Headlines

തൃശൂരിൽ എസ്‍സി ഹോസ്റ്റലിൽ വിദ്യാർത്ഥിക്ക് മർദ്ദനം; 10 വയസുകാരൻ്റെ കാലൊടിച്ചു, മർദിച്ചത് 9-ാം ക്ലാസുകാരൻ

തൃശൂർ: അതിരപ്പിള്ളിയിൽ പട്ടിക വർഗ്ഗ വിദ്യാർത്ഥികളുടെ ഹോസ്റ്റലിൽ വിദ്യാർത്ഥിക്ക് മർദ്ദനം. പോത്തുപ്പാറ ഉന്നതിയിലെ 10 വയസ്സുകാരനായ അനൂപ് ശശീധരനാണ് മർദ്ദനമേറ്റത്. ഇതേ ഹോസ്റ്റലിലെ മറ്റൊരു വിദ്യാർത്ഥിയായ 9-ാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിയാണ് മർദ്ദിച്ചത്. മർദ്ദനത്തിൽ അനൂപിന്റെ കാല് ഒടിഞ്ഞു. വെറ്റിലപ്പാറ ഹൈസ്കൂളിലെ വിദ്യാർത്ഥിയാണ്. മർദ്ദനമേറ്റ അനൂപിനെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ എത്തിച്ച് ചികിത്സ നൽകി. മർദനമേറ്റിട്ടും ഹോസ്റ്റൽ അധികൃതർ വേണ്ട ചികിത്സ ഉറപ്പാക്കിയില്ലെന്ന് അനൂപിന്റെ ബന്ധുക്കൾ ആരോപിച്ചു. ഹോസ്റ്റൽ വാർഡന്മാരുടെ അശ്രദ്ധയാണ് ഇത്തരത്തിലുള്ള സംഭവമെന്നും കുടുംബം ആരോപിക്കുന്നു.