മുല്ലപ്പെരിയാറില്‍ പുതിയ ഡാം: നയപ്രഖ്യാപനത്തിന് എതിരെ തമിഴ്‌നാട് കോടതിയിലേക്ക്

 

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുമെന്ന കേരള നിയമസഭയുടെ നയപ്രഖ്യാപന പ്രസംഗത്തെ ശക്തമായി എതിര്‍ത്തു തമിഴ്‌നാട് രംഗത്ത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിനുസുരക്ഷാ പ്രശ്‌നങ്ങളില്ലെന്നു സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കിയതാണ്. നയപ്രഖ്യാപന പ്രസംഗത്തിലെ അണക്കെട്ടിനെ കുറിച്ചുള്ള ഭാഗം സുപ്രീം കോടതി ഉത്തരവിനെ അവഹേളിക്കലാണ്. അണക്കെട്ട് സുരക്ഷിതമാണെന്നു സുപ്രീം കോടതി വ്യക്തമാക്കിയ പുതിയ അണക്കെട്ടിന്റെ ആവശ്യമില്ല.

പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള കേരളത്തിന്റെ ഏകപക്ഷീയ നീക്കങ്ങളെ എതിര്‍ക്കുമെന്നും തമിഴ്‌നാട് ജലവിഭവവകുപ്പ് മന്ത്രി ദുരൈമുരുകന്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. ഇതോടെ മുല്ലപ്പെരിയാര്‍ കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്കു വരുന്ന സമയത്ത് നയപ്രഖ്യാപനത്തിലെ പരാമര്‍ശങ്ങളെ തമിഴ്‌നാട് കോടതിയില്‍ ഉന്നയിക്കുമെന്ന് ഉറപ്പായി.