‘പാർട്ടി സെക്രട്ടറി മാറുക എന്നത് നിങ്ങളുടെ സ്വപ്നം; പാർട്ടിയെ പുതുക്കി പണിയുകയാണ് ലക്ഷ്യം, ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തും’; എം വി ഗോവിന്ദൻ
പാർട്ടിയെ പുതുക്കി പണിയുകയാണ് ലക്ഷ്യം, ഇനി അങ്ങോട്ട് അടിമുടി മാറ്റമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടിയിൽ അടിമുടി മാറ്റം എല്ലാ ഇടങ്ങളിലും ഉണ്ടാകും. സംഘടനാപരമായും പ്രത്യയശാസ്ത്രപരമായും ഉള്ള മാറ്റം എന്നതാണ് ഉദ്ദേശിക്കുന്നത്. പാർട്ടി സെക്രട്ടറി മാറുക എന്നത് നിങ്ങളുടെ സ്വപ്നം. അതിനായി നിങ്ങൾ പരിശ്രമിച്ച് കൊണ്ടിരിക്കുകയാണല്ലോ. ആള് മാറുന്നതല്ല, ഞാനുൾപ്പടെ എങ്ങനെ മാറണമെന്ന് ചർച്ച ചെയ്യും. സംഘടനാപരവും പ്രത്യയ ശാസ്ത്രപരവുമായ മാറ്റങ്ങൾ ചർച്ച ചെയ്യുമെന്നും ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം…
