രാജ്യത്ത് 24 മണിക്കൂറിനിടെ 29,429 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ഇത്രയുമധികം പേര്‍ക്ക് ഒരു ദിവസം കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 9,36,181 ആയി ഉയര്‍ന്നു.
3,19,840 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 5,92,032 പേര് രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 582 പേര് കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 24,309 ആയി ഉയര്‍ന്നു. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത്.
മഹാരാഷ്ട്രയില്‍ മാത്രം കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,67,665 ആയി. 10,695 പേരാണ് സംസ്ഥാനത്ത് മരിച്ചത്. 1,07,963 പേര് നിലവില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. തമിഴ്നാട്ടില്‍ 1,47,324 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2099 പേര് മരിച്ചു. 47,915 പേര് നിലവില്‍ ചികിത്സയില്‍ കഴിയുന്നു.
രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ 1,15,346 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3446 പേര് മരിച്ചു. ഗുജറാത്തില്‍ 43,637 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2069 പേര് മരിച്ചു. യുപിയില്‍ 39,724 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 983 പേരാണ് മരിച്ചത്.