ആശങ്ക കൂട്ടി റഷ്യ -ബലാറൂസ് സൈനിക അഭ്യാസം

 

മോസ്കോ: യു​​​ക്രെ​​​യ്ൻ പ്ര​​​തി​​​സ​​​ന്ധി​​​ക്കി​​​ടെ റ​​​ഷ്യ​​​യും അ​​​യ​​​ൽരാ​​​ജ്യ​​​മാ​​​യ ബ​​​ലാ​​​റൂ​​​സും സം​​​യു​​​ക്ത​​​മാ​​​യി ആ​​​രം​​​ഭി​​​ച്ച പ​​​ത്തു ദി​​​വ​​​സ​​​ത്തെ സൈ​​​നി​​​കാ​​​ഭ്യാ​​​സം പു​​​തി​​​യ ആ​​​ശ​​​ങ്ക​​​ക​​​ൾ​​​ക്കു വ​​​ഴി​​​തു​​​റ​​​ന്നു. യു​​​ക്രെ​​​യ്ൻ- ബ​​​ലാ​​​റൂ​​​സ് അ​​​തി​​​ർ​​​ത്തി​​​യി​​​ലാ​​​ണ് അ​​​ഭ്യാ​​​സം. റ​​​ഷ്യ​​​ൻ സേ​​​ന ഇ​​​തോ​​​ടെ യു​​​ക്രെ​​​യ്ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കീ​​​വി​​​നോ​​​ട് കൂ​​​ടു​​​ത​​​ൽ അ​​​ടു​​​ത്തു.

റ​​​ഷ്യ​​​യും ബ​​​ലാ​​​റൂ​​​സും മു​​​മ്പില്ലാ​​​ത്ത​​​വി​​​ധം ഭീ​​​ഷ​​​ണി​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് സൈ​​​നി​​​കാ​​​ഭ്യാ​​​സ​​​മെ​​​ന്ന് ക്രെം​​​ലി​​​ൻ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. എ​​​ത്ര പ​​​ട്ടാ​​​ള​​​ക്കാ​​​ർ അ​​​ഭ്യാ​​​സ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് അ​​​റി​​​യി​​​ച്ചി​​​ട്ടി​​​ല്ല. മു​​​പ്പ​​​തി​​​നാ​​​യി​​​രം വ​​​രു​​​മെ​​​ന്നാ​​​ണ് യു​​​എ​​​സ് വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞ​​​ത്. ശീ​​​ത​​​യു​​​ദ്ധ​​​ത്തി​​​നു​​​ശേ​​​ഷം ബ​​​ലാ​​​റൂ​​​സി​​​ൽ റ​​​ഷ്യ ഇ​​​ത്ര വി​​​പു​​​ലമായ സൈ​​​നി​​​ക​​​വി​​​ന്യാ​​​സം ന​​​ട​​​ത്തു​​​ന്ന​​​താ​​​ദ്യ​​​മാ​​​ണ്.

യു​​​ക്രെ​​​യ്ൻ അ​​​തി​​​ർ​​​ത്തി​​​യോ​​​ടു ചേ​​​ർ​​​ന്ന് റ​​​ഷ്യ നേ​​​ര​​​ത്തേത​​​ന്നെ ഒ​​​രു ല​​​ക്ഷം പ​​​ട്ടാ​​​ള​​​ക്കാ​​​രെ വി​​​ന്യ​​​സി​​​ച്ചി​​​ട്ടു​​​ണ്ട്. യു​​​ക്രെ​​​യ്നെ ആ​​​ക്ര​​​മി​​​ക്കാ​​​ൻവേ​​​ണ്ടി​​​യ​​​ല്ല ഇ​​​തെ​​​ന്നാ​​​ണ് അ​​​വ​​​ർ അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന​​​ത്. അ​​​തേ​​​സ​​​മ​​​യം, യു​​​എ​​​സും യൂ​​​റോ​​​പ്യ​​​ൻ ശ​​​ക്തി​​​ക​​​ളും റ​​​ഷ്യ​​​യു​​​ടെ നീ​​​ക്ക​​​ത്തി​​​ൽ വ​​​ലി​​​യ അ​​​പ​​​ക​​​ടം മ​​​ണ​​​ക്കു​​​ന്നു.