കുമളിയിൽ കാണാതായ മൂന്ന് വയസ്സുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

 

ഇടുക്കി കുമളിയിൽ ബന്ധുവീട്ടിൽനിന്ന് കാണാതായ മൂന്ന് വയസ്സുകാരനെ സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കെ.ജി പെട്ടി ദിനേശ് കുമാറിന്റെ മകൻ മിലൻ ആണ് മരിച്ചത്. ശാസ്താംനടയിലെ ബന്ധുവിന്റെ മരണവീട്ടിൽ എത്തിയ കുട്ടിയെ വ്യാഴാഴ്ച വൈകിട്ടോടെയാണ് കാണാതായത്.

പൊലീസും നാട്ടുകാരും രാത്രിമുഴുവൻ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. വെള്ളിയാഴ്ച പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. കുമളി പൊലീസ് മേൽ നടപടി സ്വീകരിച്ചു