Headlines

മദ്യമുക്ത കേരളം എന്ന യുഡിഎഫ് പ്രകടനപത്രിയിലെ വാഗ്ദാനം സർക്കാർ നടപ്പാക്കണം: വി എം സുധീരൻ

കൊച്ചി: മദ്യമുക്ത കേരളം എന്ന യുഡിഎഫ് പ്രകടനപത്രിയിലെ വാഗ്ദാനം സർക്കാർ നടപ്പാക്കണമെന്ന് വി എം സുധീരൻ. UDF പ്രകടനപത്രികയിൽ പറഞ്ഞ ലഹരി മുക്ത കേരളം നടപ്പാക്കണം. മദ്യത്തിൽ നിന്നും മയക്കുമരുന്നിൽ നിന്നും നാടിനെ മുക്തമാക്കണം. ലഹരിക്കെതിരെ മുഖ്യമന്ത്രി അധ്യക്ഷനായി ഉന്നത അധികാര മേൽനോട്ടസമിതി രൂപീകരിക്കണം. മയക്കുമരുന്നിനെതിരെ തൂഫാനുമായി മുന്നോട്ടു പോകുമ്പോൾ, യുഡിഎഫ് പ്രകടനപത്രിയിൽ പറഞ്ഞ മദ്യത്തിനെതിരായ പോരാട്ടത്തിനും പ്രാധാന്യം നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി.

മയക്കുമരുന്നിനെതിരായ പോരാട്ടം ശക്തമായ രീതിയിൽ മുന്നോട്ടു പോകുന്നു. തൂഫാനോടൊപ്പം മദ്യലഹരിക്കതിരായും കൃത്യമായ നടപടികൾ ആസൂത്രണം ചെയ്യണം. യുഡിഎഫ് പ്രകടനപത്രിയിൽ പറഞ്ഞ വാഗ്ദാനത്തിന്റെ അന്തസത്ത സർക്കാർ പാലിക്കണം. തിരഞ്ഞെടുപ്പ് പ്രകടനപത്രിയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കാത്ത സർക്കാരിനെതിരെ നിയമപരമായ നടപടി സ്വീകരിക്കേണ്ട വ്യവസ്ഥ ഉണ്ടാകണം. പ്രകടനപത്രിക വാഗ്ദാനങ്ങൾ നടപ്പിലാക്കേണ്ട ബാധ്യത നിയമപരമാക്കണം. UDF സർക്കാരുകൾ ജനവികാരം മനസ്സിലാക്കി തീരുമാനങ്ങൾ കൈക്കൊണ്ടവരാണ്. ജനവികാരം കേൾക്കാത്ത സർക്കാരിനെതിരെ ശക്തമായ പാഠം ജനങ്ങൾ നൽകണം.

വികസനമാണ് വിവിധ സർക്കാരുകളുടെ ലക്ഷ്യം. എന്നാൽ വികസനം കേവലം കെട്ടിടങ്ങളും പദ്ധതികളുമല്ല. ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുന്നതാണ് വികസനത്തിന്റെ അടിസ്ഥാനം. ലഹരി ജനങ്ങളുടെ ആരോഗ്യം തകർക്കുന്നു. ജനങ്ങളുടെ കർമ്മശേഷിയെ തകർക്കുന്നു. റോഡ് അപകടങ്ങൾക്ക് പ്രധാന കാരണങ്ങളിലൊന്ന്‌ ലഹരിയാണ്. സാമ്പത്തിക തകർച്ചയ്ക്ക് കാരണമാകുന്നു. കുറ്റകൃത്യം പെരുകാൻ ഇടയാക്കും. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഭ്യതയും ഉപയോഗവും ഇല്ലാതാക്കാനുള്ള നടപടി. ജനങ്ങളെ പുരോഗതിയിലേക്ക് നയിക്കാൻ ഇക്കാര്യം അനിവാര്യം. മദ്യവും മയക്കുമരുന്നും ജനങ്ങൾക്ക് അവശ്യവസ്തുവല്ല.

കോവിഡ് കാലം ഈ വസ്തുത തെളിയിച്ചു. കോവിഡ് കാലം യഥാർത്ഥ മദ്യനിരോധന കാലം. ഈ കാലത്ത് കുറ്റകൃത്യങ്ങൾ കുറഞ്ഞു. മദ്യം ലഭിക്കാത്ത കാലത്ത് മയക്കുമരുന്ന് ഉപയോഗവും കുറഞ്ഞു. മദ്യവർജനത്തിന് എൽഡിഎഫ് പ്രകടനപത്രികയിൽ പറഞ്ഞ കാര്യം അവരുടെ ഭരണകാലത്ത് നടപ്പാക്കിയില്ല. കേരളത്തിൽ മദ്യ വ്യാപനത്തിന് വഴിയൊരുക്കി. കേരളം കുറ്റവാളികളുടെ നാടായി മാറിയെന്നും അദ്ദേഹം വ്യക്തമാക്കി.