പഞ്ചാബ് ലോക് കോൺഗ്രസ്: അമരീന്ദർ സിംഗ് കോൺഗ്രസിൽ നിന്ന് രാജിവെച്ച് പുതിയ പാർട്ടി പ്രഖ്യാപിച്ചു

 

കോൺഗ്രസിൽ നിന്ന് രാജിവെച്ച് പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് പുതിയ പാർട്ടി പ്രഖ്യാപിച്ചു. പഞ്ചാബിലെ അധികാരത്തെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായ ശേഷം അമരീന്ദർ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് അറിയിച്ചിരുന്നു. എങ്കിലും കോൺഗ്രസിൽ നിന്ന് രാജിവെച്ചിരുന്നില്ല. ഇന്ന് പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചതിനൊപ്പമാണ് കോൺഗ്രസിൽ നിന്ന് ഔദ്യോഗികമായി രാജിവെച്ചതും

പഞ്ചാബ് ലോക് കോൺഗ്രസ് എന്നാണ് പുതിയ പാർട്ടിയുടെ പേര്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് അമരീന്ദർ സിംഗ് ട്വീറ്റ് ചെയ്തു. സോണിയ ഗാന്ധിക്ക് രാജിക്കത്ത് കൈമാറി. രാജിക്ക് വഴിവെച്ച കാരണങ്ങൾ ഉൾപ്പെടുത്തിയുള്ള ഏഴ് പേജുള്ള കത്താണ് സോണിയക്ക് കൈമാറിയത്