Headlines

ചെന്നൈയിൽ റോഡ് റോളർ കയറി ഭിന്നശേഷിക്കാരൻ മരിച്ചു

ചെന്നൈ കോയമ്പേട് വടക്ക് മട വീഥിയിൽ കോർപ്പറേഷന്റെ റോഡ് റോളർ കയറി ഭിന്നശേഷിക്കാരൻ ഭാസ്കർ [54 ] മരിച്ചു. റോഡ് നിർമ്മാണത്തിനായി എത്തിച്ച റോഡ് റോളറാണ് അപകടമുണ്ടാക്കിയത്.

സംഭവം നടന്ന ഉടൻ തന്നെ കോർപ്പറേഷൻ അധികൃതർക്കെതിരെയും ഡ്രൈവർക്കെതിരെയും പ്രതിഷേധം ശക്തമായിരുന്നു. തുടർന്ന് അധികൃതർ അടിയന്തര നടപടികൾ സ്വീകരിച്ചു. അപകടത്തിന് കാരണക്കാരനായ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടാതെ സംഭവത്തിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് കോർപ്പറേഷൻ അസിസ്റ്റന്റ് എഞ്ചിനീയറെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.

റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. ഇങ്ങനെയുള്ള അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.