ഇന്നത്തെ എല്‍ഡിഎഫ് യോഗത്തില്‍ കേരള കോണ്‍ഗ്രസ് എം പ്രതിനിധികള്‍ പങ്കെടുത്തില്ല. കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റം ചര്‍ച്ചയായിരിക്കുന്ന
ഘട്ടത്തില്‍, മുന്നണി യോഗത്തിലെ അസാന്നിധ്യം രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായി. പെട്ടെന്ന് അറിയിച്ച യോഗം ആയതുകൊണ്ടാണ് പങ്കെടുക്കാതിരുന്നത് എന്നാണ് കേരളാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം.
കേന്ദ്രത്തിന് ഏതിരായ സമരം തീരുമാനിക്കാനാണ് എല്‍ഡിഎഫ് യോഗം ചേര്‍ന്നത്. വലുതും ചെറുതുമായ ഏതാണ്ട് എല്ലാ ഘടകകക്ഷികളും യോഗത്തിന്
എത്തിയപ്പോള്‍ ഒരു പാര്‍ട്ടിയുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. ഇടതു മുന്നണിയിലെ മൂന്നാമത്തെ പാര്‍ട്ടിയായ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ
അസാന്നിധ്യമായിരുന്നു അത്. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയോ ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജോ ആണ് സാധാരണ മുന്നണിയോഗത്തിന്എത്തുന്നത്. രണ്ടുപേരും എത്തിയില്ല. തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം കേരളാ കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി മാറ്റം സജീവ ചര്‍ച്ചാവിഷയം
ആയിരിക്കെ സംഭവിച്ച മുന്നണി യോഗത്തിലെ അസാന്നിധ്യം രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായി.
പെട്ടെന്ന് അറിയിച്ചത് കൊണ്ടാണ് പാര്‍ട്ടി പ്രതിനിധി മുന്നണി യോഗത്തിന് എത്താതിരുന്നതെന്നാണ് കേരള കോണ്‍ഗ്രസ് എം നേതൃത്വത്തിന്റെ വിശദീകരണം ജോസ് കെ മാണിക്ക് പാലായില്‍ മറ്റ് പരിപാടികള്‍ ഉണ്ടായിരുന്നുവെന്നും സ്റ്റീഫന്‍ ജോര്‍ജിന് സുഖം ഇല്ലായിരുന്നു.പാര്‍ട്ടി മന്ത്രി റോഷി അഗസ്റ്റിന്‍ ലണ്ടനിലും ആണെന്നാണ് വിശദീകരണം. ഇന്നലെ വൈകുന്നേരമാണ് ഇന്ന് ഉച്ചക്ക് 2ന് യോഗം നിശ്ചിയിച്ച വിവരം പാര്‍ട്ടികളെ അറിയിച്ചത്. വേണമെങ്കില്‍ ഏതെങ്കിലും നേതാവിനെ അയക്കാനാവുമായിരുന്നു. അതിന് ഉത്സാഹം കാട്ടിയില്ല എന്നതാണ് മുന്നണി നേതൃത്വത്തിന്റെ വിലയിരുത്തല്‍.







