Headlines

Webdesk

പ്രളയ സാധ്യത മുന്നറിയിപ്പ് : ഈ നദികളുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കണം

അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പും (IDRB), കേന്ദ്ര ജല കമ്മീഷനും (CWC) താഴെ പറയുന്ന നദികളില്‍ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുക. റെഡ് അലര്‍ട്ട് കാസറഗോഡ് : മഞ്ചേശ്വരം (മഞ്ചേശ്വരം സ്റ്റേഷന്‍), മൊഗ്രാല്‍ (മധുര്‍ സ്റ്റേഷന്‍) ഓറഞ്ച് അലര്‍ട്ട് കണ്ണൂര്‍ : പെരുമ്പ (കൈതപ്രം റിവര്‍ സ്റ്റേഷന്‍) കാസറഗോഡ് : ഉപ്പള (ഉപ്പള സ്റ്റേഷന്‍), നീലേശ്വരം (ചായ്യോം റിവര്‍ സ്റ്റേഷന്‍) പത്തനംതിട്ട : മണിമല (തോന്ദ്ര സ്റ്റേഷന്‍)…

Read More

ഇടുക്കി പൊന്മുടി ഡാമിന്റെ ഷട്ടർ തുറന്നു

ഇടുക്കി പൊന്മുടി ഡാമിന്റെ ഷട്ടർ തുറന്നു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഡാമിന്റെ ഒരു ഷട്ടറാണ് 20 സെ.മി വരെ ഉയർത്തിയത്. പന്നിയാർ പുഴയിലേക്കാണ് വെള്ളം തുറന്നു വിട്ടത്. പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകി. സെക്കന്റിൽ 15 ഘന മീറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ദേവിക്കുളം താലൂക്കിൽ പെയ്ത ശക്തമായ മഴയെ തുടർന്നാണ് ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയത്. ഇതോടെയാണ് ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേക്ക് എത്തിയത്. ഇത്…

Read More

കാസർഗോഡ് ബേവിഞ്ചയിൽ വീണ്ടും മണ്ണിടിച്ചിൽ

കാസർഗോഡ് ബേവിഞ്ച ദേശീയ പാതയിൽ വീണ്ടും മണ്ണിടിഞ്ഞു. എൻഎച്ച് 66 ലാണ് മണ്ണിടിഞ്ഞത്. സ്ഥലത്തെ ഗതാഗതം താത്കാലികമായി നിർത്തിവെച്ചു. മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് വാഹനങ്ങൾ പോകുന്ന പാതയാണിത്. മേഘ കൺസ്ട്രക്ഷൻ കമ്പനിയാണ് ഇവിടെ ദേശീയപാതയുടെ നിർമാണം നടത്തുന്നത്. ജില്ലാ ഭരണകൂടം പ്രശ്ന ബാധിത മേഖലയായി കണ്ടെത്തിയ പ്രദേശത്താണ് വീണ്ടും മണ്ണിടിഞ്ഞത്. ഈ പ്രദേശത്ത് ഏകദേശം നൂറിലധികം കുടുംബങ്ങളാണ് കുന്നിന് മുകളിലാണ് റോഡിന് താഴെ ഭാഗത്തായും താമസിക്കുന്നത്. മേഘ കൺസ്ട്രക്ഷൻ കമ്പനി അശാസ്ത്രീയമായാണ് പാത നിർമിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം….

Read More

‘ആർഎസ്എസ് അവതരിപ്പിച്ചത് കാവി കൊടി എന്തി സിംഹപുറത്ത് ഇരിക്കുന്ന സ്ത്രീയെ, ആ ഭാരതാംബയെ ഇന്ത്യക്ക് അറിയില്ല’: ബിനോയ്‌ വിശ്വം

രാജ്ഭാവനുമായി അകാരണ സംഘർഷം സിപിഐ ആഗ്രഹിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആർഎസ്എസ് അവതരിപ്പിച്ച ഭാരതാംബയെ ഇന്ത്യക്ക് അറിയില്ല. ആർഎസ്എസ് അവതരിപ്പിച്ചത് കാവി കൊടി എന്തി സിംഹപുറത്ത് ഇരിക്കുന്ന സ്ത്രീയെ. അതിലെ ഭൂപടം ഇന്ത്യയുടേത് അല്ല. ഭാരതാംബ ചിത്രം മാറ്റാനുള്ള രാജ്ഭവൻ നിലപാടിനെ സ്വാഗതം ചെയ്യുന്നു. സിംഹത്തിന്റെ പുറത്തുള്ള സ്ത്രീയാണത്. ഏതോ സ്ത്രീ, ഏതോ സിംഹം, ഏതോ കൊടി, ഏതോ ഭൂപടം, അങ്ങനെയുള്ള ഭാരതാംബ സങ്കല്‍പ്പത്തെ എല്ലാവര്‍ക്കും അംഗീകരിക്കാന്‍ കഴിയില്ലെന്നും ആ ഭാരതാംബ തന്നെ വേണമെന്ന്…

Read More

താമരക്കുളത്ത് പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ച സംഭവം: സ്ഥലത്ത് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ പരിശോധന

ആലപ്പുഴ ചാരുംമൂട് താമരക്കുളത്ത് കര്‍ഷകന്‍ ഷോക്കേറ്റ് മരിച്ചയിടത്ത് ഇലക്ട്രിക്കല്‍ ഇന്‌സ്‌പെക്ടറുടെ പരിശോധന. സോഴ്‌സ് കണ്ടെത്തുകയാണ് പ്രധാനം എന്ന് ഇന്‍സ്‌പെക്ടര്‍ ട്വന്റിഫോറിനോട് പറഞ്ഞു. കൃഷിയിടത്തിലേക്ക് വൈദ്യുതി എടുത്തിട്ടുണ്ടെങ്കില്‍ കൃത്യമായ പരിശോധനയിലൂടെ കണ്ടെത്താന്‍ സാധിക്കും എന്നും ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കി. പന്നിക്കെണി വച്ചയാള്‍ക്ക് സൗരോര്‍ജ വേലി അനുവദിച്ചെങ്കില്‍ അത് നിഷേധിച്ചെന്ന് വാര്‍ഡ് മെമ്പര്‍ പറയുന്നു. ഒരു കുടുംബം പോറ്റിക്കൊണ്ടിരുന്ന പാവപ്പെട്ട കര്‍ഷകന്റെ ജീവനാണ് നഷ്ടപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ കൃഷിയിടത്തിന്റെ തൊട്ടടുത്ത ഭൂമിയില്‍ അനധികൃതമായി വച്ചിരുന്ന പന്നിക്കെണിയില്‍ നിന്നാണ് ഷോക്കേറ്റത് – വാര്‍ഡ് മെമ്പര്‍…

Read More

ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ജൂൺ 20 മുതൽ

ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 1600 രൂപയാണ് പെന്‍ഷനായി ലഭിക്കുക. ഈ സർക്കാരിന്റെ നാലു വര്‍ഷ കാലയളവില്‍ 38,500 കോടി രൂപയോളമാണ് സാമൂഹ്യസുരക്ഷാ പെൻഷൻ നല്‍കാനായി ആകെ ചെലവഴിച്ചത്. 2016-21 ലെ എൽഡിഎഫ് സർക്കാരിന്റെ കാലത്താകട്ടെ, യുഡിഎഫ് ഭരണകാലത്തെ 18 മാസത്തെ കുടിശ്ശികയുള്‍പ്പെടെ 35,154 കോടി രൂപ ക്ഷേമപെന്‍ഷനായി വിതരണം ചെയ്‌തു. അതായത്, ഒമ്പത് വര്‍ഷം കൊണ്ട്…

Read More

അദർ ഡ്യൂട്ടിക്കാർക്ക് ഹാജരും ശമ്പളവും നൽകില്ല; ഉത്തരവിറക്കി കെഎസ്ആർടിസി

ചീഫ് ഓഫീസ് അനുമതിയില്ലാതെ അദർ ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാർക്ക് ഹാജരും ശമ്പളവും നൽകില്ലെന്ന് കെഎസ്ആർടിസി ഉത്തരവ്. യൂണിറ്റ് ചീഫുമാരുടെ അനുവാദത്തോടെ പല ഡിപ്പോകളിലും അദർ ഡ്യൂട്ടി ചെയ്യുന്നത് പരിശോധനയിൽ കണ്ടെത്തിയിരുന്നു. കുളത്തൂർപ്പുഴ, പുനലൂർ,പത്തനാപുരം തുടങ്ങിയ ഡിപ്പോകളിൽ അദർ ഡ്യൂട്ടി സംവിധാനം ഉള്ളതായി കണ്ടെത്തി.അദർ ഡ്യൂട്ടി എന്നപേരിൽ മെക്കാനിക്കൽ വിഭാഗം ജീവനക്കാർ ഡ്രൈവർ, കണ്ടക്ടർ തസ്തികകളിലേക്ക് പോകുകയും ഒരുസ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറി ഡ്യൂട്ടി ചെയ്യുമ്പോൾ ഇവർക്ക് ശമ്പളത്തിന് പുറമെ അധികതുക ഓരോദിവസത്തെ വേതനം അനുസരിച്ച് കൊടുക്കേണ്ടി…

Read More

കേരളത്തെ ‘ദൈവത്തിന്റെ സ്വന്തം നാടാ’ക്കി; വിരമിക്കല്‍ പ്രഖ്യാപിച്ച് അമിതാഭ് കാന്ത്

45 വര്‍ഷം നീണ്ട ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ അമിതാഭ് കാന്ത്. ഇന്ത്യയുടെ ജി20 ഷെര്‍പ സ്ഥാനം രാജിവെച്ച അമിതാഭ് കാന്ത് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നന്ദി അറിയിച്ചു. നീതി ആയോഗ് സിഇഒ ഉള്‍പ്പെടെ സുപ്രധാന ചുമതലകള്‍ വഹിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണ് അമിതാഭ് കാന്ത്. സ്റ്റാര്‍ട്ടപ്പ്, അക്കാദമിക മേഖലകളില്‍ സ്വന്തം നിലയ്ക്ക് പ്രവര്‍ത്തനം തുടരുമെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ അമിതാഭ് കാന്ത് വ്യക്തമാക്കി. കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ അമിതാഭ് കാന്ത് തലശേരി സബ് കളക്ടറായാണ്…

Read More

G-7 ഉച്ചകോടി; പ്രധാനമന്ത്രി കാനഡയിലെത്തി, ട്രംപ് അടക്കമുള്ള ലോകനേതാക്കളെ കണ്ടേക്കും

ലോകം ഉറ്റുനോക്കുന്ന G-7 ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡയിലെത്തി. ഇസ്രേൽ- ഇറാൻ വിഷയം ഉച്ചകോടിയിൽ ചർച്ചയാകുന്നു എന്നാണ് റിപ്പോർട്ട്. അതിർത്തി കടന്നുള്ള ഭീകരവാദ പ്രവർത്തനങ്ങൾ ചെറുക്കാൻ ആഗോള തലത്തിലുള്ള ധാരണ ഈ ഉച്ചകോടിയിൽ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യാശ പ്രകടിപ്പിച്ചു. G-7 രാഷ്ട്രങ്ങളുടെ നിർണായക ഉച്ചകോടി കാനഡയിലെ ആൽബട്ടയിൽ തുടരുകയാണ്.ഇസ്രയേൽ ഇറാൻ സംഘർഷ വിഷയത്തിൽ ചൂടേറിയ ചർച്ചകളാണ് ഉച്ചകോടിയിൽ നടക്കുന്നത്. ആഗോള സാമ്പത്തിക ആശങ്കകൾ, ഊർജ്ജ സുരക്ഷിതത്വം തുടങ്ങിയ വിഷയങ്ങളാണ് മുഖ്യ അജണ്ടയിൽ…

Read More

കൊട്ടിയൂർ ഉത്സവത്തിനെത്തിയ ഒരാളെ കൂടി കാണാതായി

കണ്ണൂർ കൊട്ടിയൂർ ഉത്സവത്തിനെത്തിയ ഒരാളെ കൂടി കാണാതായി. ഭാര്യക്കൊപ്പം ഉത്സവത്തിന് എത്തിയ കോഴിക്കോട് അത്തോളി സ്വദേശി നിഷാദിനെയാണ് കാണാതായത്. ഇയാൾ പുഴയിൽ അകപ്പെട്ടതായാണ് സംശയം. വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി ആയിരക്കണക്കിന് വിശ്വാസികളാണ് ദിനം പ്രതി കൊട്ടിയൂരിലേക്ക് എത്തുന്നത്. ദർശനത്തിനെത്തി ബാവലിപ്പുഴയിൽ കുളിക്കാനിറങ്ങിയ കാഞ്ഞങ്ങാട് സ്വദേശിയായ അഭിജിത്തിനെ നേരെത്തെ കാണാതായിരുന്നു ഉത്സവത്തിന് എത്തുന്ന ഭക്തർ കുളിച്ച് ഈറനോടെയാവണം ക്ഷേത്രത്തിലെത്താൻ. ഇത്തരത്തിൽ കുളിക്കാനിറങ്ങിയവരാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്. ക്ഷേത്രത്തിന് സമീപമായി തന്നെ ഭക്തർക്ക് കുളിക്കാനായി ഒരു ചിറ കെട്ടിയിരുന്നു. ആ ചിറ…

Read More