Headlines

Webdesk

കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു ചാടിപ്പോയ സംഭവം; രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പൊലീസ് കസ്റ്റഡിയിൽ നിന്ന് കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു ചാടിപ്പോയ സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. റൂറൽ ഹെഡ് ക്വാർട്ടേഴ്സിലെ സീനിയർ സിപിഒ ജിജിൻ, സിപിഒ ഷിനിൽ എന്നിവർക്കെതിരെ ആണ് നടപടി. റൂറൽ എസ്പിയുടേതാണ് നടപടി. പരിയാരം മെഡിക്കൽ കോളജിൽ നിന്നാണ് ബാബു രക്ഷപെട്ടത്. മണിക്കൂറുകൾക്കകം ഇയാളെ പൊലീസ് പിടികൂടിയിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ബാബു രക്ഷപ്പെട്ടത്. പയ്യന്നൂരിലെ മോഷണ കേസിൽ പിടിയിലായ ബാബുവിനെ ആരോഗ്യ പ്രശ്നങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്നാണ് പരിയാരം ഗവ മെഡിക്കൽ…

Read More

ഒടുവിൽ BSNL 4 G റെഡി ;നാളെ മുതൽ രാജ്യത്തുടനീളം സേവനം ആരംഭിക്കും

ബി എസ് എൻ എൽ ഉപഭോക്താക്കൾ ഏറെ നാളായി കാത്തിരുന്ന രാജ്യവ്യാപക 4 ജി സേവനങ്ങൾ നാളെ മുതൽ ലഭ്യമാകും. സേവനങ്ങൾ എല്ലാവരിലേക്കും ലഭ്യമാക്കുന്നതിന്റെ ഭാഗമായി ബി എസ് എൻ എൽ ഇതുവരെ ഒരുലക്ഷത്തിനടുത്ത് 4ജി ടവറുകൾ സ്ഥാപിച്ചു. ഈ മാസം അവസാനത്തോടെ ഇന്ത്യയിലുടനീളം നെറ്റ് വർക്കിന്റെ പ്രവർത്തനം പൂർത്തിയാക്കുമെന്നും എല്ലാ ഉപഭോക്താക്കൾക്കും നവീകരിച്ച നെറ്റ്‌വർക്ക് ലഭ്യമാകുമെന്നും ബിഎസ്എൻഎൽ ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ എ റോബർട്ട് ജെ രവി അറിയിച്ചു. 2024ൽ തന്നെ 25,000 കോടിയുടെ പ്രാരംഭ…

Read More

അങ്ങനെ ഒരു ‘അശ്വതി ചേച്ചിയും രാഹുലും’ ഇല്ല; കദനകഥയിൽ വീണ് മലയാളികൾ, ഹിറ്റ് ‘ലവ് സ്റ്റോറി’ വ്യാജം

സോഷ്യൽ മീഡിയയിൽ ഹിറ്റായ ലവ് സ്റ്റോറി വ്യാജം. അശ്വതി ചേച്ചയുടെയും രാഹുലിന്റെ പ്രണയകഥയാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നത്. യഥാർഥ കഥയാണെന്ന് കരുതി നിരവധി പേരാണ് ഫേസ്ബുക്കിൽ പങ്കുവെക്കുകയും ഇരുവർക്കും ആശംസകളുമായി എത്തിയത്. എന്നാൽ സത്യ കഥ എന്തെന്നാൽ ഇങ്ങനെ ഒരു അശ്വതി ചേച്ചിയും രാഹുലും ഇല്ല എന്നതാണ്. സാങ്കൽപിക കഥാപാത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ച കാൽ നഷ്ടപ്പെട്ട അശ്വതിയുടെയും രാഹുലും. തന്റെ ജീവൻ രക്ഷിക്കാൻ തന്റെ കാലുകൾ നഷ്ടപ്പെടുത്തിയ അശ്വതി ചേച്ചിയെ തന്റെ ജീവിതത്തിലേക്ക് കൂട്ടുകയാണ്…

Read More

യുഎൻ പൊതുസഭയിൽ നെതന്യാഹുവിന് കൂക്കിവിളി; പല രാജ്യങ്ങളുടെയും പ്രതിനിധികൾ ഇറങ്ങിപ്പോയി

യുഎൻ പൊതുസഭയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ കൂക്കിവിളി. നെതന്യാഹുവിന്റെ അഭിസംബോധനയ്ക്കിടെ പല രാജ്യങ്ങളുടെയും പ്രതിനിധികളിൽ ഭൂരിഭാഗവും ഇറങ്ങിപ്പോയി. ഇറാന്റെ നേതൃത്വത്തിലുള്ള അച്ചുതണ്ട് ഇസ്രയേലിനെ അസ്ഥിരമാക്കാൻ ശ്രമിക്കുകയാണെന്ന് നെതന്യാഹു ആരോപിച്ചു. ഇറാന്റെ ഭീഷണി താനും അമേരിക്കൻ പ്രസിഡന്റ് ട്രംപും ചേർന്ന് ഇല്ലാതാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. ഹമാസ് ബന്ദികളാക്കിയവരെ തിരിച്ചെത്തിക്കാതെ വിശ്രമിക്കില്ലെന്നും നെതന്യാഹു പറഞ്ഞു. “ധീരരായ പോരാളികളേ, ഇത് പ്രധാനമന്ത്രി നെതന്യാഹു ആണ്. ഞങ്ങൾ നിങ്ങളെ മറന്നിട്ടില്ല. നിങ്ങളെ തിരിച്ചെത്തിക്കാതെ ഞങ്ങൾ വിശ്രമിക്കില്ല,” — ഇസ്രയേലി ബന്ദികൾക്ക് ഹീബ്രു…

Read More

ആഗോള അയ്യപ്പ സംഗമത്തിൽ നിലപാട് പറയാൻ UDF; കോട്ടയത്ത് നാളെ വിശദീകരണ യോഗം

ആഗോള അയ്യപ്പസംഗമം, വികസന സദസ് എന്നീ വിഷയങ്ങളിൽ നാളെ കോട്ടയത്ത് വിശദീകരണ യോഗം നടത്താൻ യുഡിഎഫ്. തിരുനക്കരയിൽ പ്രതിപക്ഷനേതാവ് വി ഡി സതീശൻ വിശദീകരണയോഗം ഉദ്ഘാടനം ചെയ്യും. യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഉൾപ്പെടെ പങ്കെടുക്കും. എൻഎസ്എസ് സർക്കാർ അനുകൂല നിലപാട് സ്വീകരിച്ച സാഹചര്യത്തിലാണ് കോട്ടയത്ത് വിശദീകരണ യോഗം. ആഗോള അയ്യപ്പ സംഗമത്തിലും വികസന സദസിലും പ്രതിപക്ഷം പങ്കെടുത്തിരുന്നില്ല. ഇതിലൂടെ സംസ്ഥാന‌ സർക്കാർ എന്താണ് ലക്ഷ്യമിട്ടിരുന്നതെന്ന് ജനങ്ങളോട് വിശദീകരിക്കുക എന്നത് ലക്ഷ്യം വെച്ചാണ് യുഡിഎഫ് വിശദീകരണ യോ​ഗം…

Read More

കുണ്ടന്നൂരിൽ പിടിച്ചെടുത്ത ലാൻഡ് ക്രൂസർ: ഫസ്റ്റ് ഓണർ മാഹിൻ അൻസാരിയെ ചോദ്യം ചെയ്ത് കസ്റ്റംസ്

കുണ്ടന്നൂരിൽ നിന്ന് പിടിച്ചെടുത്ത ലാൻഡ് ക്രൂസർ ഫസ്റ്റ് ഓണർ മാഹിൻ അൻസാരിയെ കസ്റ്റംസ് ചോദ്യം ചെയ്തു. വാഹന ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ സഹിതമാണ് മാഹിൻ അൻസാരി കസിൻസ് ഓഫീസിൽ ഹാജരായത്. അൻസാരി സമർപ്പിച്ച രേഖകൾ കസ്റ്റംസ് പരിശോധനയ്ക്ക് വിധേയമാക്കി. കോയമ്പത്തൂർ സംഘവുമായിയുള്ള മാഹിന്റെ ബന്ധമാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. പരിശോധന ശക്തമാക്കിയതോടെ ഉടമകൾ വാഹനം മാറ്റിയെന്ന സംശയത്തിലാണ് കസ്റ്റംസ് . വാഹനത്തിന്റെ ഉടമകൾ നമ്പറും നിറവും മാറ്റിയെന്നാണ് നിഗമനം . വാഹനം കേരളത്തിൽ നിന്ന് പുറത്തേക്ക് കടത്താനായി ശ്രമം…

Read More

പലസ്തീൻ ഐക്യദാർഡ്യം ഹിന്ദു വിരുദ്ധമല്ല, ലോകമാകെ പലസ്തീന് പിന്തുണ പ്രഖ്യാപിക്കുകയാണ്: എം വി ഗോവിന്ദൻ

പലസ്തീന് ഐക്യദാർഡ്യവുമായി സിപിഐഎം. പലസ്തീൻ ഐക്യദാർഡ്യം ഹിന്ദു വിരുദ്ധമല്ല. ലോകമാകെ പലസ്തീന് പിന്തുണ പ്രഖ്യാപിക്കുകയാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. എസ് ഐ ആർ കേരളത്തിൽ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രം പിന്തിരിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സുപ്രീം കോടതിയിൽ കേസ് നിലവിലുണ്ട്. അന്തിമ വിധി വന്നിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. എസ് ഐ ആറുമായി മുന്നോട്ട് പോകുന്നത് കോടതിയലക്ഷ്യമാണ്. പൗരത്വ രജിസ്റ്റർ വളഞ്ഞ വഴിയിലൂടെ കൊണ്ടുവരാനുള്ള ശ്രമമാണിത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത്…

Read More

ടെലിഗ്രാം വഴി വൻ തട്ടിപ്പ്; 32 ലക്ഷം രൂപ തട്ടിയ 21കാരൻ പിടിയിൽ

ടെലിഗ്രാം വഴി വൻ തട്ടിപ്പ് നടത്തിയ ഇരുപത്തൊന്നുകാരൻ പിടിയിൽ. മട്ടാഞ്ചേരി മണ്ണാറത്ത് അബ്ദുൽ ഫത്താഫ് ആണ് കോഴിക്കോട് സൈബർ പോലീസ് പിടിയിൽ ആയത്. 32 ലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തത്. തട്ടിപ്പ് നടത്തിയ പണത്തിൽ നിന്ന് 4.5 ലക്ഷം മുബൈയിലെ അക്കൗണ്ടിലേക്ക് അയച്ചതായി കണ്ടെത്തി. 12.5 ലക്ഷം കുന്നമഗലത്തെ സ്വകാര്യ ബാങ്ക് അക്കൗണ്ടിൽ എത്തിയതായും പോലീസ് കണ്ടെത്തി സൈബർ സ്റ്റേഷൻ IP കെ കെ ആഗേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വൻ തട്ടിപ്പ് പിടികൂടിയത്. ജോലി വാഗ്ദാനം ചെയ്തുകൊണ്ടാണ്…

Read More

‘ഭീകരതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട്, ലോകരാജ്യങ്ങൾ ഒറ്റക്കെട്ടായി നിൽക്കണം’; ഡോ. എസ് ജയശങ്കർ

ഭീകരതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കർ.ലോകം ഭീകരതക്കെതിരെ നിലകൊള്ളണമെന്ന് പറഞ്ഞ ജയ്ശങ്കർ, ആഗോളതലത്തിൽ ഭീകരതക്കെതിരെ പോരാടുന്ന രാജ്യങ്ങളെ അഭിനന്ദിച്ചു. ജി 20 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലായിരുന്നു പരാമർശം. ലോകസമാധാനത്തിനും വികസനത്തിനും ഭീഷണിയാകുന്ന ഭീകരവാദം തുടച്ചുനീക്കാൻ ലോകരാജ്യങ്ങൾ ഒറ്റക്കെട്ടായി നിൽക്കണം. ലോകസമാധാനത്തിനും വികസനത്തിനും വെല്ലുവിളിയാകുന്നത് ഭീകരവാദവും സംഘർഷങ്ങളുമാണെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞു. ഇരട്ടത്താപ്പ് സ്വീകരിക്കുന്ന രാജ്യങ്ങൾക്കെതിരെ രൂക്ഷവിമർശനം. യുക്രൈൻ, ഗസ സംഘർഷങ്ങൾ ദക്ഷിണേഷ്യൻ സമ്പദ് വ്യവസ്ഥക്ക് വെല്ലിവിളി ഉയർത്തുന്നു. നീണ്ടുപോകുന്ന സംഘർഷങ്ങൾ…

Read More

കനത്ത മഴ; നാളെ നടക്കാനിരുന്ന തിരുവോണം ബമ്പർ നറുക്കെടുപ്പ് മാറ്റിവെച്ചു

ഓണം ബമ്പർ 2025ന്റെ നറുക്കെടുപ്പ് തീയതി മാറ്റി വെച്ചു. നാളെയായിരുന്നു നറുക്കെടുപ്പ് നിശ്ചയിച്ചിരുന്നത്. കനത്ത മഴ കാരണം ടിക്കറ്റുകൾ പൂർണമായി വിൽപ്പന നടത്താൻ കഴിയാത്തതാണ് തീയതി മാറ്റാൻ കാരണം. ചരക്കു സേവന നികുതിയുടെ മാറ്റവുമായി ബന്ധപ്പെട്ടും പ്രതിസന്ധി ഉണ്ടായെന്നു ലോട്ടറി വകുപ്പ് അറിയിച്ചു. പകരം ഒക്ടോബർ 4 നു നറുക്കെടുപ്പ് നടത്തും. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളും ഏജന്‍സികള്‍ക്ക് വിറ്റുകഴിഞ്ഞുവെന്ന് ഭാഗ്യക്കുറി വകുപ്പ് അറിയിച്ചിരുന്നു. ഇതുവരെ ഏറ്റവും കൂടുതല്‍ ടിക്കറ്റ്…

Read More