പെട്രോളിനും ഡീസലിനും പിന്നാലെ മണ്ണെണ്ണ വിലയും കുത്തനെ ഉയർത്തി

  പെട്രോൾ, ഡീസൽ വിലയും പാചക വാതക വിലയും കുത്തനെ ഉയർത്തി ജനങ്ങളെ പരമാവധി ദ്രോഹിക്കുന്നതിന് പുറമെ മണ്ണെണ്ണ വിലയും വർധിപ്പിച്ചു. ഒറ്റയടിക്ക് ലിറ്ററിന് എട്ട് രൂപയാണ് വർധിപ്പിച്ചത്. മണ്ണെണ്ണ ഒരു ലിറ്ററിന് 47 രൂപയായിരുന്നത് 55 രൂപയായി വർധിപ്പിച്ചു. മൊത്ത വ്യാപാര വില ലിറ്ററിന് 6.70 രൂപയും വർധിപ്പിച്ചു മണ്ണെണ്ണക്ക് പുതിയ വിലയാണ് റേഷൻ വ്യാപാരികളിൽ നിന്ന് എണ്ണ കമ്പനികൾ ഈടാക്കുന്നത്. മുൻഗണന, മുൻഗണനേതര തുടങ്ങിയ എല്ലാ വിഭാഗങ്ങൾക്കും പുതിയ വില നൽകേണ്ടി വരും. 45…

Read More

കേന്ദ്രം നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ചു; വീണ്ടും രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി CJP

ഡൽഹി: ജെൻസികളെ ഒപ്പം നിർത്താൻ ബിജെപി തീവ്രശ്രമം നടത്തുന്നതിനിടെ, കേന്ദ്രസർക്കാരിനെതിരെ വീണ്ടും രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോക്രോച്ച് ജനതാ പാർട്ടി. നാളെ ചേരുന്ന സിജെപി ദേശീയ പ്രവർത്തക സമിതി യോഗത്തിന് ശേഷം സമരപരിപാടികൾ പ്രഖ്യാപിക്കും. വിദ്യാർഥി പ്രക്ഷോഭം പിൻവലിക്കാൻ കേന്ദ്രം നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ചെന്നും FIR-കൾ പിൻവലിക്കുന്നതിലും റദ്ദാക്കുന്നതിലും ഒളിച്ചുകളിയെന്നും സിജെപി കുറ്റപ്പെടുത്തുന്നു. വിദ്യാർഥി പ്രക്ഷോഭമമുണ്ടാക്കിയ ഷോക്ക് മറികടക്കാനാണ് ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും തീവ്രശ്രമം. സർവകലാശാലകളിൽ വിദ്യാർഥികളുമായി നേരിട്ട് സംവദിക്കാൻ കേന്ദ്രമന്ത്രിമാർ തീരുമാനമെടുത്തിരുന്നു. ഇതിന് പിന്നാലെ ജെൻസികളെ ഒപ്പം നിർത്താൻ…

Read More

തീയറ്ററുകൾ തുറക്കുന്നതിൽ ചർച്ചകൾ തുടരുന്നു; അൺലോക്ക് 5 മാർഗനിർദേശങ്ങൾ ഉടൻ

അൺലോക്ക് 5 ന്റെ മാർഗ നിർദേശങ്ങൾ കേന്ദ്രസർക്കാർ ഉടൻ പുറത്തിറക്കും. സിനിമാ ശാലകൾ തുറക്കുന്നതിനെ സംബന്ധിച്ച് ചർച്ചകൾ നടക്കുകയാണ്. ഇന്നോ നാളെയോ ഇതുസംബന്ധിച്ച മാർഗ നിർദേശങ്ങൾ ഇറങ്ങുമെന്നാണ് റിപ്പോർട്ട്   സ്‌കൂളുകളും കോളജുകളും ഉടൻ തുറക്കില്ല. അതേസമയം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടുതൽ ഇളവുകളുണ്ടാകും. ലാബുകൾ ഉൾപ്പെടെ പ്രവർത്തിക്കും. സിനിമാ ശാലയുമായി ബന്ധപ്പെട്ട് ചർച്ചകൾ തുടരുകയാണെന്നും കേന്ദ്രം അറിയിച്ചു   നിയന്ത്രണങ്ങളോടെ സിനിമാ ശാലകൾ പ്രവർത്തിക്കുന്നതുകൊണ്ട് സാമ്പത്തികമായി ഗുണമില്ലെന്ന് സംഘടനകൾ കേന്ദ്രസർക്കാരിനെ അറിയിച്ചിരുന്നു. നീന്തൽ കുളങ്ങൾ, പാർക്കുകൾ…

Read More

‘യുഎസ് ഇനിയും ആക്രമിച്ചാൽ പ്രതികാര നടപടി’: ഗൾഫ് രാജ്യങ്ങൾക്ക് ഭീഷണിയുമായി ഇറാൻ

  ടെഹ്റാൻ∙ ഇറാനെതിരെ യുഎസ് വീണ്ടും ആക്രമണം നടത്തിയാൽ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിടുമെന്ന് ഇറാൻ. പുതിയ ആക്രമണങ്ങളുണ്ടായാൽ ഗൾഫ് മേഖലയിലെ നിർണായക ഊർജ്ജ അടിസ്ഥാനസൗകര്യങ്ങൾക്കെതിരെ പ്രതികാര നടപടികൾ സ്വീകരിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഇറാനെ ആക്രമിക്കുമെന്ന് നേരത്തെ ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു മറുപടിയായാണ് ഇറാന്റെ ഭീഷണി. അതിനിടെ, ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള കരാറിലേക്ക് അടുത്ത് ഇറാനും ഒമാനും. പേർഷ്യൻ ഉൾക്കടലിൽ അകത്തേക്കുള്ള കപ്പൽപാത ഇറാന്റെ നിയന്ത്രണത്തിലും പുറത്തേക്കുള്ള പാത ഒമാന്റെ നിയന്ത്രണത്തിലുമായുള്ള കരാറാണ് അന്തിമഘട്ടത്തിലുള്ളത്. ഹോർമുസ്…

Read More

ആലിന്‍ ഷെറിന് യാത്രാമൊഴിയേകാന്‍ കേരളം; സംസ്‌കാരം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ മല്ലപ്പള്ളിയില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രായം കുറഞ്ഞ അവയവദാതാവായ പത്ത് മാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാമിന്റെ സംസ്‌കാരം ഇന്ന്. പത്തനംതിട്ട മല്ലപ്പളളി നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്‌ഐ പള്ളി സെമിത്തേരിയില്‍ 3.30ന് സംസ്‌കാരം നടത്തും. മസ്തിഷ്‌ക മരണത്തിന് പിന്നാലെ അവയവങ്ങള്‍ ദാനം ചെയ്ത ആലിന്‍ ഷെറിന് സംസ്ഥാനം ഔദ്യോഗിക ബഹുമതികളോടെയാവും വിട നല്‍കുക. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുഞ്ഞിന്റെ മൃതദേഹം മലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ജോര്‍ജ് മാത്തന്‍ മിഷന്‍ ആശുപത്രി ചാപ്പലിലെ…

Read More

‘തുണ്ട് കടലാസുകളില്‍ എഴുതി കടത്തി; കാണാതെ പഠിച്ചു’; എന്‍ടിഎയിലെ ‘ വിദഗ്ധര്‍’ ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയത് ഇങ്ങനെ

  നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നത് എന്‍ടിഎ ഓഫീസിലെ കോണ്‍ഫിഡന്‍ഷ്യല്‍ സെക്ഷനില്‍ നിന്ന് എന്ന് സിബിഐ. എന്‍ടിഎയിലെ വിഷയ വിദഗ്ധര്‍ ചെറിയ കടലാസിലും കാണാതെ പഠിച്ചുമാണ് ചോദ്യങ്ങള്‍ ചോര്‍ത്തിയത്. സിബിഐ ഡല്‍ഹി റൗസ് അവന്യുവിലെ അതിവേഗ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് കണ്ടെത്തല്‍.     എന്‍ടിഎ ആസ്ഥാനത്തെ അതീവ സുരക്ഷ വേണ്ട കോണ്‍ഫിഡന്‍ഷ്യല്‍ സെക്ഷനില്‍ നിന്നാണ് നീറ്റ് ചോദ്യങ്ങള്‍ ചോര്‍ന്നത്. ഉദ്യോഗസ്ഥര്‍ക്ക് ദേഹപരിശോധനയോ സിസിടിവി നിരീക്ഷണമോ ഉണ്ടായിരുന്നില്ലെന്ന സുരക്ഷാ വീഴ്ച സിബിഐ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.എന്‍ടിഎയിലെ മൂന്ന് വിഷയ വിദഗ്ധരായ…

Read More

സെക്രട്ടേറിയറ്റ് തീപിടിത്തം: അന്വേഷണം അട്ടിമറിക്കാൻ മന്ത്രിമാർ പ്രസ്താവനകൾ നടത്തുന്നുവെന്ന് കെ സുരേന്ദ്രൻ

സെക്രട്ടേറിയറ്റ് തീപിടിത്തം സംബന്ധിച്ച അന്വേഷണം തൃപ്തികരമല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. അന്വേഷണം അട്ടിമറിക്കാൻ മന്ത്രിമാർ വരെ രംഗത്തിറങ്ങി പ്രസ്താവനകൾ നടത്തുകയാണ്. ഭരണഘടനാ ലംഘനമാണ് മന്ത്രിമാരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് മന്ത്രിമാർ അന്വേഷണത്തിൽ ഏർപ്പെടുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് മനസ്സിലാകുന്നില്ല. സംസ്ഥാന സർക്കാരിന്റെ ചെല്ലപ്പെട്ടി തൂക്കുന്നവരാണ് അന്വേഷണ സംഘത്തിലുള്ളത്. ഇത് അന്വേഷണ സംഘമല്ല അട്ടിമറി സംഘമാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

Read More

ബോഡി ബിൽഡർമാരുടെ പൊലീസ് നിയമനം; ‘അർഹതയില്ലാത്തവരെ ആദരിച്ച് പണം കൊടുക്കേണ്ട ആവശ്യം സർക്കാരിനെന്ത്?’ വിമർശിച്ച് ഹൈക്കോടതി

കൊച്ചി: ബോഡി ബിൽഡർമാരുടെ പൊലീസ് നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. അർഹതയില്ലാത്തവരെ ആദരിച്ച് പണം കൊടുക്കേണ്ട ആവശ്യം സർക്കാരിനെന്തെന്ന് കോടതി ചോദിച്ചു. കായിക ക്ഷമതയില്ലെന്ന് തെളിഞ്ഞിട്ടും മാറ്റാർക്കുമില്ലാത്ത പ്രത്യേകത എന്തുകൊണ്ടാണ് ഇവർക്കെന്നും ഹൈക്കോടതിയുടെ വിമർശനം. അഴിമതി നിയമന നിരോധന പ്രകാരമുള്ള കേസ് നിലനിൽക്കില്ലന്ന് സർക്കാർ ഹൈക്കോടതിയിൽ ആവർത്തിച്ചു. അർഹതയില്ലാത്ത ഒരാളുടെ നിമനനം അഴിമതിയാണൊയെന്നതാണ് ചോദ്യമെന്ന് ഹൈക്കോടതി പറഞ്ഞു. ടെസ്റ്റ്‌ പരാജയപ്പെട്ട കാര്യം മന്ത്രി സഭയെ അറിയിച്ചില്ലെന്നത് ഗൗരവതരം.നിയമം എല്ലാവർക്കും ഒരുപോലെയെന്ന് കോടതി പറഞ്ഞു. അതേസമയം…

Read More

സിംഘുവിൽ വീണ്ടും സംഘർഷം; കേന്ദ്രസർക്കാർ അനുകൂലികൾ കർഷകരുടെ ടെന്റുകൾ പൊളിച്ചു

കർഷക പ്രക്ഷോഭ വേദിയായ സിംഘുവിൽ വീണ്ടും സംഘർഷം. കർഷകരെ ഒഴിപ്പിക്കാനായി പ്രദേശവാസികളെന്ന പേരിലെത്തിയ കേന്ദ്രസർക്കാർ അനുകൂലികൾ സമരക്കാരുടെ ടെന്റുകൾ പൊളിക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. പ്രദേശത്ത് സമരം ചെയ്യുന്ന കർഷകർ പിരിഞ്ഞു പോകണമെന്നാവശ്യപ്പെട്ടാണ് നൂറോളം വരുന്ന സംഘമെത്തിയത്. കർഷകരും പ്രതിഷേധവുമായി എത്തിയ സംഘവും തമ്മിൽ ഏറ്റുമുട്ടലുമുണ്ടായി. കർഷക സംഘടനകൾ രാജ്യദ്രോഹം ചെയ്യുന്നതായും ദേശീയ പതാകയെ അപമാനിച്ചതായും ഇവർ ആരോപിച്ചു. ടെന്റുകൾ പൊളിക്കാനുള്ള നീക്കം കർഷകർ ചെറുത്തു. പിന്നാലെ പോലീസ് ലാത്തി വീശി. സ്ഥലത്ത് വൻ പോലീസ് സന്നാഹം ക്യാമ്പ്…

Read More

സ്വർണക്കടത്തിൽ ശിവശങ്കറിന് നേരിട്ട് പങ്കെന്ന് കസ്റ്റംസ്; കസ്റ്റഡി കാലാവധി ഡിസംബർ 22 വരെ നീട്ടി

സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിന് സുപ്രധാന പങ്കുണ്ടെന്ന് കസ്റ്റംസ് റിപ്പോർട്ട്. കേസുമായി ശിവശങ്കറിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവ് ലഭിച്ചെന്നും കേരളാ ചരിത്രത്തിൽ കേട്ടുകേൾവി ഇല്ലാത്ത അന്വേഷണമാണ് ഇപ്പോൾ നടക്കുന്നതെന്നും കസ്റ്റംസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രണ്ടാഴ്ച നടത്തിയ ചോദ്യം ചെയ്യലിലെ സുപ്രധാന ചോദ്യങ്ങളിൽ നിന്ന് ശിവശങ്കർ ഒഴിഞ്ഞുമാറുന്നു. കൂടുതൽ പേർക്കൊപ്പം ശിവശങ്കറെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കസ്റ്റംസ് അറിയിച്ചു. കേരള ചരിത്രത്തിൽ തന്നെ കേട്ടുകേൾവി ഇല്ലാത്ത സംഭവങ്ങളാണ് കേസിൽ നടന്നിട്ടുള്ളതെന്നും കസ്റ്റംസ് പറഞ്ഞു തുടർന്ന് ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി കോടതി…

Read More