സാഹിത്യകാരൻ കൽപ്പറ്റ നാരായണനെതിരെ ഒളിയമ്പുമായി എസ്എഫ്ഐ സംസ്ഥാന പ്രസിഡണ്ട് എം ശിവപ്രസാദ്. കൽപ്പറ്റ നാരായണൻ നിഷ്കളങ്കനാകരുത്. നെഹ്റുവിയൻ സോഷ്യലിസ്റ്റ് എന്നാണ് മുഖ്യമന്ത്രി വി ഡി സതീശനെ കൽപ്പറ്റ നാരായണൻ വിളിച്ചത്. വി ഡി സതീശൻ വടശ്ശേരി ദാമോദരമേനോൻ സതീശനായി പരിവർത്തനപ്പെട്ടത് ഒരു ദിവസം കൊണ്ടല്ല. അത് വെറുമൊരു പേരുമാറ്റവും അല്ല. ഇന്നും ജാതിബോധം മനസ്സിൽ സൂക്ഷിക്കുന്ന ആളാണ് വി ഡി സതീശനെന്നും വി ശിവപ്രസാദ് വ്യക്തമാക്കി.
അത്തരം ഒരാളെ നെഹ്റുവിൻ സോഷ്യലിസ്ററ്റ് എന്ന് നിഷ്കളങ്കമായി വിളിക്കരുത്. ഹരി എസ്കർത്തയും വിഡി സതീശനും സന്ധി ചെയ്തു. എംജി സർവകലാശാല സെനറ്റിലേക്ക് ബിജെപി അനുഭാവികളെ നോമിനേറ്റ് ചെയ്തത് സന്ധിയുടെ ഭാഗമായാണ്. ലോക് ഭവനിലെ ഹരി എസ്കർത്തയും വി ഡി സതീശനും തമ്മിലുള്ള ബന്ധം എന്താണെന്ന് തുറന്നു പറയാൻ തയ്യാറാകണം. ഐഎസ്സുകാരുടെ രാഷ്ട്രീയം നോക്കി പോകാറില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി കെഎസ്യു സംഘടന പ്രവർത്തനം നടത്തിയ എറണാകുളം ജില്ലയിലെ എംജി യൂണിവേഴ്സിറ്റിയിൽ എങ്ങനെ ഗവർണർ ആർഎസ്എസുകാരെ നോമിനേറ്റ് ചെയ്തു. വീസി യുടെ കാലാവധി കഴിഞ്ഞ ഗവൺമെൻറ് കാലത്ത് അവസാനിച്ചുവെന്ന് വിഡി സതീശൻ പറയുന്നത് പച്ചക്കള്ളം. ഈ ഗവൺമെൻറ് അധികാരത്തിൽ വന്നതിനുശേഷം ആണ് വിസിയുടെ കാലാവധി അവസാനിച്ചത്. താൻ ഇതൊന്നും അറിഞ്ഞില്ല എന്ന് തുറന്നു പറയാൻ മന്ത്രി റോജി എം ജോൺ തയ്യാറാകണമെന്നും എം ശിവപ്രസാദ് കൂട്ടിച്ചേർത്തു.








