ഹെലികോപ്റ്റർ ദുരന്തം: ബ്ലാക്ക് ബോക്‌സ് കണ്ടെത്തി; അപകട സ്ഥലത്ത് പരിശോധന തുടരുന്നു

 

സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ മരണത്തിന് ഇടയാക്കി തകർന്നുവീണ ഹെലികോപ്റ്ററിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. ഇത് വിശദമായി പരിശോധിക്കും. അപകട കാരണം സംബന്ധിച്ച സൂചന ഇതിൽ നിന്ന് ലഭിക്കുമെന്നാണ് കരുതുന്നത്.

അപകടസ്ഥലത്ത് വ്യോമസേനാ, സൈനിക എൻജിനീയറിംഗ് വിദഗ്ധരും ഉദ്യോഗസ്ഥരും പരിശോധന നടത്തുന്നുണ്ട്. രാജ്യത്തിന്റെ കരുത്തായി വിശേഷിപ്പിച്ചിരുന്ന ഹെലികോപ്റ്റർ തകർന്നത് വലിയ ഗൗരവത്തോടെയാണ് കാണുന്നത്. അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് ഇന്ന് പ്രതിരോധ മന്ത്രിക്ക് നൽകും.