ട്രെയിൻ ഗതാഗതം ഇന്നും തടസ്സപ്പെടും; ഒമ്പത് ട്രെയിനുകൾ പൂർണമായി റദ്ദാക്കി, അഞ്ചെണ്ണം ഭാഗികമായും

 

തൃശ്ശൂർ പുതുക്കാട് ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് തടസ്സപ്പെട്ട ട്രെയിൻ ഗതാഗതം പൂർണനിലയിൽ പുനസ്ഥാപിക്കാനായില്ല. ചാലക്കുടിക്കും ഒല്ലൂരിനുമിടയിൽ ഒറ്റവരിയിലൂടെയാണ് ട്രെയിൻ ഓടുന്നത്. ഒമ്പത് ട്രെയിനുകൾ പൂർണമായും അഞ്ച് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.

തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്‌സ്പ്രസ്
ഷൊർണൂർ-എറണാകുളം മെമു
കോട്ടയം-നിലമ്പൂർ എക്‌സ്പ്രസ്
എറണാകുളം-പാലക്കാട് മെമു
എറണാകുളം-കണ്ണൂർ ഇന്റർസിറ്റി
ഗുരുവായൂർ-എറണാകുളം എക്‌സ്പ്രസ്
എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസ്
തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് എക്‌സ്പ്രസ്
എറണാകുളം-ആലപ്പുഴ എക്‌സ്പ്രസ്

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

കണ്ണൂർ-ആലപ്പുഴ ഇന്റർസിറ്റി ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും
ഗുരുവായൂർ-തിരുവനന്തപുരം എക്‌സ്പ്രസ് എറണാകുളത്ത് നിന്ന് പുറപ്പെടും
ഗുരുവായൂർ-പുനലൂർ എക്‌സ്പ്രസ് തൃപ്പുണിത്തുറയിൽ നിന്ന് പുറപ്പെടും
പുനലൂർ-ഗുരുവായൂർ എക്‌സ്പ്രസ് തൃപ്പുണിത്തുറയിൽ നിന്ന് പുറപ്പെടും
തിരുനെൽവേലി-പാലക്കാട് പാലരുവി എക്‌സ്പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും.