Headlines

പാക്കിസ്ഥാനിൽ 20 വർഷം പഴയ വണ്ടിക്കും പ്രധാനമന്ത്രിയുടെ പെട്രോൾ സബ്സിഡി; പരിഹസിച്ച് കഴുതസവാരി

പാക്കിസ്ഥാനിൽ പെട്രോൾ വില ഓരോ ദിവസവും കത്തിക്കയറുന്നതിനിടെ സബ്സിഡി പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ലോകത്ത് ഏറ്റവുമധികം ഇന്ധന പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളിലൊന്നാണ് പാക്കിസ്ഥാൻ. ലഭ്യത കുറയുകയും വില കൂടുകയും ചെയ്തത് പാക്കിസ്ഥാനികളെ വെട്ടിലാക്കി. രാജ്യാന്തര ക്രൂഡോയിൽ വിലയ്ക്കനുസരിച്ച് ഇപ്പോൾ ഓരോ ദിവസവും ഇന്ധനവില പരിഷ്കരിക്കുകയാണ് പാക്കിസ്ഥാൻ സർക്കാർ. ജൂണിൽ ലീറ്ററിന് 299 പാക്കിസ്ഥാനി രൂപയായിരുന്നു പെട്രോൾ വില. ഇപ്പോഴത് 390 രൂപയാണ്. ഡീസൽ വില ലീറ്ററിന് 309 രൂപയായിരുന്നത് 425…

Read More

റെയിൽവേ പാർക്കിങ്ങിൽ 7.56 കോടിയുടെ ജിഎസ്‌ടി വെട്ടിപ്പ്; 69 ഇടങ്ങളിൽ പരിശോധന

തിരുവനന്തപുരം∙ സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിലെ വാഹന പാർക്കിങ് കേന്ദ്രങ്ങളിൽ ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ 7.56 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. റെയിൽവേ സ്റ്റേഷനുകളുടെ പരിസരങ്ങളിൽ വാഹന പാർക്കിങ് കരാർ എടുത്തിട്ടുള്ള 22 പേരുടെ ഓഫിസുകളിലും വീടുകളിലും ഉൾപ്പെടെ 69 ഇടങ്ങളിലാണു പരിശോധന നടത്തിയത്. ജിഎസ്‌ടി റിട്ടേണുകളിൽ കാണിച്ചിട്ടുള്ളതിനെക്കാൾ അധികം തുകയാണു പിരിച്ചെടുക്കുന്നതെന്നു തെളിഞ്ഞു. ഒന്നിലേറെ ക്യുആർ കോഡുകൾ ഉപയോഗിച്ചുള്ള പണമിടപാടുകളും കണ്ടെത്തി. 42 കോടി രൂപയുടെ വരുമാനം പൂഴ്ത്തുകയും ഇതുവഴി 7.56 കോടിയുടെ…

Read More

100% തീരുവ ബില്ലിൽ ഒപ്പുവച്ച് ട്രംപ്; ഇന്ത്യയ്ക്കും ചൈനയ്ക്കും വെല്ലുവിളി, ‘സാഹസം’ ഷി എത്താനിരിക്കേ, ഇന്ത്യ-യുഎസ് വ്യാപാരക്കരാർ തുലാസിൽ

യുക്രെയ്നെതിരായ യുദ്ധം നിർത്താൻ തയാറാകാത്ത റഷ്യയെ സാമ്പത്തികമായി പൂട്ടാനായി കൊണ്ടുവന്ന ‘100% തീരുവ’ ബില്ലിൽ ഒപ്പുവച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബിൽ സെനറ്റിൽ 11ന് എതിരെ 86 വോട്ടുകൾക്കും ഹൗസ് ഓഫ് റപ്രസന്റേറ്റീവ്സിൽ 159ന് എതിരെ 262 വോട്ടുകൾക്കും പാസായിരുന്നു. 100% തീരുവ ഏതൊക്കെ രാജ്യങ്ങൾക്കുമേൽ ചുമത്തണമെന്ന് പ്രസിഡന്റ് ട്രംപിന് അധികാരം നൽകുന്ന ബില്ലാണിത്. കടുത്ത റഷ്യൻ വിമർശകനായിരുന്ന അന്തരിച്ച സെനറ്റർ ലിൻഡ്സെ ഗ്രഹാം നേരത്തേ അവതരിപ്പിച്ച ബില്ലാണ് ഭേദഗതികൾ വരുത്തി യുഎസ് പാസാക്കിയത്. 500%…

Read More

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കുമോ? ആഭ്യന്തരവകുപ്പ് തീരുമാനം ഇന്ന്

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും പി എ മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കുമോ എന്നതിൽ ആകാംക്ഷ. കേസെടുക്കുന്ന കാര്യത്തിൽ ആഭ്യന്തരവകുപ്പ് ഇന്ന് തീരുമാനമെടുക്കും. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താമെന്ന് അഡ്വക്കേറ്റ് ജനറൽ സർക്കാരിന് നിയമോപദേശം നൽകിയതോടെയാണ് സർക്കാർ തുടർനടപടികളിലേക്ക് കടക്കുന്നത്. ഇ ഡി റിപ്പോർട്ട് നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും അന്തിമ തീരുമാനത്തിലേക്ക് സംസ്ഥാന സർക്കാർ കടന്നിരുന്നില്ല. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനുള്ള തെളിവുകൾ ഇഡി റിപ്പോർട്ടിലുണ്ടെന്നാണ് നിയമോപദേശം. ഏത്…

Read More