ക്ഷേത്രോത്സവത്തിനിടെ ഗണഗീതം പാടി, ഇടപെട്ട് പാട്ട് നിർത്തിച്ച് സിപിഐഎം പ്രവർത്തകർ. കണ്ണൂർ കണ്ണാടിപറമ്പ് ശ്രീ മുത്തപ്പൻ ക്ഷേത്രമഹോത്സവത്തിനിടെ ആണ് സംഭവം. തൃശ്ശൂരിൽ നിന്നുള്ള ഗായകസംഘം ഗണഗീതം പാടുകയായിരുന്നു.
തുടർന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ സ്റ്റേജിൽ കയറി പ്രതിഷേധിക്കുകയായിരുന്നു. ‘പരമ പവിത്രമതാമീ മണ്ണിൽ ‘ എന്ന ഗാനം ആണ് പാടിയത്. പിന്നാലെ സിപിഐഎം പ്രവർത്തകർ സ്റ്റേജിൽ കയറി. തുടർന്ന് പാട്ട് പൂര്‍ത്തിയാക്കാതെ ഗായകസംഘം പാട്ട് അവസാനിപ്പിക്കുകയായിരുന്നു.







