നിലമ്പൂർ വനത്തിൽ സ്വർണ ഖനനം; 7 പേർ പിടിയിൽ
മലപ്പുറം നിലമ്പൂർ വനത്തിൽ നിന്ന് സ്വർണ ഖനനം ചെയ്ത കേസിൽ ഏഴ് പേർ പിടിയിൽ. മമ്പാട് പുള്ളിപ്പാടം സ്വദേശികളെയാണ് വനം ഇന്റലിജൻസും റേഞ്ച് ഓഫീസറും ചേർന്ന് പിടികൂടിയത്. റസാക്, ജാബിർ , അലവികുട്ടി , അഷറഫ്, സക്കീർ , ഷമീം , സുന്ദരൻ എന്നിവരെയാണ് പിടികൂടിയത്. ഇവരുടെ അറസ്റ്റ് ഉടൻ തന്നെ രേഖപ്പെടുത്തും. മോട്ടോർ പമ്പ് സെറ്റ് ഉപയോഗിച്ച് മണൽ ഊറ്റി സ്വർണം അരിച്ചെടുക്കുകയായിരുന്നു എന്നാണ് കണ്ടെത്തൽ. നിലമ്പൂർ വനമേഖലയിൽ മരുത ഭാഗം മുതൽ നിലമ്പൂർ മോടവണ്ണ…
