Headlines

നെതന്യാഹുവിന് കനത്ത തിരിച്ചടി: ഇസ്രയേലില്‍ ഗാദി ഐസന്‍കോട്ട് പ്രധാനമന്ത്രിയായേക്കും

ജെറുസലേം: ഇസ്രയേലില്‍ യാഷര്‍ പാര്‍ട്ടി നേതാവ് ഗാദി ഐസന്‍കോട്ട് പ്രധാനമന്ത്രിയായേക്കും. 120 അംഗങ്ങളില്‍ 67 പേരുടെ പിന്തുണ ഐസന്‍കോട്ട് ഉറപ്പാക്കിയതായി പ്രസിഡന്റ് ഐസക് ഹെര്‍സോഗ് വ്യക്തമാക്കി. 46 അംഗങ്ങള്‍ മാത്രമാണ് ബെഞ്ചമിന്‍ നെതന്യാഹുവിനെ പിന്തുണച്ചത്.ഞായറാഴ്ച ഐസന്‍കോട്ടിനെ ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് അടുത്ത സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചേക്കും. പാര്‍ട്ടി നേതാക്കളുമായി തുടര്‍ചര്‍ച്ചകള്‍ നടത്തിയശേഷം ഞായറാഴ്ച ആരെ ക്ഷണിക്കണമെന്ന് തീരുമാനിക്കുമെന്നും ഹെര്‍സോഗ് വ്യക്തമാക്കി. ഇസ്രയേല്‍ തിരഞ്ഞെടുപ്പില്‍ നെതന്യാഹു സഖ്യത്തിന് 53 സീറ്റും ഐസന്‍കോട്ട് സഖ്യത്തിന് 48 സീറ്റും അറബ് പാര്‍ട്ടികള്‍ക്ക്…

Read More

‘തല ഭിത്തിയിലിടിച്ചു, മുഖത്ത് വെള്ളമൊഴിച്ച് ശ്വാസം മുട്ടിച്ചു’: ഭജനയ്ക്കെത്തിയ യുവതിയെ കൊന്നു; ഇരട്ട സഹോദരി അറസ്റ്റിൽ

ചോറ്റാനിക്കര ∙ ദേവീക്ഷേത്രത്തിൽ ഭജനയ്ക്കെത്തിയ കണ്ണൂർ സ്വദേശിനിയെ കൊലപ്പെടുത്തിയത് ഒപ്പമുണ്ടായിരുന്ന ഇരട്ട സഹോദരി. കണ്ണൂർ കുടിലിൽ തലമുണ്ട കറുവ സവിത(45)യെ കൊലപ്പെടുത്തിയതിന് ഇരട്ട സഹോദരി സജിതയെ ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തു. സത്രത്തിലെ മുറിയിൽ ബുധനാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. ശ്വാസംമുട്ടിയാണു മരണമെന്നു പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞതോടെയാണ് കരുതൽ തടങ്കലിലുണ്ടായിരുന്ന സഹോദരിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സവിതയുടെ തല ഭിത്തിയിലിടിച്ചതായും മുഖത്തു വെള്ളം ഒഴിച്ച് ശ്വാസം മുട്ടിച്ചതായും സജിത പൊലീസിനു മൊഴിനൽകിയിരുന്നു. കൊലപാതകത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. കൊല്ലണമെന്നു തനിക്ക് തോന്നിയെന്നാണു പ്രതിയുടെ…

Read More

ആകാശത്ത് യാത്രാവിമാനത്തെ ‘പൊതിഞ്ഞ്’ യുദ്ധവിമാനങ്ങൾ, വിമാനം റോമിൽ എത്തിയില്ല, പകരം എമർജൻസി ലാൻഡിങ്

പാരിസ് / റോം∙ യൂറോപ്യൻ വ്യോമയാന മേഖലയെ ആശങ്കയിലാഴ്ത്തി യാത്രാവിമാനത്തിന് നേരെ വീണ്ടും ബോംബ് ഭീഷണി. അയർലൻഡിലെ ഡബ്ലിനിൽ നിന്ന് ഇറ്റലിയിലെ റോമിലേക്ക് പോവുകയായിരുന്ന ഐറിഷ് വിമാനക്കമ്പനിയായ എയർ ലിങസിന്റെ വിമാനമാണ് ഭീഷണിയെത്തുടർന്ന് വ്യാഴാഴ്ച ഫ്രാൻസിലെ സൈനിക വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്. രാവിലെ 6.25ന് ഡബ്ലിനിൽ നിന്ന് പുറപ്പെട്ട എയർബസ് എ320 വിഭാഗത്തിൽപ്പെട്ട വിമാനത്തിൽ 151 യാത്രക്കാരും ആറ് ജീവനക്കാരുമാണുണ്ടായിരുന്നത്. യാത്രയ്ക്കിടെ ബോംബ് ഭീഷണി സന്ദേശം ലഭിച്ചതോടെ വിമാനം വഴിതിരിച്ചുവിടുകയായിരുന്നു. നോർമണ്ടിയിലെ എവ്റൂ സൈനിക താവളത്തിൽ ഇറക്കാൻ…

Read More

‘യുക്രെയ്ൻ മാത്രമല്ല, യൂറോപ്പ് മുഴുവൻ ഉൾപ്പെട്ടേക്കാം, ഇത് വലിയ കരാർ’; പുട്ടിന്റെ പ്രത്യേക പ്രതിനിധിയെ കണ്ട് ഡോണൾഡ് ട്രംപ്

വാഷിങ്ടൻ ∙ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനൊപ്പം യൂറോപ്പ് മുഴുവൻ ഉൾപ്പെടുന്ന സമാധാന കരാറിനായി റഷ്യയുമായി കൈകോർക്കാൻ ഒരുങ്ങി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ പ്രത്യേക പ്രതിനിധിയുമായി വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. യുഎസ് പ്രഥമ വനിത മെലാനിയ ട്രംപിന്റെ ആതിഥേയത്വത്തിൽ വൈറ്റ് ഹൗസിൽ യുക്രെയ്ൻ പ്രതിനിധികളുമായി ചർച്ചയ്‌ക്കെത്തിയ റഷ്യൻ പ്രതിനിധി കിറിൽ ദിമിത്രീവുമായിട്ടായിരുന്നു ട്രംപിന്റെ അപ്രതീക്ഷിത കൂടിക്കാഴ്ച. ‘‘ഞങ്ങൾ എന്താണ് ചർച്ച ചെയ്തതെന്ന് ഇപ്പോൾ വെളിപ്പെടുത്താനാകില്ല….

Read More