പി.എം ശ്രീ: ‘കേരള സര്‍ക്കാര്‍ സംഘപരിവാറിനു മുമ്പില്‍ വിനീത വിധേയരായി മാറുന്നത് പ്രതിഷേധാര്‍ഹം’; കെഎസ്‌യു

കേരള സര്‍ക്കാര്‍ സംഘപരിവാറിനു മുമ്പില്‍ ‘വിനീത വിധേയരായി മാറുന്നത് പ്രതിഷേധാര്‍ഹമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. വിഷയത്തില്‍ എസ്എഫ്‌ഐ, സംസ്ഥാന സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സമരം ചെയ്യാന്‍ തയാറാകുമോയെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് ചോദിച്ചു. സിപിഐ അടക്കമുള്ള സ്വന്തം മുന്നണിയിലെ പാര്‍ട്ടികളുടെ എതിര്‍പ്പിനെ മറികടന്നുള്ള ഇത്തരം തീരുമാനത്തിലൂടെ സംഘപരിവാറിനെ പ്രീതിപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രത്തിന്റെ ബ്രാന്‍ഡിങ്ങിന് വഴങ്ങുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ തീരുമാനം. അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കര്‍ണ്ണാടക അടക്കമുള്ള…

Read More

തൃശൂരിൽ എസ്‍സി ഹോസ്റ്റലിൽ വിദ്യാർത്ഥിക്ക് മർദ്ദനം; 10 വയസുകാരൻ്റെ കാലൊടിച്ചു, മർദിച്ചത് 9-ാം ക്ലാസുകാരൻ

തൃശൂർ: അതിരപ്പിള്ളിയിൽ പട്ടിക വർഗ്ഗ വിദ്യാർത്ഥികളുടെ ഹോസ്റ്റലിൽ വിദ്യാർത്ഥിക്ക് മർദ്ദനം. പോത്തുപ്പാറ ഉന്നതിയിലെ 10 വയസ്സുകാരനായ അനൂപ് ശശീധരനാണ് മർദ്ദനമേറ്റത്. ഇതേ ഹോസ്റ്റലിലെ മറ്റൊരു വിദ്യാർത്ഥിയായ 9-ാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിയാണ് മർദ്ദിച്ചത്. മർദ്ദനത്തിൽ അനൂപിന്റെ കാല് ഒടിഞ്ഞു. വെറ്റിലപ്പാറ ഹൈസ്കൂളിലെ വിദ്യാർത്ഥിയാണ്. മർദ്ദനമേറ്റ അനൂപിനെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ എത്തിച്ച് ചികിത്സ നൽകി. മർദനമേറ്റിട്ടും ഹോസ്റ്റൽ അധികൃതർ വേണ്ട ചികിത്സ ഉറപ്പാക്കിയില്ലെന്ന് അനൂപിന്റെ ബന്ധുക്കൾ ആരോപിച്ചു. ഹോസ്റ്റൽ വാർഡന്മാരുടെ അശ്രദ്ധയാണ് ഇത്തരത്തിലുള്ള സംഭവമെന്നും കുടുംബം ആരോപിക്കുന്നു.

Read More

ചെന്നൈയിൽ വീടിനുള്ളിൽ സൂക്ഷിച്ച നാടൻബോംബ് പൊട്ടിത്തെറിച്ച് 4 മരണം

ചെന്നൈയിൽ വീടിനുള്ളിൽ നാടൻബോംബ് പൊട്ടി നാല് മരണം. ആവഡിയിൽ ആണ് സംഭവം. ഇന്ന് വൈകീട്ട് നാല് മണിയ്ക്കാണ് സംഭവം. അപകടത്തിൽ വീട് തകർന്നു. മരിച്ചവരിൽ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ദീപാവലി പ്രമാണിച്ച് ഇവിടെ അനധകൃതമായി പടക്കവില്പന നടത്തിയതായാണ് സൂചന.നാട്ടുകാരെത്തിയാണ് വീടിനകത്തുണ്ടായിരുന്നവരെ അവശിഷ്ടങ്ങൾക്കിടയിൽ പുറത്തെടുത്തത്. ദീപാവലി പ്രമാണിച്ച് അനധികൃത നിർമാണം വില്പന ഈ പ്രദേശം കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്. ഇതിൽ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ മറ്റ് രണ്ടുപേർക്ക് കൂടി ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവർ ചികിത്സയിൽ കഴിയുകയാണ്.

Read More

രാജ്യത്ത് ആദ്യം, കോഴിക്കോട് മെഡിക്കൽ കോളേജിൽ ന്യൂക്ലിയര്‍ മെഡിസിനില്‍ പിജി ; 81 പുതിയ പിജി സീറ്റുകള്‍ക്ക് എന്‍എംസി അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ന്യൂക്ലിയര്‍ മെഡിസിനില്‍ പിജി സീറ്റുകള്‍ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് മെഡിക്കല്‍ കോളേജിനാണ് സീറ്റുകള്‍ അനുവദിച്ചത്. രാജ്യത്ത് സ്റ്റേറ്റ് മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായാണ് ന്യൂക്ലിയര്‍ മെഡിസിന് പിജി പഠനം സാധ്യമാകുന്നത്. മലബാര്‍ കാന്‍സര്‍ സെന്ററില്‍ റേഡിയേഷന്‍ ഓങ്കോളജിയില്‍ പിജി സീറ്റുകള്‍ അനുവദിക്കപ്പെട്ടു. ന്യൂക്ലിയര്‍ മെഡിസിനിലേയും റേഡിയേഷന്‍ ഓങ്കോളജിയിലേയും ഉള്‍പ്പെടെ പിജി സീറ്റുകള്‍ കേരളത്തിന്റെ കാന്‍സര്‍ ചികിത്സാ രംഗത്തിന് കൂടുതല്‍ കരുത്ത് പകരും. 81 പുതിയ മെഡിക്കല്‍ പിജി സീറ്റുകള്‍ക്കാണ്…

Read More

വാ​ഗമണ്ണിൽ പോയി വരുന്നതിനിടെ കുടുംബം സഞ്ചരിച്ച കാർ താഴ്ച്ചയിലേക്ക് മറിഞ്ഞു; വീട്ടമ്മയും കൊച്ചുമകളും മരിച്ചു

ഇടുക്കി: തൊടുപുഴയ്ക്ക് സമീപം കാർ താഴ്ച്ചയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. ആമിന ബീവി, കൊച്ചുമകൾ മിഷേൽ മറിയം എന്നിവരാണ് മരിച്ചത്. തൊടുപുഴ വെങ്ങല്ലൂർ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. തൊടുപുഴ – പുളിയൻമല സംസ്ഥാന പാതയിലെ ശങ്കരപ്പിള്ളിയിൽ വച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ റോഡരികിലെ താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. കുടുംബാംഗളൊന്നിച്ച് വാഗമൺ സന്ദർശിച്ച ശേഷം വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം ഉണ്ടായത്. നാട്ടുകാരും ഫയർഫോഴ്സും രക്ഷാപ്രവർ‌ത്തനം നടത്തിയെങ്കിലും രണ്ടുപേരുടേയും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

Read More

പുനഃസംഘടന: പുതിയ പട്ടിക ഉണ്ടാകുമോ എന്ന ചോദ്യം; വെയ്റ്റ് ആന്‍ഡ് സീ എന്ന് സണ്ണി ജോസഫ്

പുനഃസംഘടനയുമായി ബന്ധപ്പെട്ട വ്യക്തിപരമായ പരാതികള്‍ക്ക് മറുപടി പറയുന്നില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. പരമാവധി പേരെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുതിയ പട്ടിക ഉണ്ടാകുമോ എന്ന ചോദ്യത്തിന് വെയ്റ്റ് ആന്‍ഡ് സീ എന്നായിരുന്നു മറുപടി. കോണ്‍ഗ്രസ് ഒരു വലിയ ജനാധിപത്യ പാര്‍ട്ടിയാണ്. ആ പാര്‍ട്ടി വര്‍ഷങ്ങള്‍ക്ക് ശേഷം പുനഃസംഘടന നടത്തിയപ്പോള്‍ നൂറ് ശതമാനം എല്ലാവര്‍ക്കും തൃപ്തിയുണ്ടെന്ന് ഞാന്‍ അവകാശപ്പെടുന്നില്ല, കോണ്‍ഗ്രസില്‍ സ്ഥാനങ്ങള്‍ ആഗ്രഹിച്ച നിരവധി പേരുണ്ട്. എന്നാല്‍ അധികമായ അതൃപ്തിയുമില്ല. നേരിയ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അതെല്ലാം ചര്‍ച്ചയിലൂടെ…

Read More

നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെ ആത്മഹത്യ; ജോസ് ഫ്രാങ്ക്ളിനെ കോൺഗ്രസ് സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഡിസിസി ജനറല്‍ സെക്രട്ടറിയും നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലറുമായ ജോസ് ഫ്രാങ്ക്ളിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ഇയാൾക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചത്താലത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് ജോസ് ഫ്രാങ്ക്ളിനെ സസ്‌പെന്‍ഡ് ചെയ്തതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു.നിലവിൽ കൗൺസിലർ സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെട്ടിട്ടില്ല. ലോൺ നൽകാമെന്ന് പറഞ്ഞ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നും,ജോസ് ഫ്രാങ്ക്ളിന്റെ നിരന്തര പീഡനം കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്നുമാണ് ആത്മഹത്യാക്കുറിപ്പിൽ സലിത എഴുതിയിരുന്നത്….

Read More

‘പ്രായപരിധി നടപ്പിലാക്കിയത് പുതിയ തലമുറയ്ക്ക് വേണ്ടി; ഒഴിഞ്ഞവർ പാർട്ടി പ്രവർത്തനം തുടരുകയാണ് വേണ്ടത്’, എം എ ബേബി

പ്രായപരിധിയുടെ പേരിലുള്ള ഒഴിവാക്കൽ സ്വാഭാവികമാണെന്ന് ജി സുധാകരന് ഒളിയമ്പുമായി സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി എം എ ബേബി. പ്രായപരിധിയുടെ പേരിൽ സ്ഥാനങ്ങളിൽ നിന്ന് ഒഴിവായാലും അതിന്റെ പേരിൽ പാർട്ടിയോട് അകലുകയല്ല വേണ്ടത്. നേതൃത്വത്തിൽ നിന്ന് ഒഴിയുന്നു എന്നെ ഉള്ളു. ഒഴിഞ്ഞവർ പാർട്ടി പ്രവർത്തനം തുടരണം. പ്രായപരിധി നടപ്പിലാക്കിയത് പുതിയതലമുറയ്ക്ക് വേണ്ടിയാണെന്നും എം എ ബേബി വ്യക്തമാക്കി. കേരള കർഷക തൊഴിലാളി യുണിയന്റെ തൊഴിലാളി മാസിക പുരസ്‌കാരംവേദിയിലാണ് പരാമർശം. പ്രായത്തിന്റെ അടിസ്ഥാനത്തിൽ ചില സഖാക്കൾ ചില ഉത്തരവാദിത്വത്തിൽ…

Read More

ആദ്യ മത്സരത്തില്‍ തകര്‍ന്ന് ഇന്ത്യ; ഏഴ് വിക്കറ്റിന് ഓസിസ് ജയം; തിളങ്ങാതെ കോഹ്ലിയും രോഹിതും

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി. ഏഴ് വിക്കറ്റിനാണ് ഓസീസിന്റെ ജയം. 131 റണ്‍സ് വിജയലക്ഷ്യം 29 പന്ത് ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു.ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി. ഏഴ് വിക്കറ്റിനാണ് ഓസീസിന്റെ ജയം. 131 റണ്‍സ് വിജയലക്ഷ്യം 29 പന്ത് ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. ടോസിലും ഓസീസ് പേസിലും പിഴച്ചായിരുന്നു ഇന്ത്യന്‍ തുടക്കം. റോ-കോ ജോഡിയുടെ വെടിക്കെട്ട് കാത്തിരുന്ന ആരാധകരെ നിരാശരാക്കി രോഹിത് ശര്‍മ എട്ടിനും വിരാട് കോലി പൂജ്യത്തിനും പുറത്തായി. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍…

Read More

‘ആരോഗ്യം വീണ്ടെടുത്ത് പൊതുരംഗത്ത് സജീവമായി വരുന്നതില്‍ സന്തോഷം’; എം കെ മുനീറിനെ സന്ദര്‍ശിച്ച് മന്ത്രി മുഹമ്മദ് റിയാസ്

ഡോ. എം. കെ. മുനീറിനെ സന്ദര്‍ശിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. മന്ത്രി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. ആരോഗ്യം വീണ്ടെടുത്ത് പൊതുമണ്ഡലത്തിലേക്ക് ഇറങ്ങുവാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം എന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെന്നും നേരിട്ട് കണ്ടപ്പോഴും ഇക്കാര്യങ്ങള്‍ സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സി. എച്ച്. മുഹമ്മദ് കോയ സാഹിബും തന്റെ വാപ്പയും വളരെ അടുത്ത ബന്ധമായിരുന്നുവെന്നും വ്യത്യസ്ത രാഷ്ട്രീയ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുമ്പോഴും, വ്യക്തിപരമായി നല്ല ബന്ധത്തിലാണ് തങ്ങളുമെന്നും മന്ത്രി കുറിച്ചു. മുനീര്‍ ആരോഗ്യം…

Read More