Headlines

‘മറ്റത്തൂർ അവസാന സൂചന, കൈപ്പത്തി താമരയായി; സൂക്ഷിച്ചാൽ ദുഖിക്കേണ്ട’; വി വസീഫ്

തൃശൂർ മറ്റത്തൂർ പഞ്ചായത്തിൽ കോൺഗ്രസ് അംഗങ്ങൾ കൂട്ടത്തോടെ രാജിവച്ച് ബിജെപിക്ക് ഒപ്പം ചേർന്ന സംഭവത്തിൽ രാഷ്ട്രീയ വിവാദം കത്തുന്നു. സംഭവത്തിൽ കോൺ​ഗ്രസിനെ വിമർശിച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. മറ്റത്തൂർ അവസാന സൂചനയാണ്. കൈപ്പത്തി ചിഹ്നത്തിൽ ജനങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിച്ചു. കൈപ്പത്തി താമരയായെന്ന് വി വസീഫ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് വിമർശനം. സൂക്ഷിച്ചാൽ ദുഖിക്കേണ്ടെന്നും ഫേസ്ബുക്ക് കുറിപ്പിൽ‌ പറയുന്നു.

കൂറുമാറിയവരെ അയോഗ്യരാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്ന് ഡിസിസ പ്രസിഡന്റ് ജോസഫ് ടാജറ്റ്. ബിജെപി അധികാരത്തിലെത്താൻ ബിജെപി തന്നെ ജയിക്കണമെന്നില്ല, കോൺഗ്രസ് ജയിച്ചാലും മതിയെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജിൻറെ പ്രതികരണം. വോട്ടെടുപ്പ് കാലത്തെ കോൺഗ്രസ്-ബിജെപി ധാരണയുടെ തുടർച്ചയെന്ന് മന്ത്രി എം ബി രാജേഷ് വിമർശിച്ചു.

തൃശൂർ മറ്റത്തൂർ പഞ്ചായത്തിൽ ബിജെപിയുമായുള്ള കൂട്ടുകെട്ട് അറിയാതെയാണ് വോട്ട് ചെയ്തതെന്ന് കോൺഗ്രസിൽ നിന്ന് രാജിവച്ച വാർഡ് മെമ്പർ അക്ഷയ് സന്തോഷ് പറയുന്നത്. വോട്ട് ചെയ്ത് പുറത്തിറങ്ങിയപ്പോഴാണ് ബിജെപി- കോൺഗ്രസ് കൂട്ടുകെട്ടിനെ കുറിച്ച് താൻ അറിഞ്ഞത്. വർഗീയശക്തിയായ ബിജെപിയുമായി പ്രവർത്തിക്കാൻ തനിക്ക് ബുദ്ധിമുട്ടുണ്ടെന്നും അക്ഷയ് സന്തോഷ് പറഞ്ഞു.