
‘ആദ്യം വ്യാജൻ, ഇപ്പോൾ കോഴി; ഈ ജനപ്രതിനിധി കേരളത്തിന് അപമാനം’; ഇ എൻ സുരേഷ് ബാബു
യുവരാഷ്ട്രീയ നേതാവിനെതിരായ യുവനടിയുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി സിപിഐഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. ഇവർ നാടിന്റെ നേതൃത്വം ആയാൽ എന്തായിരിക്കും അവസ്ഥയെന്ന് സുരേഷ് ബാബു ചോദിച്ചു. ചാനലുകൾ വലുതാക്കിയ നേതാവാണ് ഇയാളെന്നും റീൽസിലൂടെയാണ് ഇയാൾ വളർന്നതെന്നും ഇ എൻ സുരേഷ് ബാബു പറഞ്ഞു. ഈ ജനപ്രതിനിധി കേരളത്തിന് തന്നെ അപമാനമാണെന്ന് ഇ എൻ സുരേഷ് ബാബു പറഞ്ഞു. ആദ്യം വ്യാജൻ ഇപ്പോൾ കോഴി എന്ന് അദേഹം പരിഹസിക്കുകയും ചെയ്തു. ഈ നേതാവിൻ്റെ ആത്മ സുഹൃത്ത്…