ഷിച്ച പ്രതി സഹദ് ബന്ധുവിന്റെ കൂടെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പൊലീസ് പ്രതിയെ പിടിയിലായത്. നെടുമങ്ങാട് പനവൂർ സ്വദേശിയാണ് പിടിയിലായ സഹദ്. എന്തിനാണ് പെൺകുട്ടിയെ അക്രമിച്ചത് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല . പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.     നെടുവേലി ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയെയാണ്…

Read More

പ്രതികളുടേയും സിസ്റ്റത്തിന്റേയും നാടകത്തേയും പ്രതികാരത്തേയും ഭയമില്ല; വൈകാരിക കുറിപ്പുമായി അന്‍സിബ ഹസ്സന്‍

  അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നല്‍കി പരാതികളില്‍ നടപടി തുടരുന്നതിനിടെ ഫേസ്ബുക്ക് പോസ്റ്റുമായി നടി അന്‍സിബ ഹസന്‍. താന്‍ നല്‍കിയ പരാതികളില്‍ പ്രാഥമിക അന്വേഷണമെന്ന പേരില്‍ പൊലീസ് നടത്തിയത് പ്രഹസനമായിരുന്നു എന്നുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് പോസ്റ്റ്. കേവലം ഒരു എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ധാര്‍മികതയുടെ ഭാഗത്ത് നിന്നതിനാലാണ് ഞാന്‍ ഇത്രക്ക് അനുഭവിച്ചതെങ്കില്‍, വരാനിരിക്കുന്ന നടപടികളിലെ പ്രതികാരം എപ്രകാരമായിരിക്കുമെന്നും താന്‍ മനസിലാക്കുന്നുവെന്ന് അന്‍സിബ ഫേസ്ബുക്കില്‍ കുറിച്ചു. പ്രതികളും സിസ്റ്റവും ചേര്‍ന്ന് കാട്ടിക്കൂട്ടുന്ന ഈ നാടകങ്ങളില്‍ അല്പം…

Read More

‘രാഹുൽ ഗാന്ധി ചതിയനും സത്യസന്ധയില്ലാത്ത നേതാവും’; രാഹുൽഗാന്ധിയെ രൂക്ഷമായി വിമർശിച്ച് ഡിഎംകെ മുഖപത്രം

  രാഹുൽഗാന്ധിയെ രൂക്ഷമായി വിമർശിച്ച് ഡിഎംകെ മുഖപത്രം മുരശൊലി. രാഹുൽ ഗാന്ധി ചതിയനും സത്യസന്ധയില്ലാത്ത നേതാവും. രാഹുൽഗാന്ധിയ്ക്ക് രാഷ്ട്രീയ പക്വതയില്ല. ഡിഎംകെയെ ചതിച്ചാണ് കോൺഗ്രസ് ടിവികെയ്ക്ക് ഒപ്പം ചേർന്നത്. ഇത് രാഹുൽഗാന്ധിയുടെ ആശീർവാദത്തോടെ ആയിരുന്നു. ഇന്ത്യസഖ്യത്തിലെ പാർട്ടികൾ ഒരുമിച്ച് നിൽക്കണമെന്ന് ഇപ്പോഴും രാഹുൽഗാന്ധി പറയുന്നു.     ഇന്ത്യ സഖ്യം തകർത്തത് രാഹുൽ ഗാന്ധിയെന്നും മുരശൊലിയിലെ മുഖപ്രസംഗം വ്യക്തമാക്കുന്നു. തമിഴ്‌നാട്ടിൽ ഡിഎംകെ വിട്ട് ഭരണകക്ഷിയായ ടിവികെയുടെ (തമിഴക വെട്രി കഴകം) കൂടെപ്പോയ കോൺഗ്രസ്, ഇപ്പോൾ ടിവികെ തലവൻ…

Read More

ഫേസ്ബുക്കില്‍ വരുന്നു പുതിയ എഐ ഫീച്ചേഴ്‌സ്; പബ്ലിക് പോസ്റ്റുകളില്‍ നിന്നുള്ള വിവരങ്ങള്‍ എഐ കണ്ടെത്തി പറഞ്ഞുതരും

  കൂടുതല്‍ എഐ ഫീച്ചേര്‍ഴ്‌സ് ഫേസ്ബുക്കില്‍ അവതരിപ്പിക്കാന്‍ മെറ്റ. ഗൂഗിള്‍ സെര്‍ച്ചിലും മറ്റും കാണുന്നതുപോലുള്ള ‘ എഐ മോഡ്’ സെര്‍ച്ച് ഫീച്ചറുകളും ഫോട്ടോ എഡിറ്റ് ചെയ്യാനുള്ള എഐ ടൂളുകളും ഇനി മുതല്‍ ഫേസ്ബുക്കില്‍ ലഭ്യമാകുമെന്നാണ് മെറ്റ അറിയിച്ചിരിക്കുന്നത്. ചൊവ്വാഴ്ച മെറ്റ പുറത്തിറക്കിയ ബ്ലോഗ് പോസ്റ്റിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. (Meta Rolls Out ‘AI Mode’ For Facebook)     ‘എഐ മോഡ്’   ഏതാണ്ട് ഗൂഗിള്‍ ക്രോമിലുള്ള എഐ സെര്‍ച്ച് മോഡിനോട് സമാനമാണ് ഫേസ്ബുക്കിനായി…

Read More

നിപ വൈറസ് ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല; കോഴിക്കോട് ജില്ലാ കളക്ടർ എം എസ് മാധവിക്കുട്ടി

  കോഴിക്കോട്ടെ നിപ വൈറസ് ഉറവിടം കണ്ടെത്താനായില്ലെന്ന് ജില്ലാ കളക്ടർ എംഎസ് മാധവിക്കുട്ടി. കേന്ദ്ര സംഘത്തിന്റെ പരിശോധന കഴിഞ്ഞു. എന്നാൽ ഒന്നും കണ്ടെത്താനായില്ല. കാടുകളുടെ ഏറ്റവും അടുത്ത് നിൽക്കുന്ന ജില്ലകളാണ് പാലക്കാട്, മലപ്പുറം ,കോഴിക്കോട് എന്നിവ അതുകൊണ്ടുതന്നെ അവിടങ്ങളിലാണ് രോഗം വരാനായി സാധ്യത കൂടുതലുള്ളത്. ആദ്യം കോഴിക്കോട് ജില്ലയിൽ മാത്രമായിരുന്നു നിപ രോഗവ്യാപനം ഉണ്ടായിരുന്നത്, എന്നാൽ കഴിഞ്ഞ വർഷങ്ങളിലായി മലപ്പുറം, പാലക്കാട് ജില്ലകളിലേക്ക് നിപ വ്യാപിക്കാൻ തുടങ്ങി കളക്ടർ പറഞ്ഞു.     നിലവിൽ നിപ സ്ഥിരീകരിച്ച…

Read More

കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ആദ്യ അറസ്റ്റ്; DYFI നേതാവ് ജിതിൻ ഭാസ്‌കർ അറസ്റ്റിൽ

  കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഒരാൾ അറസ്റ്റിൽ. DYFI നേതാവ് ജിതിൻ ഭാസ്‌കർ അറസ്റ്റിൽ. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റിയംഗമാണ് ജിതിൻ. എസ്‌ഐടി സംഘമാണ് ജിതിനെ അറസ്റ്റ് ചെയ്‌തത്‌. ‘വടകര സ്ക്വാഡ്’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ സ്ക്രീൻഷോട്ട് ആദ്യം ഷെയർ ചെയ്തത് ജിതിൻ ഭാസ്കറാണെന്ന് എസ്ഐടി നേരത്തെ കണ്ടെത്തിയിരുന്നു. ജിതിൻ ഭാസ്കർ തന്നെയായിരിക്കും സ്ക്രീൻഷോട്ട് നിർമിച്ചതെന്നാണ് പ്രാഥമിക വിവരം. ഇതുമായി ബന്ധപ്പെട്ട് ഇയാളെ പൊലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.     2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത്…

Read More

‘ഇന്ധനത്തിനുള്ള കളക്ഷൻ പോലും കിട്ടുന്നില്ല; പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനം തന്നെ കനത്ത നഷ്ടം’; പരാതിയുമായി സ്വകാര്യ ബസുടമകൾ

  പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനത്തിന് പിന്നാലെ തൃശൂരിൽ അടിയന്തര അവലോകന യോഗവുമായി സ്വകാര്യ ബസ്സുടമകൾ. സർക്കാർ ഏത് വിഭാഗത്തിന് ആനുകൂല്യം നൽകുന്നതിനെയും സ്വാഗതം ചെയ്യുന്നുവെന്ന് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഈ ആനുകൂല്യം പക്ഷേ മറ്റൊരു വിഭാഗത്തെ ഇല്ലായ്മ ചെയ്യുന്നു എന്നുള്ളതാണ് പ്രശ്നം.     1കിലോമീറ്റർ പ്രൈവറ്റ് ബസ് ഓടാൻ 50.65 രൂപ ചിലവുണ്ട്. 55 രൂപ നിരക്കിൽ ലഭിക്കണം എന്നാണ് ആവശ്യം. മാസങ്ങൾക്ക് മുമ്പ് ഞങ്ങളെ പരിഗണിക്കും എന്ന്…

Read More

‘എല്ലാ കണ്ണുകളും കിലിയൻ എംബാപ്പെ എന്ന അപകടകാരിയായ സ്ട്രൈക്കറിൽ’; കൈവിട്ട കിരീടം തിരിച്ചു പിടിക്കാൻ ഫ്രഞ്ച് പട ഇറങ്ങുന്നു

  കൈവിട്ട കിരീടം തിരിച്ചു പിടിക്കാൻ ഫ്രഞ്ച് പട ഇറങ്ങുന്നു. എല്ലാ പ്രതീക്ഷയും കിലിയൻ എംബാപ്പെ എന്ന അപകടകാരിയായ ഫ്രഞ്ച് സ്ട്രൈക്കറിലാണ്. കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ അർജൻ്റീനയ്ക്ക് മുന്നിൽ കിരീടം കൈവിട്ട ഫ്രാൻസ്, ഇത്തവണ വരുന്നത് ടൂർണമെൻ്റിലെ ഏറ്റവും അപകടകാരിയുമായ വൻപടയുമായാണ്. ആഫ്രിക്കൻ കരുത്തരായ സെനഗലാണ് ഫ്രാൻസിന്റെ എതിരാളികൾ. ന്യൂയോർക്കിലെ ന്യൂജഴ്സി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ചൊവ്വാഴ്ച അർധരാത്രി 12.30നാണ് മത്സരം ആരംഭിക്കുക.     ഒരുപോലെ കരുത്തുറ്റ മുന്നേറ്റ നിരയും മധ്യനിരയും പ്രതിരോധ നിരയുമാണ് ഫ്രാൻസിനെ…

Read More

പ്രണയം നിരസിച്ചു, തിരുവനന്തപുരത്ത് 16കാരിയെ കുത്തികൊലപ്പെടുത്താൻ ശ്രമം; കഴുത്തിന് പരുക്കേറ്റ പെൺകുട്ടി ചികിത്സയില്‍

  തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർത്ഥിനിക്ക് കുത്തേറ്റു. തിരുവനന്തപുരം വെമ്പായത്താണ് സംഭവം. നെടുവേലി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിക്കാണ് കുത്തേറ്റത്. നെടുമങ്ങാട് പനവൂർ സ്വദേശി സഹദാണ് പെൺകുട്ടിയെ കുത്തി പരുക്കേൽപ്പിച്ചത്. പനവൂർ സ്വദേശിയായ ഫഹദാണ് പ്രണയം നിരസിച്ചതിനെ തുടർന്ന് പെൺകുട്ടിയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ചത്. കഴുത്തിന് പരുക്കേറ്റ പെൺകുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയില്‍ പ്രവേശിപ്പിച്ചു.     തിരുവനന്തപുരം കന്യാകുളങ്ങരയില്‍ ഉച്ചയ്ക്ക് ഒരു മണിക്കാണ് സംഭവം. വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങിയ സമയത്താകാം ആക്രമണമെന്നാണ് വിവരം….

Read More

ഏത് ക്യാരവൻ ആണേലും പരിശോധിക്കും, ഏതു ഡിജെ പാർട്ടിയിലും കയറിയും പരിശോധിക്കും; ഓപ്പറേഷൻ തൂഫാനിലൂടെ 10 കോടിയുടെ ലഹരി മരുന്ന് പിടിച്ചു; രമേശ് ചെന്നിത്തല

  സംസ്ഥാനത്ത് ഓപ്പറേഷൻ തൂഫാൻ തുടരുമെന്ന് ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല.വിജയകരമായ പ്രവർത്തനത്തിന് ആവശ്യമായ വിവിധ ഏജൻസികളുടെ യോഗം ചേർന്നു. കഴിഞ്ഞ 15 ദിവസം വിജയകരമായി പൂർത്തീകരിച്ചു. 10 കോടി വിലവരുന്ന ലഹരി മരുന്ന് പിടിച്ചു. 2778 പേരെ അറസ്റ്റ് ചെയ്തു. 2575 കേസുകൾ രജിസ്റ്റർ ചെയ്തു. 1.9 കിലോ MDMA പിടിച്ചെടുത്തു.     പ്രവർത്തനം ശക്തമായി തുടരുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഇന്നത്തെ യോഗത്തിൽ കേന്ദ്ര ഏജൻസികളും ഉണ്ടായിരുന്നു. കേന്ദ്ര ഏജൻസികളുടെ സഹായത്തോട് കൂടി…

Read More