ഇ20 ഇങ്ങനെ പറ്റില്ല, പ്രതിസന്ധി ഒരു ലക്ഷത്തിലധികം പമ്പുകളെ ബാധിക്കും, കേന്ദ്രത്തിന് കത്തയച്ച് പമ്പുടമകൾ
എഥനോൾ കലർന്ന പെട്രോളിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ കൃത്യമായ മാർഗരേഖയും പരിശോധനാ ഉപകരണങ്ങളും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ പെട്രോൾ പമ്പുടമകൾ പെട്രോളിയം മന്ത്രാലയത്തിന് കത്തയച്ചു. ഗുണനിലവാരമില്ലാത്ത ഇന്ധനം വിൽക്കുന്ന ഡീലർമാർക്കെതിരെ കർശന നടപടിയെടുക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയതിന് പിന്നാലെയാണ് ഡീലർമാർ തങ്ങളുടെ ആശങ്ക വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തുടനീളമുള്ള ഒരു ലക്ഷത്തിലധികം പെട്രോൾ പമ്പുകളെ ബാധിക്കുന്നതാണ് ഈ പ്രതിസന്ധി. എണ്ണക്കമ്പനികൾ വിതരണം ചെയ്യുന്ന ഇന്ധനം മാത്രമാണ് തങ്ങൾ വിൽക്കുന്നതെന്നും അതിലെ എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാനുള്ള…
