Headlines

ഇരിഞ്ഞാലക്കുടയിലെ കേരള കോൺഗ്രസ് കൂട്ടയടി: ചായ കെറ്റിൽ എറിഞ്ഞവർക്കെതിരെ കേസ് എടുത്തു

തൃശൂര്‍: ഇരിഞ്ഞാലക്കുടയിലെ കേരള കോൺഗ്രസ് കൂട്ടയടി. ചായ കെറ്റിൽ എറിഞ്ഞവർക്കെതിരെ കേസ് എടുത്തു. പൊലീസുകാരെ ചായക്കെറ്റിൽ കൊണ്ട് എറിഞ്ഞവർക്കെതിരെ കേസെടുത്തു. കേരള കോൺഗ്രസ് , യൂത്ത് ഫ്രണ്ട് പ്രവർത്തകരായ 10 പേർക്കെതിരെയാണ് നടപടി. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ലഹള ഉണ്ടാക്കാൻ ശ്രമിച്ചതിനുമാണ് കേസ്. തിളച്ച ചായവീണ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റിരുന്നു.

തോമസ് ഉണ്ണിയാടന്‍ ഇല്ലാതെ യോഗം വിളിക്കരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍ എത്തിയതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്.തോമസ് ഉണ്ണിയാടന്‍ എംഎല്‍എയെ അനുകൂലിക്കുന്നവരും എതിര്‍ഭാഗത്തുള്ളവരും തമ്മിലായിരുന്നു സംഘര്‍ഷം. സംഘര്‍ഷത്തിനിടെ യോഗത്തിനായി എത്തിച്ച ചൂടുചായ പ്രവർത്തകർക്ക് മേൽ ഒഴിച്ചു. പ്രവര്‍ത്തകരെ പിടിച്ചുമാറ്റാനെത്തിയ പൊലീസുകാര്‍ക്ക് മേലും ചൂടുചായ വീണു.

കേരള കോണ്‍ഗ്രസ് ജില്ലാ സൗഹൃദവേദി എന്ന പേരില്‍ തോമസ് ഉണ്ണിയാടന് സ്വീകരണം നല്‍കുന്നതിനിടെയാണ് മറ്റൊരു വിഭാഗം തൃശൂരില്‍ തന്നെ യോഗം ചേര്‍ന്നത്. ഇവിടേക്ക് ഉണ്ണിയാടന്‍ അനുകൂലികളും എത്തുകയായിരുന്നു. തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് കയ്യാങ്കളില്‍ കലാശിച്ചത്.തോമസ് ഉണ്ണിയാടന്റെ നിയമസഭാംഗത്വത്തിന്റെ 25ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് സ്വീകരണമെന്നായിരുന്നു സംഘാടകര്‍ പ്രതികരിച്ചത്. ഇരിങ്ങാലക്കുട എംഎല്‍എയും കേരള കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവുമായ തോമസ് ഉണ്ണിയാടന്‍ മന്ത്രിപദവിയോ ഭരണമുന്നണി ചീഫ് വിപ്പ് പദവിയോ നല്‍കാത്തതില്‍ അതൃതപ്താണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയായിരുന്നു സംഭവം.