Headlines

Webdesk

‘മതേതരത്വത്തെ CPIM ദുർബലമാക്കുന്നു; NSS-SNDP യോജിക്കുന്നതിൽ തെറ്റില്ല’; രമേശ് ചെന്നിത്തല

എൻഎസ്എസ് -എസ്എൻഡിപി യോജിക്കുന്നതിൽ തെറ്റില്ലെന്ന് രമേശ് ചെന്നിത്തല. പ്രതിപക്ഷനേതാവിനെ അവർ എതിർക്കുന്നത് അവരോട് ചോദിക്കണം. യുഡിഎഫിനെ അധികാരത്തിൽ എത്തിക്കുകയെന്നാണ ഇപ്പോൾ മുന്നിലുള്ളത്. എന്നും മതേതര നിലപാടുകളുമായി മുന്നോട്ടുപോയിട്ടുള്ളൂവെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.മുഖ്യമന്ത്രി തന്നെ വർഗീയത ആളിക്കത്തിക്കുന്നുവെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മാറാട് കലാപം വീണ്ടും ഓർമ്മിപ്പിക്കുന്നു, അതിൽ മുളക് തേക്കുന്നു. മുഖ്യമന്ത്രിയെ പിന്തുടർന്നാണ് മന്ത്രി സജി ചെറിയാന്റെ പ്രസംഗം. സജി ചെറിയാൻ തിരുത്താൻ ശ്രമിച്ചപ്പോഴും നേരത്തെ പറഞ്ഞത് ആവർത്തിച്ചു. ഇത് സിപിഐഎം അജണ്ടയാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി….

Read More

ഒറ്റയടിക്ക് വർധിച്ചത് 1400 രൂപ; കത്തിക്കയറി സ്വർണവില; വീണ്ടും സർവകാല റെക്കോഡിൽ

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുത്തനെ ഉയർന്നു. ഇന്ന് ഒറ്റയടിക്ക് 1400 രൂപയാണ് വർധിച്ചത്. 1,06,840 രൂപയാണ് പുതിയ സ്വർണവില. ഗ്രാമിന് 175 രൂപയാണ് ഉയർന്നത്. 13,355 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഈ മാസം 14ന് രേഖപ്പെടുത്തിയ 1,05,600 എന്ന റെക്കോർഡ് ആണ് തിരുത്തിയത്.ഡിസംബർ 23നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില കുതിച്ചുയർന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണ വില യൂടേണടിക്കുകയായിരുന്നു. അതിന് ശേഷമാണ് ഇന്നത്തെ കുതിപ്പ്. അന്താരാഷ്ട്ര വിപണിയിലെ…

Read More

‘സജി ചെറിയാന്‍ അങ്ങനെ ഒരു പ്രസ്താവന നടത്താന്‍ സാധ്യത കുറവാണ് ‘; പ്രതികരണവുമായി വി ശിവന്‍കുട്ടി

സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി മന്ത്രി വി ശിവന്‍കുട്ടി. സജി ചെറിയാന്‍ അങ്ങനെ ഒരു പ്രസ്താവന നടത്താന്‍ സാധ്യത കുറവാണെന്നും ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ വിശദീകരണം വരട്ടെയെന്നും ശിവന്‍കുട്ടി പറഞ്ഞു. ( V Sivankutty responds to Saji Cherian’s controversial remarks).സജി ചെറിയാന്റെ ഒരു വിശദീകരണം കൂടി വന്നോട്ടെ. തെറ്റിദ്ധരിക്കപ്പെട്ട് വന്ന വാര്‍ത്തയാണോ എന്ന് അറിയില്ല. അങ്ങനെയൊരു പ്രസ്താവന നടത്താന്‍ സാധ്യത കുറവാണ്. വിശദീകരണം വരട്ടെ. കുറച്ച് കൂടി മനസിലാക്കിയിട്ട് പ്രതികരിക്കാം – അദ്ദേഹം പറഞ്ഞു.വീണ്ടും…

Read More

‘സജി ചെറിയാൻ ശ്രദ്ധിക്കാതെ ഓരോന്ന് പറയുന്നത് ഒഴിവാക്കണം’; വർഗീയ പരാമർശത്തിൽ CPIMന് അതൃപ്തി

മന്ത്രി സജി ചെറിയാന്റെ വർഗീയ പരാമർശത്തിൽ സിപിഐഎമ്മിന്‌ സംസ്ഥാന നേതൃത്വത്തിന് അതൃപ്തി. പ്രതിപക്ഷത്തിനെതിരായ സമുദായ നേതൃത്വങ്ങളുടെ വിമർശനത്തെ വഴിതിരിച്ചുവിടാൻ സജി ചെറിയാന്റെ പരാമർശം ഇടയാക്കി എന്നാണ് വിലയിരുത്തൽ. പ്രതികരണം നൽകാതെ പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഒഴിഞ്ഞു മാറിയതും അതൃപ്തിയെ തുടർന്നെന്ന് സൂചന.സജി ചെറിയാന്റെ പരാമർശം ദോഷകരം എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. സജി ചെറിയാൻ ശ്രദ്ധിക്കാതെ ഓരോന്ന് പറയുന്നത് ഒഴിവാക്കണമെന്ന് നേതൃത്വം നിർദേശം നൽകി. കാസർഗോട്ടേയും മലപ്പുറത്തെയും ജനപ്രതിനിധികളുടെ പേര് പരിശോധിച്ചാൽ വർഗീയ ധ്രുവീകരണം…

Read More

നിയമസഭാ തിരഞ്ഞെടുപ്പ്; 11 ഇന ആവശ്യങ്ങൾ മുന്നോട്ടുവച്ചു ചങ്ങനാശ്ശേരി അതിരൂപത

നിയമസഭാ തിരഞ്ഞെടുപ്പിൽ കടുത്ത നിലപാടുമായി ചങ്ങനാശ്ശേരി അതിരൂപത. രാഷ്ട്രീയ പാർട്ടികൾക്ക് മുമ്പിൽ പതിനൊന്ന് ഇന ആവശ്യങ്ങൾ മുന്നോട്ടുവച്ചു. ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണം, ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കണം തുടങ്ങിയവ ആണ് പ്രമേയത്തിലെ പ്രധാന ആവശ്യം. ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് പ്രമേയത്തിൽ പ്രധാന ആവശ്യം. ന്യൂനപക്ഷ ക്ഷേമ വകുപ്പിലെ 80:20 അനുപാത വിഷയത്തിൽ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ പിൻവലിക്കണം. ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷ സ്ഥാനം എല്ലാ ന്യൂനപക്ഷ…

Read More

നയപ്രഖ്യാപന പ്രസംഗം; തിരുത്ത് ആവശ്യപ്പെട്ട് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

നയപ്രഖ്യാപന പ്രസംഗത്തില്‍ തിരുത്ത് ആവശ്യപ്പെട്ട് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. കേന്ദ്രസര്‍ക്കാരിനെതിരായ വിമര്‍ശനം അടങ്ങുന്ന രണ്ടു ഭാഗത്താണ് തിരുത്തല്‍ ആവശ്യപ്പെട്ടത്. ഗവര്‍ണര്‍ തിരിച്ചയച്ച പ്രസംഗം തിരുത്താതെ സര്‍ക്കാര്‍ ഇന്നലെ വീണ്ടും മടക്കി നല്‍കി. സര്‍ക്കാര്‍ തിരുത്തല്‍ വരുത്തിയില്ലെങ്കിലും തയ്യാറാക്കി നല്‍കിയ പ്രസംഗം ഗവര്‍ണര്‍ വായിക്കും. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന നിയമസഭാ സമ്മേളനം നാളെ മുതലാണ്. (Policy Address; Governor seeks correction).15ാം കേരള നിയമസഭയുടെ അവസാന സമ്മേളനമാണ് നാളെ ആരംഭിക്കുന്നത്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭ…

Read More

ഇന്നത്തെ ഭാഗ്യവാൻ ആരാകും? ഭാഗ്യതാര ലോട്ടറി BT 38 ഫലം ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര BT 38 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. ഭാഗ്യതാര ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും ലഭിക്കും. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭിക്കും. വ്യത്യസ്ത സീരീസിലെ ഒരേ നമ്പറുകൾക്ക് 5000 രൂപയാണ് സമാശ്വാസ സമ്മാനം. എല്ലാ തിങ്കളാഴ്ചയുമാണ് ഭാഗ്യതാര ലോട്ടറി നറുക്കെടുക്കുന്നത്. ഭാഗ്യതാര ലോട്ടറി ടിക്കറ്റിന്റെ വില 50 രൂപയാണ്. കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റുകളായ https://www.keralalotteryresult.net/,…

Read More

‘സുരേഷ് ഗോപി പെരുന്നയില്‍ വന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെ; തൃശൂര്‍ പിടിച്ചതു പോലെ എന്‍എസ്എസ് പിടിക്കാന്‍ പറ്റില്ല’; ജി സുകുമാരന്‍ നായര്‍

കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സുരേഷ് ഗോപി പെരുന്നയില്‍ വന്നത്. തൃശൂര്‍ പിടിച്ചതു പോലെ എന്‍എസ്എസ് പിടിക്കാന്‍ പറ്റില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.സുരേഷ് ഗോപി ജനിച്ചതിന് ശേഷം, അദ്ദേഹം വരുന്ന അന്ന് വരെ ഈ മണ്ണില്‍ കാല് കുത്തിയിട്ടില്ലാത്തവനാണ്. അന്ന് അദ്ദേഹം വന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. അച്യുതാനന്ദന്‍ രമയെ കാണാന്‍ പോയതു പോലെയാണ് അദ്ദേഹം അന്ന് ഇവിടെ വന്നത്. ബജറ്റ് മീറ്റിംഗ് നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ എഴുന്നേറ്റ്…

Read More

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി തിരികെ കൊണ്ടു വന്നത് ഡ്യൂപ്ലിക്കേറ്റ് പാളി?

ശബരിമല സ്വർണക്കൊള്ളയിൽ, ഉണ്ണികൃഷ്ണൻ പോറ്റി തിരികെ കൊണ്ടു വന്നത് ഡ്യൂപ്ലിക്കേറ്റ് പാളിയെന്ന് സംശയം. യഥാർത്ഥ പാളികൾ തിരിച്ചെത്തിയില്ലെന്ന് ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടിൽ സൂചനയെന്നു വിവരം. പാളികളുടെ ശാസ്ത്രീയ ഘടനയിൽ വ്യത്യാസമെന്ന് പരിശോധനാഫലം. പാളികളുടെ കാലപ്പഴക്കത്തിൽ വ്യക്തത തേടാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.1999 ൽ സ്ഥാപിച്ച പാളികളും നിലവിലെ പാളികളും താരതമ്യം ചെയ്തപ്പോഴാണ് വ്യാത്യാസം കണ്ടത്. ഉറപ്പിക്കണമെങ്കിൽ റിപ്പോർട്ടിൽ വ്യക്തത വേണമെന്ന് എസ്ഐടി പറയുന്നു. പാളികളുടെ കൃത്യമായ കാലപ്പഴക്കം റിപ്പോർട്ടിലില്ല. വി.എസ്.എസ്.സിയുമായി വീണ്ടും ചർച്ച നടത്തും. നിർണായക വിവരം…

Read More

എസ് രാജേന്ദ്രനെ ദേവികുളത്ത് സ്ഥാനാർത്ഥിയാക്കാൻ BJP; തോട്ടം തൊഴിലാളികളെ ലക്ഷ്യമിട്ട് സഹകരണ ബാങ്ക് രൂപീകരിക്കും

മുൻ എംഎൽഎ എസ് രാജേന്ദ്രനെ ദേവികുളത്ത് സ്ഥാനാർത്ഥിയാക്കാൻ ബിജെപി. തോട്ടം തൊഴിലാളി വോട്ടുകൾ ഭൂരിഭാഗവും സമാഹരിക്കാൻ കഴിയുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. തോട്ടം തൊഴിലാളികളെ ലക്ഷ്യമിട്ട് എസ് രാജേന്ദ്രന്റെ നേതൃത്വത്തിൽ മൂന്നാറിൽ സഹകരണ ബാങ്ക് ഉടൻ രൂപീകരിക്കും.എസ് രാജേന്ദ്രനെ അതിവേഗം പാർട്ടിയിൽ എത്തിച്ചത് സ്ഥാനാർത്ഥിയാക്കുക എന്ന ലക്ഷ്യത്തോടെയാണ്. നിയമസഭയിലേക്ക് മത്സരിക്കാൻ ഇല്ല എന്ന രാജേന്ദ്രന്റെ നിലപാട് മാറ്റും. ഫെബ്രുവരി എട്ടിന് മൂന്നാറിൽ രാജീവ് ചന്ദ്രശേഖർ പങ്കെടുക്കുന്ന പരിപാടിയിൽ നിരവധി ആളുകളെ ബിജെപി അംഗത്വത്തിൽ എത്തിക്കാനും ശ്രമം. കൂടുതൽ ആളുകളെ…

Read More