Headlines

ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു; മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു

 

മൈസൂരു∙ ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു. പത്തനംതിട്ട ഓമല്ലൂർ കടുവിനാൽ അനു മാത്യുവിന്റെ മകൾ അലീന സൂസൻ അനു (20) ആണു മരിച്ചത്. മണ്ഡ്യയിൽ സ്വകാര്യ നഴ്സിങ് കോളജിൽ മൂന്നാംവർഷ വിദ്യാർഥിയായിരുന്നു. ഇന്നലെ രാവിലെ സർവീസ് റോഡിൽ ഇന്തുവാലുവിൽ അലീനയും സുഹൃത്തും സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. സുഹൃത്ത് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.മൃതദേഹം മണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (മിംസ്) മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം നാട്ടിലേക്കു കൊണ്ടുപോയി. അമ്മ: ലിൻസി സൂസൻ അനു. സഹോദരൻ: അലൻ അനു. സൗദി അറേബ്യയിലുള്ള മാതാപിതാക്കൾ ഇന്ന് എത്തിയ ശേഷം സംസ്കാരം നടത്തും. സുവർണ കർണാടക കേരള സമാജം ഭാരവാഹികളുടെ നേതൃത്വത്തില്‍ ആശുപത്രിയിലെയും പൊലീസ് സ്റ്റേഷനിലെയും നടപടിക്രമങ്ങൾ പൂർത്തിയാക്കി.