ED ഉദ്യാഗസ്ഥർക്കെതിരായ ആക്രമണം: ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാരും, ഉടൻ ഹർജി നൽകും
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കാൻ ഇഡിയ്ക്ക് പിന്നാലെ സംസ്ഥാന സർക്കാരും ഹൈക്കോടതിയിലേക്ക്. പ്രതിയുടെ ജാമ്യം റദ്ദാക്കാണമെനാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അടുത്ത ദിവസം ഹർജി നൽകും. തിരുവനന്തപുരം മ്യൂസിയം SHO, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി അസഫലിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. കേസിൽ ഗുഡാലോചന സമ്പന്ധിച്ച് വിശദമായ അന്വേഷണം ഉണ്ടാകും. സ്‌പെഷ്യൽ പ്രോസിക്യൂട്ടറും കേസിൽ വരും….
