പത്തനംതിട്ടയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; 2 പേര്‍ക്ക് ദാരുണാന്ത്യം

  പത്തനംതിട്ട: കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. കാര്‍ യാത്രക്കാരായ തമിഴ്‌നാട് സ്വദേശികളാണ് മരിച്ചത്. കലത്തൂര്‍ വലിയ പള്ളിക്ക് സമീപമായിരുന്നു അപകടമുണ്ടായത്. നിയന്ത്രണം വിട്ട ലോറി കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ശിവകാശി സ്വദേശിനി ജനനി അച്ഛൻ സുന്ദർ രാജ് എന്നിവരാണ് മരിച്ചത്. ആലുവ സ്വദേശി പ്രണവ്, ജനനിയുടെ സഹോദരൻ ശിവശങ്കർ എന്നിവർക്ക് പരിക്കേറ്റു.   നാല് പേരാണ് കാറില്‍ സഞ്ചരിച്ചിരുന്നത്. പരിക്കേറ്റ രണ്ട് പേരെ പുനലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കച്ചി…

Read More

സലിം കുമാര്‍ ഇനി ചിരിയോര്‍മ്മ; സംസ്‌കാരം വൈകീട്ട് പറവൂരില്‍; ഉച്ചവരെ പൊതുദര്‍ശനം

  മലയാളസിനിമയുടെ പ്രിയതാരം സലിം കുമാറിന് വിട നല്‍കാന്‍ സാംസ്‌കാരിക കേരളം. വൈകിട്ട് പറവൂരിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം. രാവിലെ ഒന്‍പത് മണി മുതല്‍ ഒരു മണിവരെയാണ് പറവൂര്‍ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം. സംസ്‌കാരചടങ്ങുകളില്‍ മുഖ്യമന്ത്രിയും , മന്ത്രിമാരും പങ്കെടുക്കും. കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ ആയിരുന്നു അന്ത്യം. (actor salim kumar funeral today)ഇന്നലെ രാത്രി 10.43 ആണ് മലയാളത്തിന്റെ പ്രിയനടന്‍ സലിംകുമാറിന്റെ മരണം സംഭവിച്ചത്. മൃതദേഹം രാവിലെ 8 മണിയോടെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും….

Read More

സീൻ ഒന്ന് ചിരി, സീൻ രണ്ട് കണ്ണീർ: അഭിനയിക്കാനറിയില്ലെന്ന് പരിഹാസം; ദേശീയ പുരസ്കാരത്തിലൂടെ മറുപടി

  അഭിനയിക്കാൻ അറിയില്ലെന്നു പറഞ്ഞ് ഒരിക്കൽ ഒരു സിനിമയുടെ സെറ്റിൽ നിന്നു മടക്കിയയച്ച സലിം കുമാറാണ് പിന്നീട് ഇന്ത്യയിലെ ഏറ്റവും മികച്ച നടനുള്ള ദേശീയ പുരസ്കാരം നൽകി ആദരിക്കപ്പെട്ടത്. സിനിമാ നടനാകണം എന്ന ആഗ്രഹം കുട്ടിക്കാലത്ത് അമ്മയടക്കം രണ്ടോ മൂന്നോ പേരോടുമാത്രമേ സലിം പറഞ്ഞിട്ടുള്ളൂ. അന്ന് അതു കേട്ടിട്ട് അവർ പറഞ്ഞ മറുപടി ഓർത്തിട്ടാണു മറ്റാരോടും പറയാതിരുന്നതെന്ന് സലിം തന്നെ പറഞ്ഞിട്ടുണ്ട്.‘കറുത്തിട്ട് എല്ലുകൾ ഉന്തി, കവിൾ കുഴിഞ്ഞ്, രണ്ടു മത്തങ്ങക്കണ്ണുകളുമായി നടക്കുന്ന ഞാൻ പ്രേംനസീർ, മമ്മൂട്ടി, റഹ്മാൻ…

Read More