കൊവിഡ് മാനദണ്ഡം ലംഘിച്ച് വിവാഹം; വരനെയും പിതാവിനെയും വിവാഹ വേദിയിൽ വെച്ച് അറസ്റ്റ് ചെയ്തു

 

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വിവാഹം നടത്തിയതിന് വരനെയും പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ജലന്ധറിലാണ് സംഭവം. നഗരത്തിലെ ഒരു ക്ഷേത്രത്തിൽ വെച്ച് നടന്ന ചടങ്ങിനിടെയാണ് പോലീസ് വരനെയും പിതാവിനെയും അറസ്റ്റ് ചെയ്തത്

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനും കർഫ്യൂ നിർദേശങ്ങൾ ലംഘിച്ചതിനും ഇവർക്കെതിരെ കേസെടുത്തു. വിവാഹത്തിനും മുൻകൂർ അനുമതി വാങ്ങിയിരുന്നില്ല. നൂറിലധികം പേരാണ് ക്ഷേത്രത്തിനുള്ളിൽ വിവാഹത്തിനായി പങ്കെടുത്തത്. പോലീസ് എത്തിയപ്പോഴേക്കും പലരും ഓടി രക്ഷപ്പെട്ടു