
MSC എല്‍സ – 3 കപ്പലപകടത്തിൽ 5.97 കോടി രൂപ കെട്ടിവെച്ചുവെന്ന് മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി ഹൈക്കോടതിയില്‍
കേരള തീരത്തെ എംഎസ്‌സി എല്‍സ – 3 കപ്പലപകടത്തിൽ 5.97 കോടി രൂപ കെട്ടിവെച്ചുവെന്ന് മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി ഹൈക്കോടതിയില്‍. കപ്പലപകടത്തില്‍ നഷ്ടം നേരിട്ട കശുവണ്ടി ഇറക്കുമതിക്കാർ നല്‍കിയ ഹർജിയിലാണ് നടപടി. കപ്പല്‍ കമ്പനി നല്‍കിയ തുക സ്ഥിരനിക്ഷേപം നടത്താന്‍ ഹൈക്കോടതി നിർദേശം നൽകി. ഒരു വര്‍ഷത്തേക്ക് ദേശസാത്കൃത ബാങ്കില്‍ നിക്ഷേപിക്കാനാണ് ഹൈക്കോടതി റജിസ്ട്രിക്ക് സിംഗിൾ ബെഞ്ച് നൽകിയ നിർദേശം. കഴിഞ്ഞതവണ ഹർജി പരിഗണിക്കവെ കമ്പനിയുടെ ഉടമസ്ഥതയിലുള്ള എംഎസ്സി മാൻസ എഫ് കപ്പൽ തടഞ്ഞു വെക്കാൻ ഹൈക്കോടതി…