
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് സമാപനം; സുപ്രധാന ബില്ലുകൾ ഇന്ന് രാജ്യസഭയിൽ
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് സമാപനം. 130 ആം ഭരണഘടന ഭേദഗതി ബിൽ ഉൾപ്പെടെ മൂന്ന് സുപ്രധാന ബില്ലുകൾ ഇന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിക്കും. വോട്ടർ പട്ടിക ക്രമക്കേടും, മന്ത്രിമാരെ അയോഗ്യരാക്കുന്ന ബില്ലും ഉയർത്തി പ്രതിപക്ഷം ഇന്നും പ്രതിഷേധിക്കും. ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയെ അഭിനന്ദിച്ചുകൊണ്ടുള്ള പ്രത്യേക ചർച്ച ലോക്സഭയിൽ ഇന്നും നടക്കും. ലോക്സഭയിൽ ഇന്നലെ ബില്ലുകൾ അവതരിപ്പിച്ചപ്പോൾ പ്രതിപക്ഷത്തിന്റെ വലിയ പ്രതിഷേധമാണ് നടന്നത്. അഞ്ചു വർഷമോ അതിലധികമോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന്…