Webdesk

‘നിങ്ങൾ നുണയന്മാരുടെ കൂട്ടം’: യുപി പൊലീസിനെ രൂക്ഷമായി വിമർശിച്ച് അലഹാബാദ് ഹൈക്കോടതി

ലക്‌നൗ ∙ ‘നിങ്ങൾ നുണയന്മാരുടെ കൂട്ടമാ’ണെന്ന വിമർശനത്തോടെ യുപി പൊലീസിനെ അലഹാബാദ് ഹൈക്കോടതി വീണ്ടും നിർത്തിപ്പൊരിച്ചു. 4 പേരെ 10 ദിവസത്തോളം അനധികൃതമായി കസ്റ്റഡിയിൽവച്ചെന്ന പരാതിയിൽ പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ കാണാതായ സംഭവത്തിലാണു ദേവ്‌റിയയിലെ ഗൗരി ബസാർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ മലയാളി ജഡ്‌ജി അതുൽ ശ്രീധർ കടുത്ത വിമർശനം നടത്തിയത്. ദേവ്‌റിയ എസ്‌പി കോടതിയിൽ മാപ്പുപറയാൻ ശ്രമിച്ചെങ്കിലും കോടതിയോടല്ല, ജനങ്ങളോടാണു മാപ്പു പറയേണ്ടതെന്നു ജ‍ഡ്‌ജി നിർദേശിച്ചു. 4 പേരെ അനധികൃത തടങ്കലിൽ വച്ചതിന് എസ്എച്ച്ഒയുടെ…

Read More

‘ഇരുട്ടിലാകുന്ന ഭാവി, പഠനം തെരുവിൽ’; പവർ കട്ടിനെതിരെ പ്രതിഷേധവുമായി DYFI

തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുത പ്രതിസന്ധിക്കും അപ്രഖ്യാപിത പവർകട്ടിനുമെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. വൈദ്യുതി ഭവന് മുന്നിൽ മേശയിട്ട്, മെഴുകുതിരി വെളിച്ചത്തിലിരുന്ന് പഠിച്ചാണ് വിദ്യാർഥികളും ഡിവൈഎഫ്ഐ പ്രവർത്തകരും പ്രതിഷേധിച്ചത്. ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം. അപ്രഖ്യാപിതമായി രാത്രികാലങ്ങളിൽ ഉണ്ടാകുന്ന കറന്റ് പോക്ക് വിദ്യാർഥികളുടെ പഠനത്തെയും പരീക്ഷാ തയ്യാറെടുപ്പുകളെയും രൂക്ഷമായി ബാധിക്കുന്നുണ്ടെന്ന് ചിന്താ ജെറോം പറഞ്ഞു. അർധരാത്രികളിൽ കറന്റ് പോകുന്നത് ഓക്സിജൻ മാസ്ക് ഉപയോഗിച്ച് വീടുകളിൽ കഴിയുന്ന കിടപ്പുരോഗികൾക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ജനങ്ങളുടെ പ്രശ്നങ്ങളൊന്നും…

Read More

കാത്തിരിപ്പിന് വിരാമം; ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോൺ ‘ഡ്യുവോ’ എത്തി, വില 3 ലക്ഷത്തിന് 100 രൂപ കുറവ്!

ടെക് ഭീമനായ ആപ്പിളിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആഗോള ലോഞ്ച് ഇവന്റ് നടന്നു. കമ്പനിയുടെ ചരിത്രത്തിലാദ്യമായി അവതരിപ്പിച്ച മടക്കിവെക്കാവുന്ന ഐഫോൺ, പുതിയ പ്രോ മോഡലുകൾ, ഐ ഫോൺ പ്രോ, പ്രോമാക്‌സ്, ആപ്പിൾ വാച്ച് സീരീസ് 12 എന്നിവയായിരുന്നു ഇവന്റിലെ പ്രധാന ആകർഷണങ്ങൾ. ആപ്പിളിന്റെ പുതിയ സി.ഇ.ഒ ജോൺ ടേനസിന്റെ നേതൃത്വത്തിൽ നടന്ന ആദ്യ അവതരണ ചടങ്ങാണ് നടന്നത്. ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഐഫോൺ ഫോൺ ഡ്യുവോ ആയിരുന്നു ഏറെ ശ്രദ്ധിക്കപ്പെട്ടത്. മടക്കിവെക്കുമ്പോൾ സാധാരണ സ്മാർട്ട്ഫോണായും നിവർത്തുമ്പോൾ ടാബ്ലെറ്റ്…

Read More

മല്ലു പ്രീമിയം ടെലഗ്രാം ഗ്രൂപ്പ് തുടങ്ങിയിട്ട് 4 മാസം,11 അംഗങ്ങൾ; തൃക്കാക്കര മോർഫിങ് കേസിൽ നിർണായക വിവരം

കൊച്ചി: തൃക്കാക്കര മോർഫിങ് കേസുമായി ബന്ധപ്പെട്ട ‘മല്ലു പ്രീമിയം’ ടെലഗ്രാം ഗ്രൂപ്പ്‌ തുടങ്ങിയിട്ട് നാല് മാസം. ഗ്രൂപ്പിൽ നിരവധി അശ്ലീല ചിത്രങ്ങൾ പ്രതി സനീഷ് പങ്കുവെച്ചിട്ടുണ്ട് എന്ന് കണ്ടെത്തൽ. ഗ്രൂപ്പുകളുടെ വിവരങ്ങൾ തേടി ടെലഗ്രാമിന് എസ്ഐടി കത്ത് നൽകി. വിവരം ലഭിക്കുന്നത് അനുസരിച്ച് തുടർ നടപടിയിലെ കടക്കും. 11 അംഗങ്ങളാണ് ഗ്രൂപ്പിൽ ഉണ്ടായിരുന്നത്. ഐഡന്റിറ്റി മറച്ചുവെച്ചാണ് അംഗങ്ങൾ ഗ്രൂപ്പിൽ ഇടപെട്ടിരുന്നത്. പെൺകുട്ടികളുടെ സാധാരണ ഫോട്ടോകൾ ആദ്യം വ്യക്തികൾക്ക് അയച്ചു നൽകും. പിന്നിട് അവരുടെ അശ്ലീല ചിത്രങ്ങൾ ആവശ്യമെങ്കിൽ…

Read More

പൊലീസുകാരുടെയും മക്കളുടെയും ജനനേന്ദ്രിയം തകർക്കാൻ പ്രാപ്തിയുള്ള പ്രവർത്തകരുണ്ട്: ഭീഷണിയുമായി സിപിഎം നേതാവ്

അടൂർ ∙ പൊലീസിന്റെയും അവരുടെ മക്കളുടെയും ജനനേന്ദ്രിയം തകർക്കാൻ പ്രാപ്തിയുള്ള പ്രവർത്തകർ തങ്ങൾക്കിടയിലുമുണ്ടെന്നു സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന്റെ ഭീഷണി പ്രസംഗം. യുവാവിന്റെ ജനനേന്ദ്രിയം തകർത്ത പൊലീസുകാർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പട്ടികജാതി ക്ഷേമ സമിതി നടത്തിയ അടൂർ പൊലീസ് സ്റ്റേഷൻ മാർച്ചിലാണ് സിപിഎം ഏരിയ കമ്മിറ്റി അംഗവും പട്ടികജാതി ക്ഷേമ സമിതി ജില്ലാ ട്രഷററുമായ എ.ആർ.അജീഷിന്റെ വിവാദ പ്രസംഗമുണ്ടായത്. പൊലീസ് ഇത്തരത്തിലുള്ള മർദന രീതികൾ നിർത്തണമെന്നും അജീഷ് പറഞ്ഞു.

Read More

ഇറാൻ യുദ്ധം നീണ്ടേക്കും, ട്രംപിന് നിർണായക മുന്നറിയിപ്പ് നൽകി വിശ്വസ്തർ, കപ്പൽ യുദ്ധത്തിൽ കത്തി എണ്ണവില

ഏഴു മാസത്തോളമെത്തിയ ഇറാൻ യുഎസ് യുദ്ധത്തിന് എന്നു പരിഹാരമാകും? രാജ്യാന്തര നിക്ഷേപകർ അക്ഷമയോടെ കാത്തിരിക്കുന്ന യുദ്ധപരിഹാരം ട്രംപിന്റെ പ്രസിഡന്റ് കാലാവധിക്കു ശേഷമായിരിക്കുമെന്ന് മുന്നറിയിപ്പ്. നിലവിൽ യുഎസ് സൈന്യം ചുമത്തിയിരിക്കുന്ന സൈനിക-സാമ്പത്തിക ഉപരോധങ്ങൾ കൂടുതൽ കാലം താങ്ങാൻ ഇറാനു കഴിഞ്ഞേക്കും. ഇതോടെ യുദ്ധം 2029 ജനുവരി വരെ നീണ്ടേക്കുമെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്ക് റൂബിയോ എന്നിവർ ട്രംപിനു മുന്നറിയിപ്പ് നൽകി. 2025ലാണ് ട്രംപ് രണ്ടാമതും പ്രസിഡന്റായി സ്ഥാനമേറ്റെടുക്കുന്നത്. എന്നാൽ നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പിന് മുൻപ്…

Read More

മഹിളാ അസോസിയേഷൻ നേതാവിന്റെ മകളോട് അശ്ലീല സംഭാഷണം; സിപിഎമ്മിൽ പരാതി, ഓഡിയോ സമൂഹമാധ്യമങ്ങളിൽ

പാറശാല ∙ മഹിളാ അസോസിയേഷൻ നേതാവിന്റെ മകളോട് സിപിഎം ലോക്കൽ സെക്രട്ടറി ഫോണിൽ അശ്ലീല സംഭാഷണം നടത്തിയെന്ന് ആരോപിച്ച് പരാതിപ്പെട്ടിട്ടും നടപടിയെടുക്കാത്തതിന് പാറശാല ഏരിയ കമ്മിറ്റിക്കെതിരെ സിപിഎം ജില്ലാ കമ്മിറ്റിയിൽ പരാതി. മഹിളാ അസോസിയേഷൻ ഭാരവാഹിയും മകളും പാർട്ടി ഏരിയ കമ്മിറ്റി മുൻപാകെ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് ജില്ലാ കമ്മിറ്റിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അവിടെ നിന്നുള്ള നിർദേശപ്രകാരം ഏരിയ കമ്മിറ്റിയിലെ രണ്ട് വനിതാ അംഗങ്ങളെ പരാതി അന്വേഷിക്കാൻ ചുമതലപ്പെടുത്തി. ഇവർ അന്വേഷണ റിപ്പോർട്ട് ഏരിയ…

Read More

കോട്ടയത്തിനു ചുറ്റുമായി 4 സമാന്തര റോഡ‍ുകളുണ്ട്, ഇവ കണക്ട് ചെയ്ത് കോട്ടയത്തെ കുരുക്കഴിക്കും: തിരുവഞ്ചൂർ

കോട്ടയം ∙ നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ കോട്ടയത്തിനു ചുറ്റുമുള്ള റോഡുകൾ ബന്ധിപ്പിക്കുമെന്നു സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. മലയാള മനോരമ സംഘടിപ്പിച്ച ‘ഹലോ സ്പീക്കർ’ ഫോൺ ഇൻ പരിപാടിയിൽ വായനക്കാരുടെ ചോദ്യങ്ങൾക്കു മറുപടി നൽകുകയായിരുന്നു അദ്ദേഹം. 4 സമാന്തര റോഡ‍ുകൾ കോട്ടയത്തിനു ചുറ്റുമായുണ്ട്. ഇവ തമ്മിൽ ബന്ധിപ്പിക്കാത്തതു വളരെക്കുറച്ചു സ്ഥലങ്ങളിൽ മാത്രമാണ്. ആ ഭാഗങ്ങൾ കൂടി കണക്ട് ചെയ്താൽ റിങ് റോഡിന്റെ ഫലം ചെയ്യും. നാട്ടകം സിമന്റ് കവല– പാറേച്ചാൽ ബൈപാസ്, വടവാതൂർ മിൽമ– ബണ്ട് റോഡ്–ചവിട്ടു…

Read More

ഇറാനുമായി ചർച്ചകൾക്ക് സാധ്യത; US ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ യുദ്ധം അവസാനിക്കും: ട്രംപ്

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിരിക്കെ ഇറാനുമായി ചർച്ചകൾക്ക് സാധ്യതയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. നവംബറിലെ യു എസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ യുദ്ധം അവസാനിക്കുമെന്നും ട്രംപ് പറഞ്ഞു. ഇറാനിലെ സിരിക്കിലും ഖഷാം ദ്വീപിലും മിനാബ് കൗണ്ടിയിലും മിസൈലുകൾ പതിച്ചതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആണവ പരിശോധനകൾക്ക് തയാറാകാത്ത ഇറാനെ ഐക്യരാഷ്ട്ര സഭാ രക്ഷാ കൗൺസിലിന് റഫർ ചെയ്യാനുള്ള പ്രമേയം അന്താരാഷ്ട്ര ആണവോർജ ഏജൻസി പാസാക്കി. യുഎസ്, യുകെ, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങൾ ചേർന്നാണ്…

Read More

ചിറയിൻകീഴ് കയ്യാങ്കളി: ‘പാർട്ടിക്ക് നാണക്കേട് ഉണ്ടായ വിഷയം’; രമ്യ ഹരിദാസിനെതിരെ ശക്തമായ നടപടി വേണമെന്ന് നേതാക്കൾ

തിരുവവന്തപുരം: ചിറയിൻകീഴ് കയ്യാങ്കളിയിൽ രമ്യ ഹരിദാസിനെതിരെ ശക്തമായ നടപടി വേണമെന്ന് നേതാക്കൾ. പാർട്ടിക്ക് നാണക്കേട് ഉണ്ടായ വിഷയത്തിൽ കടുത്ത നടപടി വേണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ പൊതുവികാരം. രമ്യ ഹരിദാസിന്റെ അപക്വമായ പെരുമാറ്റത്തിൽ ജില്ലാ നേതൃത്വത്തിൽ അതൃപ്തി ശക്തമാണ്. രമ്യയുടെ പെരുമാറ്റം എംഎൽഎയ്ക്ക് യോജിച്ചതായിരുന്നില്ല എന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്. രമ്യയെയും സജിത്ത് മുട്ടപ്പലത്തിനേയും കെപിസിസി ഭാരവാഹിത്വങ്ങളിൽ നിന്ന് നീക്കം ചെയ്തേക്കും. ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഇന്ന് ചേരുന്ന കെപിസിസി ഭാരവാഹി യോഗത്തിനുശേഷം ഉണ്ടായേക്കും. സംഭവത്തിൽ ഇന്നലെയാണ് രമ്യ…

Read More