Headlines

Webdesk

നിയമസഭാ സീറ്റിൽ മൂന്ന് ടേം നിബന്ധന തുടരാൻ CPI; മന്ത്രിമാർക്ക് മത്സരിക്കാൻ തടസം ഉണ്ടാകില്ല

നിയമസഭാ സീറ്റിൽ മൂന്ന് ടേം നിബന്ധന തുടരാൻ സിപിഐ. മൂന്ന് ടേം എംഎൽഎമാർ ആയവർക്ക് സീറ്റ് നൽകേണ്ടെന്ന തീരുമാനം തുടരും. ടേം നിബന്ധന പ്രകാരം കാഞ്ഞങ്ങാട്, നാദാപുരം, അടൂർ, ചാത്തന്നൂർ, പുനലൂർ, ചിറയിൻകീഴ് എംഎൽ‌എമാർ മാറും. മന്ത്രിമാർക്ക് മത്സരിക്കാൻ തടസം ഉണ്ടാകില്ല. ഈ മാസം 23 ന് ചേരുന്ന സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റിൽ അന്തിമ തീരുമാനം ഉണ്ടാകും.മന്ത്രിമാരിൽ കെ രാജൻ ഒഴികെ എല്ലാവരും ഒരു ടേം മാത്രം പിന്നിടുന്നവരാണ്. മൂന്ന് ടേം തുടരണമെന്നാണ് സിപിഐയിലെ ബഹുഭൂരിപക്ഷം ആളുകളുടെയും…

Read More

തിരുവല്ലയിലെ ഹോട്ടലിൽ എത്തിയത് അതിജീവിതയുമായി സംസാരിക്കാനെന്ന് രാഹുലിന്റെ മൊഴി; പരാതിയിൽ മറുപടിയില്ല

തിരുവല്ലയിലെ ക്ലബ് 7 ഹോട്ടലിൽ എത്തിയെന്ന കാര്യം സമ്മതിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. അതിജീവിതയുമായി സംസാരിക്കാനാണ് എത്തിയതെന്ന് രാഹുൽ പൊലീസിനോട് പറഞ്ഞു. പീഡിപ്പിച്ചെന്ന പരാതിയിൽ മറുപടിയില്ല. 408 നമ്പർ റൂമും തിരിച്ചറിഞ്ഞു. രാഹുൽ B R എന്ന രജിസ്റ്ററിലെ പേരും നിർണായക തെളിവെന്ന് എസ്ഐടി.ലാപ്ടോപ്പ് എവിടെയെന്ന ചോദ്യത്തിന് രാഹുൽ മറുപടി നൽകിയില്ല. പിടിച്ചെടുത്ത മൊബൈലുകളുടെ പാസ് വേഡും നൽകുന്നില്ല. നിർണായക ദൃശ്യങ്ങളും ചാറ്റും കണ്ടെത്താതിരിക്കാനുള്ള നീക്കമെന്ന് പൊലീസ് പറയുന്നു. രാഷ്ട്രീയ നേതാക്കളുമായുള്ള ചാറ്റും മൊബൈലിലുണ്ടായേക്കാമെന്ന് വിലയിരുത്തി എസ്ഐടി കരുതുന്നു….

Read More

ഇറാനിൽ കൂട്ടക്കുരുതി തുടരുന്നു; പ്രക്ഷോഭങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 2,400 കടന്നു

ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 2,400 കടന്നു. പ്രതിഷേധക്കാർക്ക് സഹായം വാഗ്ദാനം ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. പ്രതിഷേധം തുടരാനും സഹായം ഉടനെത്തുമെന്നും ട്രംപ് പ്രതികരിച്ചു. പടിഞ്ഞാറൻ ഇറാനിലെ കെർമാൻഷാ പ്രവിശ്യയിലുള്ള ഇസ്ലാമിക് റവല്യൂഷണറി ഗാർഡിന്റെ താവളം പിടിച്ചെടുത്തതായി ഇറാനിയൻ-കുർദിഷ് വിമതസേന അവകാശപ്പെട്ടു.കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരെ വധിക്കരുതെന്നും അങ്ങനെ ചെയ്താൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. അതേസമയം ഇന്റർനെറ്റ് ഉപരോധം അഞ്ചാം ദിവസവും തുടരുന്നു. ഇറാനിലെ ഭരണകൂടം അവസാനനാളുകളിലാണെന്ന് ജർമൻ ചാൻസലർ…

Read More

രാഹുൽ മാങ്കൂട്ടത്തിലിന്റെ ലാപ്ടോപ്പ് കണ്ടെത്താൻ അന്വേഷണം; പാലക്കാടും വടകരയിലും പരിശോധന നടത്തും

മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി പ്രത്യേക അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ്. രാഹുലിന്റെ ലാപ്ടോപ്പ് കണ്ടെത്താൻ അന്വേഷണം. പാലക്കാടും വടകരയിലും കൂടുതൽ പരിശോധന നടത്താൻ അന്വേഷണ സംഘത്തിന്റെ നീക്കം. രാഹുലുമായി ബന്ധമുള്ള മറ്റു ചില സ്ഥലങ്ങളിലും പരിശോധന നടത്തും. തിരുവല്ല ക്ലബ് 7 ഹോട്ടലിലെ റൂം നമ്പർ 408 -ലാണ് തെളിവെടുപ്പ് നടത്തി. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ കനത്ത പൊലീസ് സുരക്ഷയിലായിരുന്നു തെളിവെടുപ്പ്.തെളിവെടുപ്പിനു ശേഷം രാഹുലിനെ തിരികെ എആർ ക്യാംപിലേക്ക് കൊണ്ടുപോയി. ഇന്നു രാവിലെ 5.40 ഓടെയാണ് പത്തനംതിട്ട…

Read More

തൃശൂരിൽ ഇനി കാലപൂരം; സ്കൂൾ കലോത്സവത്തിന് തൃശൂരിൽ ഇന്ന് തിരി തെളിയും

അറുപത്തിനാലാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശൂരിൽ ഇന്ന് തിരി തെളിയും. രാവിലെ 10നു പാറമേക്കാവിന് എതിർവശത്ത് എക്സിബിഷൻ ഗ്രൗണ്ടിലെ ഒന്നാം വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും. രാവിലെ 9നു പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് പതാക ഉയർത്തും. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ബി.കെ. ഹരിനാരായണൻ രചിച്ച സ്വാഗതഗാനം കലാമണ്ഡലത്തിലെ വിദ്യാർഥികൾ നൃത്തരൂപത്തിൽ അവതരിപ്പിക്കും.അഞ്ച് ദിവസം 25 വേദികളിലായി നടക്കുന്ന കലാമത്സരങ്ങളിൽ 15,000 പ്രതിഭകൾ മാറ്റുരയ്ക്കും. തൃശൂരിന്റെ പൂരപ്രൗഢിയുടെ പ്രഖ്യാപനമെന്നോണം പാണ്ടിമേളവും…

Read More

‘എന്റെ സാന്നിധ്യം സിപിഐഎമ്മിന് ആവശ്യമില്ല; നോട്ടീസിൽ പോലും പേര് വയ്ക്കാതെ അവഗണിച്ചു’; ഐഷാ പോറ്റി

നോട്ടീസിൽ പോലും പേര് വയ്ക്കാതെ അവഗണിച്ചപ്പോഴാണ് സിപിഐഎം വിട്ടതെന്ന് ഐഷ പോറ്റി. കൊട്ടാരക്കരയിലെ സ്ഥാനാർഥിത്വത്തെ കുറിച്ചുള്ള വാർത്തകളെ കുറിച്ച് അറിയില്ലെന്നും പ്രതികരണം. ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ നയിച്ച സ്പെഷ്യൽ എൻകൗണ്ടറിലായിരുന്നു ഐഷാ പോറ്റിയുടെ പ്രതികരണം.കുറച്ചുനാളായി തന്റെ സാന്നിധ്യം സിപിഐഎമ്മിന് ആവശ്യമില്ലെന്ന് തോന്നിയുട്ടുണ്ട്. ഒരു പരിപാടിയിൽ പോലും തന്നെ പങ്കെടുപ്പിക്കില്ല. ഞാനെന്നൊരാൾ ജീവിച്ചിരിക്കുന്നു എന്നുപോലും പാർട്ടിക്ക് തോന്നലില്ലെന്ന് ഐഷാ പോറ്റി പറഞ്ഞു. അവഗണന എന്ന് പറയുമ്പോൾ സ്ഥാനം കിട്ടുക എന്നതല്ലെന്ന് ഐഷ കൂട്ടിച്ചേർത്തു.കഴിഞ്ഞതവണ മുന്നിൽ…

Read More

കൊച്ചിയിൽ റോഡിലുപേക്ഷിക്കപ്പെട്ട പിറ്റ്ബുൾ നായയെ ഉടമയ്ക്ക് കൈമാറി

കൊച്ചിയിൽ റോഡിലുപേക്ഷിക്കപ്പെട്ട പിറ്റ്ബുൾ ഇനത്തിൽപ്പെട്ട വളർത്തുനായയെ ഉടമയ്ക്ക് കൈമാറി. കൊച്ചി സ്വദേശി സംഗീതിനാണ് നായയെ കൈമാറിയത്. നായയെ ഉപേക്ഷിച്ചത് അല്ലാ എന്നും വീട്ടിൽ നിന്ന് കാണാതാകുകയായിരുന്നുവെന്നും സംഗീത് പറഞ്ഞു. എറണാകുളം സുഭാഷ് പാർക്ക് പരിസരത്ത് കണ്ടെത്തിയ നായയുടെ ഉടമ ഇന്ന് വൈകീട്ട് 7 മണിയിടെയാണ് സൗത്ത് പോലീസ് സ്റ്റേഷനിൽ എത്തിയത്.നായയുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിച്ച ശേഷമാണ് നായയെ കൈമാറാൻ പോലീസ് തീരുമാനിച്ചത്. തുടർന്ന് റെസ്ക്യൂ ഹോം അധികൃതർ എത്തി നായയെ ഉടമയായ സംഗീതിന് കൈമാറി. അതേസമയം നായയുടെ…

Read More

ലൈംഗിക പീഡനക്കേസ്; രാഹുൽ മാങ്കൂട്ടത്തിലുമായി തിരുവല്ലയിലെ ഹോട്ടലിൽ തെളിവെടുപ്പ്

ലൈംഗിക പീഡനക്കേസിൽ കസ്റ്റഡിയിൽ ലഭിച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ്. പത്തനംതിട്ട എആർ ക്യാമ്പിൽ നിന്നും തിരുവല്ല ക്ലബ് 7 ഹോട്ടലിലാണ് രാഹുലുമായി തെളിവെടുപ്പ് നടത്തുന്നത്. യുവതിയുടെ പരാതിയിൽ സൂചിപ്പിക്കുന്ന ഫ്ലാറ്റ് ഇടപാട് നടന്ന പാലക്കാടും രാഹുലുമായി തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചിരുന്നു. രാഹുലിന്റെ അടൂരിലെ വീട്ടിലും പാലക്കാടും തെളിവെടുപ്പ് നടക്കും. കേസിൽ നിർണായകമാകുന്ന ഡിജിറ്റൽ ഡിവൈസുകൾ കണ്ടെത്തേണ്ടതുണ്ട്. മൊബൈൽ‌ ഫോൺ‌, ലാപ് ടോപ്പ് എന്നവി കണ്ടെത്തണം. ഹോട്ടൽ‌ ജീവനക്കാരിൽ‌ നിന്ന് മൊഴിയെടുക്കും….

Read More

RSS -BJP കാഴ്ചപ്പാടുള്ള കോൺഗ്രസ് കൗൺസിലർമാർ ഉണ്ട്, LDF ആസൂത്രണം ചെയ്ത 6 സ്റ്റാന്റിങ് കമ്മിറ്റികളും ജയിച്ചു; കോഴിക്കോട് മേയർ

കോഴിക്കോട് കോർപ്പറേഷനിലെ ബിജെപി ജയത്തിൽ പ്രതികരിച്ച് കോഴിക്കോട് മേയർ ഒ സദാശിവൻ. എൽഡിഎഫ് ആസൂത്രണം ചെയ്ത 6 സ്റ്റാന്റിങ് കമ്മിറ്റികളും ജയിച്ചു. 28 കൗൺസിലർമാരുള്ള UDF ന് രണ്ട് സ്റ്റാന്റിങ് കമ്മിറ്റികൾ ജയിക്കാമായിരുന്നു.എന്നാൽ നികുതികാര്യസ്ഥിരം സമിതി ചെയർ പേഴ്സൺ തിരഞ്ഞെടുപ്പിൽ ബിജെപിയാണ് ജയിച്ചത്.അതിന് കോൺഗ്രസാണ് മറുപടി നൽകേണ്ടത്. കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കാണ് ബിജെപിക്ക് സഹായമായത്. കോൺഗ്രസിലെ ഒരു വിഭാഗം സഖ്യം ചേർന്നു. RSS -BJP കാഴ്ചപ്പാടുള്ള കോൺഗ്രസ് കൗൺസിലർമാർ ഉണ്ടെന്നും കോഴിക്കോട് മേയർ ആരോപിച്ചു. കോഴിക്കോട് കോർപ്പറേഷൻ…

Read More

‘ഐഷാ പോറ്റിയുടെ നിലപാട് അവസരവാദപരം; എംഎൽഎയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ആക്കിയത് പാർട്ടി’; CPIM

കോൺഗ്രസിൽ എത്തിയ ഐഷാ പോറ്റിക്കെതിരെ സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി. ഐഷ പോറ്റിയുടെ നിലപാട് അവസരവാദപരമെന്ന് വിമർശനം. പാർട്ടിയാണ് ഐഷാ പോറ്റിയെ എംഎൽഎ ആക്കിയതും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടാക്കിയതും. അധികാരം ഇല്ലാത്തപ്പോൾ ഒഴിഞ്ഞുമാറുന്നത് പാർട്ടി പ്രവർത്തകയ്ക്ക് ചേർന്നതല്ലെന്നും സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റിയുടെ വിമർശനം.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടിയിൽ സജീവം അല്ലാതെ ആയി. പാർട്ടി നൽകിയ ചുമതലകൽ നിർവഹിക്കണമെന്ന് നേതാക്കൾ ഐഷ പോറ്റിയോട് ആവശ്യപ്പെട്ടിരുന്നു. ഏത് സാഹചര്യത്തിലാണ് ഐഷാ പോറ്റി കോൺഗ്രസ്സിലേക്ക് പോയതെന്ന് മനസിലാകുന്നില്ലെന്നും അവസരവാദപരമായ…

Read More