കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ ഉറപ്പായും നപടിയുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. പൊലിസ് അതിക്രമം വളരെ മോശം പ്രവർത്തി. നാട്ടിൽ നടക്കുന്നത് അടിയന്തരാവസ്ഥ തന്നെ. നടപടി ഉണ്ടാകും. തൻ്റെ പരിധിയിൽ വരുന്ന പ്രദേശമാണ് എന്താണ് ചെയ്യാൻ പറ്റുമെന്ന് നോക്കട്ടെ. ദൃശ്യങ്ങള്‍ കണ്ടുവെന്നും വളരെ മോശപ്പെട്ട പ്രവൃത്തിയാണ് ഉണ്ടായതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
അതേസമയം കുന്നംകുളത്തെ പോലീസ് മര്‍ദനത്തില്‍ രണ്ടരവര്‍ഷത്തിനുശേഷം ആഭ്യന്തരവകുപ്പ് കഴിഞ്ഞ ദിവസം നടപടിയെടുത്തിരുന്നു. യൂത്ത്കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ മര്‍ദിച്ച എസ്‌ഐ ഉള്‍പ്പെടെയുള്ള നാലു പോലീസുകാരെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തു.
സുജിത്തിനെ മര്‍ദിച്ച എസ്‌ഐ നൂഹ്‌മാന്‍(നിലവില്‍ വിയ്യൂര്‍ സ്റ്റേഷന്‍), സീനിയര്‍ സിപിഒ. ശശിധരന്‍(നിലവില്‍ തൃശ്ശൂര്‍ ടൗണ്‍ ഈസ്റ്റ്), സിപിഒമാരായ സജീവന്‍ (നിലവില്‍ തൃശ്ശൂര്‍ ടൗണ്‍ ഈസ്റ്റ്), സന്ദീപ് (നിലവില്‍ മണ്ണുത്തി) എന്നിവരെയാണ് ഐജി സസ്‌പെന്‍ഡ് ചെയ്തത്.